x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാനസികരോഗികളുടെ പുനരധിവാസം താളം തെറ്റുന്നു

സീ​​​മ മോ​​​ഹ​​​ന്‍ലാ​​​ല്‍
Published: June 3, 2026 11:36 PM IST | Updated: June 3, 2026 11:36 PM IST

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് തെ​​​രു​​​വി​​​ല്‍നി​​​ന്ന് മോ​​​ചി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന മാ​​​ന​​​സി​​​ക​​​രോ​​​ഗി​​​ക​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം ഫ​​​ല​​​പ്ര​​​ദ​​​മാ​​​കു​​​ന്നി​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും വി​​​വി​​​ധ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും കീ​​​ഴി​​​ൽ പു​​​ന​​​ര​​​ധി​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ലും അ​​​തെ​​​ല്ലാം ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ഗ​​​തി​​​ക​​​ളെ​​​ക്കൊ​​​ണ്ട് നി​​​റ​​​ഞ്ഞു​​​ക​​​വി​​​ഞ്ഞു.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ പോ​​​ലീ​​​സ്, ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ വ​​​ഴി നി​​​ര​​​വ​​​ധി പേ​​​രെ തെ​​​രു​​​വു​​​ക​​​ളി​​​ല്‍നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും താ​​​ത്കാ​​​ലി​​​ക സം​​​ര​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും എ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​വ​​​രു​​​ടെ ദീ​​​ര്‍ഘ​​​കാ​​​ല പു​​​ന​​​ര​​​ധി​​​വാ​​​സം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വം ഗു​​​രു​​​ത​​​ര​​​മാ​​​യ സാ​​​മൂ​​​ഹി​​​ക, ആ​​​രോ​​​ഗ്യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ള്‍ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്നു​​​ണ്ട്. തെ​​​രു​​​വി​​​ല്‍നി​​​ന്നു മോ​​​ചി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ പു​​​ന​​​ര​​​ധി​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ പോ​​​ലീ​​​സ് പ​​​ല​​​പ്പോ​​​ഴും സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​ഹാ​​​യം തേ​​​ടാ​​​റു​​​ണ്ട്. എ​​​ന്നാ​​​ല്‍ സ​​​ര്‍ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ളി​​​ലും മ​​​റ്റും സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് കൈ​​​യൊ​​​ഴി​​​യു​​​ക​​​യാ​​​ണ് പ​​​തി​​​വെ​​​ന്ന് പോ​​​ലീ​​​സും സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ര്‍ത്ത​​​ക​​​രും പ​​​റ​​​യു​​​ന്നു. സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ ഏ​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​യ്മ​​​യും ഇ​​​തി​​​നു പി​​​ന്നി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.

കേ​​​ര​​​ള​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ തെ​​​രു​​​വു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്. ഇ​​​തി​​​ലേ​​​റെ​​​യും ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ക്കാ​​​രാ​​​ണ്. ല​​​ഹ​​​രി​​​ക്ക് അ​​​ടി​​​മ​​​പ്പെ​​​ട്ട് മ​​​നോ​​​നി​​​ല തെ​​​റ്റി​​​യ​​​വ​​​രും അ​​​ക്ര​​​മ​​​വാ​​​സ​​​ന​​​യു​​​ള്ള​​​വ​​​രു​​​മൊ​​​ക്കെ ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ട്. ഓ​​​ര്‍ഫ​​​നേ​​​ജ് ക​​​ണ്‍ട്രോ​​​ള്‍ ബോ​​​ര്‍ഡി​​​നു കീ​​​ഴി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് 1500ല​​​ധി​​​കം അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ 800 വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ളും 700 എ​​ണ്ണം 15 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളെ പാ​​​ര്‍പ്പി​​​ക്കാ​​​നു​​​ള്ള​​​തു​​​മാ​​​ണ്. സൈ​​​ക്കോ സോ​​​ഷ്യ​​​ല്‍ റി​​​ഹാ​​​ബി​​​ലേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ പ​​​ല​​​തും അ​​​ഗ​​​തി​​​ക​​​ളെ​​​ക്കൊ​​​ണ്ട് നി​​​റ​​​ഞ്ഞു​​​ക​​​വി​​​ഞ്ഞ അ​​​വ​​​സ്ഥ​​​യാ​​​ണ്. തെ​​​രു​​​വി​​​ല്‍നി​​​ന്ന് മോ​​​ചി​​​പ്പി​​​ക്കു​​​ന്ന ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​രെ നാ​​​ട്ടി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യും നി​​​ല​​​ച്ചു.

തെ​​​രു​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ​​​ല​​​ര്‍ക്കും ചി​​​കി​​​ത്സ​​​യി​​​ലൂ​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കു​​​ടും​​​ബ​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. ഇ​​​ത്ത​​​ര​​​ക്കാ​​​രെ ദീ​​​ര്‍ഘ​​​കാ​​​ലം പാ​​​ര്‍പ്പി​​​ച്ച് ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ പു​​​ന​​​ര​​​ധി​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ള​​​രെ പ​​​രി​​​മി​​​ത​​​മാ​​​ണെ​​​ന്ന് മ​​​നോ​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​ര്‍ പ​​​റ​​​യു​​​ന്നു. നി​​​ല​​​വി​​​ല്‍ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ മാ​​​ന​​​സി​​​ക​​​രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​യി ഒ​​​രു വാ​​​ര്‍ഡ് മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന ചി​​​ല പു​​​ന​​​ര​​​ധി​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ​​​ല​​​തി​​​ലും സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വു​​​മു​​​ണ്ട്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്മൈ​​​ൽ പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി ഉ​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ഫ​​​ണ്ട് കൃ​​​ത്യ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​രി​​നു ക​​​ഴി​​​യാ​​​റു​​​മി​​​ല്ല.

Tags : Rehabilitation mentally

Recent News

Corehub Up