Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remembered

Kannur

പി. ​രാ​മ​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ച്ചു

ക​ണ്ണൂ​ർ: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ പി. ​രാ​മ​കൃ​ഷ്ണ​ന്‍റെ ഏ​ഴാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​യ്യാ​മ്പ​ല​ത്തെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി.​ കെ​പി​സി​സി ട്ര​ഷ​റ​ർ വി.​എ. നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​ വഹിച്ചു.

വ്യ​ക്തി ജീ​വി​ത​ത്തി​ലും രാ​ഷ്ട്രീ​യ​ത്തി​ലും ആ​ദ​ർ​ശ​നി​ഷ്ട കാ​ത്തു​സൂ​ക്ഷി​ച്ച പി​ആ​ർ ഏ​ത് കാ​ര്യ​വും വെ​ട്ടി​തു​റ​ന്ന് പ​റ​യാ​ൻ ആ​ർ​ജ​വം കാ​ണി​ച്ച അ​പൂ​ർ​വം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.
ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ, പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, പി​ആ​റി​ന്‍റെ മ​ക​ൾ ദി​വ്യ ശ്രീ​കു​മാ​ർ, റ​ഷീ​ദ് ക​വ്വാ​യി , രാ​ഹു​ൽ കാ​യ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ.​പി. ശ്രീ​ധ​ര​ൻ, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, കെ. ​പ്ര​മോ​ദ്, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, എം.​പി. വേ​ലാ​യു​ധ​ൻ, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, പി. ​ഇ​ന്ദി​ര, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, വി​ജി​ൽ മോ​ഹ​ന​ൻ, ര​ജി​ത്ത് നാ​റാ​ത്ത്, മ​നോ​ജ് കൂ​വേ​രി, എം.​കെ. മോ​ഹ​ന​ൻ, ബി​ജു ഉ​മ്മ​ർ, എം.​സി. അ​തു​ൽ, പി. ​മാ​ധ​വ​ൻ, സി. ​ഗി​രി​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

105 വ​യ​സു​കാ​ര​ൻ അ​ബ്ദു​ൾ അ​സീ​സ് ഇ​നി ഓ​ർ​മ

വ​ട​ക്ക​ഞ്ചേ​രി: ജീ​വി​ത​ത്തി​ൽ ഒ​രു ദി​വ​സം​പോ​ലും ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കാ​തെ മ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം നി​റ​വേ​റി​യാ​ണ് വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലെ പ​ഴ​ക്ക​ട ഉ​ട​മ ദാ​ർ​സ​ലാം മ​ൻ​സി​ലിൽ അ​ബ്ദു​ൾ അ​സീ​സ് (105) ഓ​ർ​മ​യാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. വൈ​കീ​ട്ട് ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ സ​ബൂ​റ. മ​ക്ക​ൾ: കാ​സിം, ന​ബീ​സ, സ​ഫി​യ. മ​രു​മ​ക്ക​ൾ: ഷ​മീ​റ, ക​മാ​ൽ,നൂ​ർ​മു​ഹ​മ്മ​ദ്. മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പു​വ​രെ സാ​ധാ​ര​ണ​പോ​ലെ ക​ട​ന്നു​പോ​യ​താ​യി മ​ക​ൻ കാ​സിം പ​റ​ഞ്ഞു.

തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വം പു​തു​ത​ല​മു​റ​ക​ൾ​ക്കു പ​ക​ർ​ന്നു​ന​ൽ​കി​യ അ​ബ്ദു​ൾ അ​സീ​സ് മ​രി​ക്കും​വ​രെ തൊ​ഴി​ലി​ൽ ക​ർ​മ​നി​ര​ത​നാ​യി​രു​ന്നു. വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള വാ​ഴ​പ്പ​ഴ​ക്ക​ട​യു​ടെ മു​ഖ്യ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്നു.

ക​ട​യെ​ന്നു പ​റ​ഞ്ഞാ​ൽ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് പോ​ലെ​യാ​ണ്. സ്റ്റേ​ഷ​ന​റി, ബേ​ക്ക​റി, പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി​ക​ൾ, വാ​ഴ​പ്പ​ഴ​ങ്ങ​ൾ തു​ട​ങ്ങി ക​ട​യി​ൽ കി​ട്ടാ​ത്ത​തൊ​ന്നും ത​ന്നെ​യി​ല്ല. രാ​വി​ലെ തു​ട​ങ്ങു​ന്ന അ​ബ്ദു​ൾ അ​സീ​സി​ന്‍റെ പ​ണി​ക​ൾ​ക്ക് ശ​മ​ന​മാ​ക​ണ​മെ​ങ്കി​ൽ രാ​ത്രി​യാ​കും. ഇ​തി​നി​ട​യ്ക്ക് അ​ഞ്ചു​നേ​ര​ത്തെ നി​സ്കാ​ര​സ​മ​യ​ത്തു​മാ​ത്ര​മാ​ണ് ക​ട​യി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കു​ക.

ആ​ശു​പ​ത്രി വീ​ടി​നു മു​ന്നി​ലാ​ണെ​ങ്കി​ലും ആ ​സ്ഥാ​പ​ന​വു​മാ​യി വ​ലി​യ അ​ടു​പ്പ​മൊ​ന്നും അ​ബ്ദു​ൾ അ​സീ​സ് ചെ​റു​പ്പം മു​ത​ലേ കാ​ണി​ക്കാ​റി​ല്ല. നൂ​റു ക​ട​ന്നും തൊ​ഴി​ലി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന ഇ​ക്ക​യെ​ക്കു​റി​ച്ച് ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

District News

കെ. ​ഭാ​സ്‌​ക​ര​നെ അ​നു​സ്മ​രി​ച്ചു

പാ​റ​ശാ​ല: സി​പി​ഐ ചെ​ങ്ക​ല്‍ ലോ​ക്ക​ല്‍ ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യും മ​ണ്ഡ​ലം ക​മ്മ​ിറ്റി അം​ഗ​വു​മാ​യി​രു​ന്ന സ​ഖാ​വ് കെ. ​ഭാ​സ്‌​ക​ര​ന്‍റെ നാ​ലാം ച​ര​മ​ദി​നം ആ​ച​രി​ച്ചു.


മേ​ല​മ്മാ​ക​ത്തെ ഭാ​സ്‌​ക​ര​ന്‍ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ​യോ​ഗം സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം എ.​എ​സ്. ആ​ന​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി.​എ​ന്‍. ശ്രീ​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ല്‍.​ടി. പ്ര​ശാ​ന്ത്, പ്ര​സി​ഡ​ന്‍റ് വി.​വി. വി​ശാ​ഖ്, ചെ​ങ്ക​ല്‍ സു​രേ​ഷ്, കെ. ​മോ​ഹ​ന്‍ കു​മാ​ര്‍, പ്രേ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ബ​ഹു​സ്വ​ര രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ന​ട​ന്ന നേ​താ​വാ​യി​രു​ന്നു ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​നെ​ന്ന് മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.


ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സി​സി​യി​ല്‍ ന​ട​ന്ന ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​ന്‍ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ കെ. ​ക​രു​ണാ​ക​ര​നെ പോ​ലെ സോ​ഷ്യ​ല്‍ എ​ന്‍​ജി​നി​യ​റി​ങ്  വൈ​ദ​ഗ്ധ്യം  ഉ​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ള്‍ വി​ര​ള​മാ​ണ്. രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ള്‍ പോ​ലും ലീ​ഡ​റു​ടെ ചാ​ണ​ക്യ ത​ന്ത്ര​ങ്ങ​ളെ ശ്ലാ​ഘി​ച്ചു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ല്ലെ​ല്ലാം ലീ​ഡ​ര്‍ കോ​ണ്‍​ഗ്ര​സി​ന് ര​ക്ഷ​ക​നാ​യി​രു​ന്നു. തെ​ളി​ഞ്ഞ കാ​ഴ്ച​പ്പാ​ടു​ക​ളാ​യി​രു​ന്നു ലീ​ഡ​റു​ടെ പ്ര​ത്യേ​ക​ത. ക​റ​ക​ള​ഞ്ഞ മ​തേ​ത​ര​വാ​ദി​യാ​യ ലീ​ഡ​റു​ടെ പോ​രാ​ട്ട വീ​ര്യ​മാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ ജീ​വി​ത​ത്തി​ല്‍ പു​ല​ര്‍​ത്തേ​ണ്ട​ത്.​രാ​ജ്യം തീ​വ്ര ഹി​ന്ദു രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മ​ങ്ങ​ള്‍ ചെ​റു​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ മ​തേ​ത​ര​ശ​ക്തി​ക​ളു​ടെ ചെ​റു​ത്ത് നി​ല്‍​പ് അ​നി​വാ​ര്യ​മാ​ണ്. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലാ​ണ് ലീ​ഡ​റു​ടെ മൂ​ല്യം നാം ​തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ചേ​ര്‍​ത്തു.​ശൂ​ന്യ​ത​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​നെ വ​ള​ര്‍​ത്തി​യ​ത് ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​നാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ല്‍ എം.​കെ. രാa​ഘ​വ​ന്‍ എം​പി പ​റ​ഞ്ഞു.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി.​അ​ബു, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ്, യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ കെ. ​രാ​മ​ച​ന്ദ്ര​ന്‍ , കെ.​പി. ബാ​ബു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എം.​അ​ഭി​ജി​ത്ത്എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up