ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി കൊരട്ടി ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിൽ വിദ്യാർഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുള്ള കൂട്ടയോട്ടം ഇൻഫോ പാ
ചാലക്കുടി: കേരള പൊലിസ്, എക്സൈസ് ഡിപ്പാർട്ട്മെന്റുകളുമായി സഹകരിച്ച് വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് രാസലഹരിക്കെതിരെ രണ്ടിന് സംഗീതയാത്ര നടത്തും. സംഗീത യാത്ര രാവിലെ എട്ടിന് സൗത്ത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രാത്രി എട്ടിന് പീച്ചിയിൽ സമാപിക്കും. യാത്രയുടെ തുടക്കമായി രാവിലെ 7.30ന് പൊലിസ് സ്റ്റേഷനിൽ നിന്ന് കൂട്ടയോട്ടം സംഘടിപ്പിക്കും.
നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു സംഗീതയാത്ര ഉദ്ഘാടനം ചെയ്യും. ചാലക്കുടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. രാജു പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചാലക്കുടി ഡിവൈഎസ്പി ജെ. കുര്യാക്കോസ് യാത്ര ഫ്ലാഗ്ഓഫ് ചെയ്യും.
കലാ-കായിക-രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സംഗീതയാത്രയ്ക്ക് 14 ൽ പരം കേന്ദ്രങ്ങളിൽ സ്വീകരണം നടത്തും. പ്രസിഡന്റ്് ജോഷി പുത്തിരിക്കൽ, സെക്രട്ടറി ജോൺ ആളുക്കാരൻ, ട്രഷറർ ബൈജു മുളങ്ങാടൻ, മെന്റ്സ് കണ്ണൂക്കാടൻ, രതീഷ് നളൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags :