Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rehabilitation

Palakkad

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ൽ വി​ജ​യ​ത്തി​ലേ​ക്ക്

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ൽ വി​ജ​യ​ത്തി​ലേ​ക്ക്.ടൗ​ൺ​റോ​ഡി​ൽ​നി​ന്നും ക​ച്ച​വ​ട​ക്കാ​രെ മാ​റ്റു​ന്ന​തി​നെ​തി​രേ സ​മ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന പ​ല​രും പു​തി​യ സ്ഥ​ല​ത്തേ​ക്കു​മാ​റാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ക്കാ​തി​രു​ന്ന പു​ന​ര​ധി​വ​സി​പ്പി​ക്ക​ൽ ന​ട​പ​ടി സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ജ​യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​ത്.

റോ​ഡി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു പോ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്കി​ന​ടു​ത്തെ പെ​ട്ടി​ക്ക​ട​ക​ളെ​ല്ലാം അ​വ​ര​വ​ർ​ത​ന്നെ മാ​റ്റി പു​തി​യ സ്ഥ​ല​ത്തു സ്ഥാ​പി​ച്ചു.
പു​തി​യ​സ്ഥ​ലം ഇ​ന്ന​ലെ ഓ​രോ ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി അ​ള​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കൃ​ത്യ​ത വ​രു​ത്തി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ, മ​റ്റു പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, സെ​ക്ര​ട്ട​റി ടി.​എ​സ്. അ​ഭി​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ ഫാ​റൂ​ഖ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
ടൗ​ണി​ൽ കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ മു​മ്പ് ദി​വ​സ​ച്ച​ന്ത പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്.


ഇ​വി​ട​ത്തെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളും പൊ​ളി​ച്ചു​നീ​ക്കി.സി, ​ഇ,ഷേ​യ്പ്പി​ലാ​യി 40ലേ​റെ ക​ട​ക്കാ​ർ​ക്ക് സ്ഥ​ല​ത്ത് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്നു​മു​ത​ൽ പു​തി​യ സ്ഥ​ല​ത്ത് ക​ച്ച​വ​ട​ങ്ങ​ൾ ആ​രം​ഭി​ക്കും.ച​ന്ത​സ്ഥ​ല​ത്ത് മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

District News

മാ​ർ​ത്തോ​മ്മ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​മി​നാ​ർ തു​ട​ങ്ങി

ചെ​ർ​ക്ക​ള: മാ​ർ​ത്തോ​മ്മ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ലു​ള്ള സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി. ആ​ശ​യ​വി​നി​മ​യ വൈ​ക​ല്യ​ങ്ങ​ളു​ടെ ആ​ദ്യ​കാ​ല തി​രി​ച്ച​റി​യ​ലും ഇ​ട​പെ​ട​ലും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ഭാ​ഷാ​പ​ര​മാ​യ വ​ള​ർ​ച്ച​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ത്തോ​മ്മസ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മ കോ​ള​ജ് ഓ​ഫ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് തോ​മ​സ്, മു​ഖ്യാ​ധ്യാ​പി​ക എ​സ്. ഷീ​ല, ജി​ജു​ൽ വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഇ​ഗ്നേ​ഷ്യ​സ്, ഡോ. ​ഗ്രേ​സ് സാ​റ, സി​ന്ധു, ന​ദ ഫി​റോ​സ്, ജ​വാ​ദ്, നി​ധി​ഷ്, ഡോ. ​സോ​ണി, ഡോ. ​മ​ഹേ​ഷ്‌ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ക്ലാ​സെ​ടു​ക്കും.

 

 

Kerala

മു​ണ്ട​ക്കൈ -ചൂ​ര​ല്‍​മ​ല പു​ന​ര​ധി​വാ​സം; ഫെ​ബ്രു​വ​രി​യോ​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍​മ​ല ദു​ര​ന്തം ഓ​ര്‍​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു പു​തു​വ​ര്‍​ഷ പി​റ​വി ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍ ഒ​റ്റ മ​ന​സോ​ടെ വ​യ​നാ​ട് മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​രോ​ടൊ​പ്പം നി​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ക​ല്‍​പ്പ​റ്റ ബൈ​പ്പാ​സി​ന് സ​മീ​പം ഏ​റ്റെ​ടു​ത്ത എ​ല്‍​സ്റ്റ​ണ്‍ എ​സ്‌​റ്റേ​റ്റ് ഭൂ​മി​യി​ല്‍ ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മാ​ണം ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

410 വീ​ടു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ടൗ​ണ്‍​ഷി​പ്പ്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം. ഫെ​ബ്രു​വ​രി​യോ​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

207 വീ​ടു​ക​ളു​ടെ വാ​ര്‍​പ്പ് പൂ​ര്‍​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബാ​ക്കി വീ​ടു​ക​ളു​ടെ പ​ണി​ക​ള്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മു​ന്നൂ​റോ​ളം വീ​ടു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ച് ഒ​ന്നാം ഘ​ട്ട​മാ​യി ഫെ​ബ്രു​വ​രി​യി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൈ​മാ​റു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

National

അ​ർ​ഹ​രാ​യ​വ​ർ​ക്കു മാ​ത്രം പു​ന​ര​ധി​വാ​സം: ഡി.​കെ. ശി​വ​കു​മാ​ർ

ബം​​​​ഗ​​​​ളൂ​​​​രു: കൊ​​​​ഗി​​​​ലു ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ വീ​​​​ട് ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് മാ​​​​ത്രം പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​മെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ത്തെ ന്യാ​​​​യീ​​​​ക​​​​രി​​​​ച്ച് ക​​​​ർ​​​​ണാ​​​​ട​​​​ക ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ. രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് അ​​​​ർ​​​​ഹ​​​​രാ​​​​യ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മേ മാ​​​​നു​​​​ഷി​​​​ക​​​​പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കൂ​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ബു​​​​ൾ​​​​ഡോ​​​​സ​​​​ർ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ വീ​​​​ടു​​​​ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ അ​​​​തി​​​​വേ​​​​ഗ​​​​സ​​​​ഹാ​​​​യം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​തി​​​​നെ ബി​​​​ജെ​​​​പി ചോ​​​​ദ്യം ചെ​​​​യ്ത​​​​തി​​​​നോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. സ​​​​ർ​​​​ക്കാ​​​​ർ പ്രീ​​​​ണ​​​​ന​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വും അ​​​​ദ്ദേ​​​​ഹം ത​​​​ള്ളി.

ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്രീ​​​​ണ​​​​ന രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വു​​​​മി​​​​ല്ല. അ​​​​ന​​​​ധി​​​​കൃ​​​​ത കൈ​​​​യേ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്ക് ഒ​​​​രുവി​​​​ധ​​​​ സ​​​​ഹ​​​​യാ​​​​വും ന​​​​ൽ​​​​കി​​​​ല്ല. കൈ​​​​യേ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഭ​​​​വ​​​​ന പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം അ​​​​ർ​​​​ഹ​​​​ത​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ വീ​​​​ടു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു.

District News

തെ​രു​വു​നാ​യ്ക്ക​ളു​ടെ പു​ന​ര​ധി​വാ​സം: സ​ഹ​ക​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​തയ​റി​യി​ച്ച് മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ക​ര്‍

കൊ​ച്ചി: ജി​ല്ല​യി​ലെ തെ​രു​വു​നാ​യ്ക്ക​ളു​ടെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ര്‍​ക്കാ​ന്‍ മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. ആ​ലു​വ ഐ​സി​ഡി​പി കാ​മ്പ​സി​ല്‍ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.


തെ​രു​വു​നാ​യ്ക്ക​ള്‍​ക്കാ​യി ഷെ​ല്‍​ട്ട​റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും അ​വ​യു​ടെ പ​രി​പാ​ല​ന​ത്തി​നു​മാ​യി വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 26 മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ക​രും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

റോ​ട്ട​റി ഇ​ന്‍റര്‍​നാ​ഷ​ണ​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത സീ​ജോ തോ​മ​സ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മാ​ണ​ത്തി​ല്‍ റോ​ട്ട​റി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

സ​ര്‍​ക്കാ​ര്‍ സ്ഥ​ലം വി​ട്ടു​ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ ഷെ​ല്‍​ട്ട​റു​ക​ളു​ടെ നി​ര്‍​മാ​ണ​വും ന​ട​ത്തി​പ്പും ഏ​റ്റെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ നി​ന്നു​ള്ള അ​ജ​യ് മേ​നോ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​റി​യി​ച്ചു. റെ​സ്‌​ക്യൂ ചെ​യ്യ​പ്പെ​ടു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണം അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യോ​ടെ സൗ​ജ​ന്യ​മാ​യി ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

 

National

മണിപ്പുരിൽ പുനരധിവാസത്തിനു സമിതികൾ

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പൂ​​​രി​​​ൽ വം​​​ശീ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​രെ തി​​രി​​ച്ച​​യയ്​​ക്കു​​ന്ന​​തി​​നു ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു.

ചി​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ഡെ​​​പ്യൂ​​​ട്ടി കമ്മീഷ​​​ണ​​​ർ​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​കും പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ക. സ​​​മാ​​​ധാ​​​നം തി​​​രി​​​കെ​​​യെ​​​ത്തി​​​യ​​​തോ​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ൾ സ്വ​​​ന്തം സ്ഥ​​​ല​​​ത്തേ​​​ക്ക് മ​​​ട​​​ങ്ങാ​​​ൻ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ത​​​ട​​​ഞ്ഞ​​​ത് സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പ്ര​​​ത്യേ​​​ക സ​​​മി​​​തി.

2023 മേ​​​യ് മു​​​ത​​​ൽ തു​​​ട​​​ങ്ങി​​​യ വം​​​ശീ​​​യ​​​ക​​​ലാ​​​പ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ 260 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ.

District News

നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ബ​ഡ്സ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ തു​റ​ന്നു

വ​ണ്ടൂ​ർ: കെ​ട്ടി​ടം നി​ർ​മ്മി​ച്ച്, പ​ത്ത് വ​ർ​ഷ​ത്തി​നു​ശേ​ഷം ക​രു​ണാ​ല​പ​ടി​യി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ബ​ഡ്സ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ തു​റ​ന്നു കൊ​ടു​ത്ത് വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി.

കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി .എം. സീ​ന നി​ർ​വ​ഹി​ച്ചു. പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് 17 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ഭി​ന്ന​ശേ​ഷി തെ​റാ​പ്പി സെ​ന്‍റ​ർ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യ​ത്.

ഇ​തു​വ​രെ തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നി​ല്ല. തൊ​ണ്ടി​യി​ൽ ഏ​ഴോ​ളം സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം ഒ​രു​ക്കി​യ​ത്. ഇ​ല​ക്ഷ​ൻ മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ഉ​ദ്ഘാ​ട​ന​ത്തി​നെ​തി​രെ ഇ. ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി.

ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​റി​യി​ക്കാ​തെ​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണ​വും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up