x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: October 31, 2026 06:13 AM IST | Updated: October 31, 2026 06:13 AM IST

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തിയതിനു പി​ടി​ച്ചെ​ടു​ത്ത ബോട്ടുകൾ.

അ​ഴീക്കോ​ട്: തീ​വ്ര​ത​യേ​റി​യ ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടും ക​ണ്ണിവ​ലു​പ്പം കു​റ​ഞ്ഞ വ​ല ഉ​പ​യോ​ഗി​ച്ച് ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ച ബോ​ട്ടും ഫി​ഷ​റീ​സ് പി​ടി​ച്ചെ​ടു​ത്ത് പി​ഴചു​മ​ത്തി.

തീ​വ്ര​ത​യേ​റി​യ ഹൈ ​വോ​ൾ​ട്ടേ​ജ്‌ലൈ​റ്റ് ഉ​പ​യോ​ഗി​ച്ച് കൂട്ട​ത്തോ​ടെ മ​ത്സ്യ​ങ്ങ​ളെ ആ​ക​ര്‍​ഷി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന രീ​തി മ​ത്സ്യ​സ​മ്പ​ത്ത് കു​റ​യാ​നി​ട​യാ​ക്കും. ഇ​തി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​മെ​ന്ന് കാ​ണി​ച്ച് പ​ര​മ്പ​രാ​ഗ​തമ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മീ​ൻലേ​ലം ചെ​യ്ത തു​ക​യും ഫൈ​നു​മ​ട​ക്കം ബോ​ട്ടു​ട​മ​ക​ള്‍​ക്ക് 9,34,500 രൂ​പ​യാ​ണ് സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടുകെ​ട്ടി​യ​ത്.

തൃ​ശൂ​ർ ​ജി​ല്ലാ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ ​എ​സ്. രാ​ജേ​ഷിന്‍റെ ​നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹൈ​വോ​ള്‍​ട്ടേ​ജ് ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​ന്ന മു​ന​മ്പം പ​ള്ളി​പ്പു​റം സ്വ​ദേ​ശി കോ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്യു​ൻ ഓ​ഫ് റോ​സ​സ് എ​ന്ന ബോ​ട്ടും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കു​ഞ്ഞി​ത്തൈ സ്വ​ദേ​ശി തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ അ​നി​ൽ ദേ​വി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള സ്റ്റെ​ല്ല മേ​രി​സ് ബോട്ടുമാണ് പി​ടി​ച്ചെ​ടു​ത്തത്.

12 വാ​ട്‌​സി​ന് താ​ഴെ വെ​ളി​ച്ച​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​നാ​ണ് അ​നു​മ​തി​യു​ള്ള​ത്. ഇ​തു ലം​ഘി​ച്ച് ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി 3255 വാ​ട്ട് ലൈ​റ്റ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ന​ധി​കൃ​ത മീ​ന്‍​പി​ടി​ത്തം ന​ട​ത്തി​യി​രു​ന്ന​ത്.

ആ​ഴ​ക്ക​ട​ലി​ലും തീ​ര​ക്ക​ട​ലി​ലും ഹാ​ർ​ബ​റു​ക​ളി​ലും പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ജി​ല്ലാ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ൽ​കി​യി​രു​ന്നു. ജി​ല്ല​യു​ടെ തെ​ക്കേ അ​തി​ര്‍​ത്തി​യാ​യ അ​ഴീക്കോ​ട് മു​ത​ല്‍ വ​ട​ക്കേ അ​തി​ര്‍​ത്തി​യാ​യ കാ​പ്രി​ക്കാ​ട് വ​രെ​യു​ള്ള ക​ട​ല്‍​ത്തീ​ര​ത്തും ആ​ഴ​ക്ക​ട​ലി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വ​ര​വേ​യാ​ണ് മു​ന​മ്പം, അ​ഴീ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ബോ​ട്ടു​ക​ളിൽ രാ​ത്രി​യി​ല്‍ നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​യാ​യ ഹൈ​വോ​ള്‍​ട്ടേ​ജ് ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ഴ​ക്ക​ടലി​ല്‍ അ​ന​ധി​കൃ​ത മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന​ത്.

പ​രി​ശോ​ധ​ന​യി​ല്‍ തീ​വ്ര​ത​യേ​റി​യ ലൈ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടു​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹൈ​വോ​ള്‍​ട്ടേ​ജ് എ​ല്‍​ഇഡി ലൈ​റ്റു​ക​ള്‍, ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍, ട്യൂ​ബ് ലൈ​റ്റു​ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.​
നി​യ​മ​പ​ര​മാ​യ അ​ള​വി​ൽ അ​ല്ലാ​തെ സ്റ്റെ​ല്ല മേ​രി​സ് ബോ​ട്ടി​ൽ ക​ണ്ട (12 സെ​ന്‍റീ​മീ​റ്റ​റി​ൽ താ​ഴെ വ​ലി​പ്പ​മു​ള്ള ) 6800 കി​ലോ കി​ളി​മീ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത ചെ​റു​മ​ത്സ്യ​ങ്ങ​ളെ പു​റം​ക​ട​ലി​ൽ ഒ​ഴു​ക്കി​ക്ക​ള​ഞ്ഞു.​

പ്ര​ത്യേ​ക പ​രി​ശോ​ധ​നാ സം​ഘ​ത്തി​ല്‍ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ര്‍, മെ​ക്കാ​നി​ക്ക് മ​നോ​ജ്, എഎ​ഫ്ഇ​ഒ ലീ​ന, എ​ഫ്ഒ ​അ​ൻ​സി​ൽ, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്് ആ​ന്‍​ഡ് വി​ജി​ല​ന്‍​സ് വി​ംഗ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​ൻ. പ്ര​ശാ​ന്ത്കു​മാ​ര്‍, ഷൈ​ബു, ഷി​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സീ ​റെ​സ്‌​ക്യു ഗാ​ര്‍​ഡു​മാ​രാ​യ പ്ര​സാ​ദ്, വി​ജീ​ഷ് യാ​ദ​വ്, സ്രാ​ങ്ക് ദേ​വ​സി, എ​ഞ്ചി​ന്‍ ഡ്രൈ​വ​ര്‍ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up