x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ൽ വി​ജ​യ​ത്തി​ലേ​ക്ക്


Published: June 22, 2026 06:32 AM IST | Updated: June 22, 2026 06:32 AM IST

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ൽ വി​ജ​യ​ത്തി​ലേ​ക്ക്.ടൗ​ൺ​റോ​ഡി​ൽ​നി​ന്നും ക​ച്ച​വ​ട​ക്കാ​രെ മാ​റ്റു​ന്ന​തി​നെ​തി​രേ സ​മ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന പ​ല​രും പു​തി​യ സ്ഥ​ല​ത്തേ​ക്കു​മാ​റാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ക്കാ​തി​രു​ന്ന പു​ന​ര​ധി​വ​സി​പ്പി​ക്ക​ൽ ന​ട​പ​ടി സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ജ​യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​ത്.

റോ​ഡി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു പോ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്കി​ന​ടു​ത്തെ പെ​ട്ടി​ക്ക​ട​ക​ളെ​ല്ലാം അ​വ​ര​വ​ർ​ത​ന്നെ മാ​റ്റി പു​തി​യ സ്ഥ​ല​ത്തു സ്ഥാ​പി​ച്ചു.
പു​തി​യ​സ്ഥ​ലം ഇ​ന്ന​ലെ ഓ​രോ ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി അ​ള​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കൃ​ത്യ​ത വ​രു​ത്തി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ, മ​റ്റു പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, സെ​ക്ര​ട്ട​റി ടി.​എ​സ്. അ​ഭി​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ ഫാ​റൂ​ഖ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
ടൗ​ണി​ൽ കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ മു​മ്പ് ദി​വ​സ​ച്ച​ന്ത പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്.


ഇ​വി​ട​ത്തെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളും പൊ​ളി​ച്ചു​നീ​ക്കി.സി, ​ഇ,ഷേ​യ്പ്പി​ലാ​യി 40ലേ​റെ ക​ട​ക്കാ​ർ​ക്ക് സ്ഥ​ല​ത്ത് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്നു​മു​ത​ൽ പു​തി​യ സ്ഥ​ല​ത്ത് ക​ച്ച​വ​ട​ങ്ങ​ൾ ആ​രം​ഭി​ക്കും.ച​ന്ത​സ്ഥ​ല​ത്ത് മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : nattu vishesham Rehabilitation roadside vendors

Recent News

Corehub Up