മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചന. -ദീപിക
കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയും, മുൻ ഡിസിസി പ്രസിഡന്റുമായ പി. രാമകൃഷ്ണന്റെ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെപിസിസി ട്രഷറർ വി.എ. നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും ആദർശനിഷ്ട കാത്തുസൂക്ഷിച്ച പിആർ ഏത് കാര്യവും വെട്ടിതുറന്ന് പറയാൻ ആർജവം കാണിച്ച അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
ടി.ഒ. മോഹനൻ എംഎൽഎ, പ്രഫ. എ.ഡി. മുസ്തഫ, ചന്ദ്രൻ തില്ലങ്കേരി, പിആറിന്റെ മകൾ ദിവ്യ ശ്രീകുമാർ, റഷീദ് കവ്വായി , രാഹുൽ കായക്കൽ എന്നിവർ പ്രസംഗിച്ചു. എം.പി. ഉണ്ണികൃഷ്ണൻ, എൻ.പി. ശ്രീധരൻ, മുഹമ്മദ് ബ്ലാത്തൂർ, കെ. പ്രമോദ്, വി.വി. പുരുഷോത്തമൻ, എം.പി. വേലായുധൻ, വി.പി. അബ്ദുൾ റഷീദ്, പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ, വിജിൽ മോഹനൻ, രജിത്ത് നാറാത്ത്, മനോജ് കൂവേരി, എം.കെ. മോഹനൻ, ബിജു ഉമ്മർ, എം.സി. അതുൽ, പി. മാധവൻ, സി. ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews remembered