കൊരട്ടി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിനു മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യന്റെ നേതൃത്വത്തിൽ നടന്ന വിളംബരയാത്ര. പഞ്ച
ചാലക്കുടി: നഗരസഭയുടെ ഈ വർഷത്തെ കേരളോത്സവം നവംബർ ഏഴുമുതൽ വിവിധ വേദികളിലായി ആരംഭിക്കും. 15 മുതൽ 40 വയസ്വരെയുള്ളവർക്കാണ് വിവിധ കലാ-കായിക മൽസരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുക.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലോ വ്യക്തിപരമായോ ഓൺലൈനായി അപേക്ഷിക്കണം. അഞ്ചിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ നൽകാം.
നഗരസഭ ഓഫീസ് അങ്കണം, ജൂബിലി ഹാൾ, ഇൻഡോർ സ്റ്റേഡിയം, കാർമൽ സ്കൂൾ ഗ്രൗണ്ട്, ബോയ്സ് സ്കൂൾ ഗ്രൗണ്ട്, കോസ്മോസ് ക്ലബ്, പനമ്പിള്ളി കോളജ് ഗ്രൗണ്ട്, ക്രസന്റ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ വ്യത്യസ്ത ദിവസങ്ങളായി വിവിധ മത്സരങ്ങൾ നടക്കും.
വ്യക്തിഗത സമ്മാനങ്ങൾക്ക് പുറമെ കലാ-കായിക പ്രതിഭ, ഏറ്റവും കൂടുതൽ പോയിന്റ്് നേടുന്ന ക്ലബ്ബ്, ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വാർഡ് എന്നിവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും.
നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു ചെയർമാനായും വിദ്യാഭ്യാസ ചെയർപേഴ്സൻ ലിജി ജോജി വർക്കിംഗ് ചെയർമാനായും, നഗരസഭ സെക്രട്ടറി കെ. പ്രമോദ് ജനറൽ കൺവീനറായും, കൗൺസിലർ വൽസൻ ചമ്പക്കര കോ- ഓർഡിനേറ്ററായും, ഹെൽത്ത് ഇൻസ്പെക്ടർ ഹാരിഷ് കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.
Tags :