x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി


Published: April 9, 2026 07:03 AM IST | Updated: April 9, 2026 07:03 AM IST

കാ​സ​ര്‍​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല​യേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി. കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലും ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം നാ​യ​ന്‍​മാ​ര്‍​മൂ​ല ടി​ഐ​എ​ച്ച്എ​സ്എ​സി​ലും കാ​ഞ്ഞ​ങ്ങാ​ട്, ഉ​ദു​മ മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും ന​ട​ന്നു.

ഉ​ദു​മ മ​ണ്ഡ​ലം ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂം ​ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ​യും വ​ര​ണാ​ധി​കാ​രി ലി​പു എ​സ് ലോ​റ​ന്‍​സി​ന്‍റെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ജ​യ് ഭാ​ര​ത് റെ​ഡ്ഡി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ തു​റ​ന്നു.

വെബ്കാ​സ്റ്റിം​ഗ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന വെ​ബ് കാ​സ്റ്റിം​ഗ് ക​ണ്‍​ട്രോ​ള്‍ റൂം ​ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ക​ണ്‍​ട്രോ​ള്‍ റൂം ​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.ജി​ല്ല​യി​ലെ എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഇ​തി​നോ​ട​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

പോ​ളിം​ഗ് ദി​വ​സം എ​ല്ലാ ബൂ​ത്തു​ക​ളും ബൂ​ത്ത് പ​രി​സ​ര​ങ്ങ​ളും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പോ​ളിം​ഗ് ന​ട​പ​ടി​ക​ളും ഇ​തി​ലൂ​ടെ സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്താ​ന്‍ സാ​ധി​ക്കും.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു വെ​ബ്കാ​സ്റ്റിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​സ്. ഫാ​ന്‍റി​ന്‍ കൊ​ര്‍​ണേ​ലി​യ​സ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ഐ​ടി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​ലീ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Polling materials received

Recent News

Corehub Up