തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് ഇരിങ്ങാലക്കുട സബ് ഡിവിഷന്റെയും വനിതാ പൊലിസ് സ്റ്റേഷന്റെയും നേതൃത്വത്തില്‍ ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി നടത്തിയ വനിതാ
ഇരിങ്ങാലക്കുട: ഓപ്പറേഷന് തൂഫാന് ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷന്റെയും തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ വടംവലി മത്സരത്തിന്റെ ഫൈനലില്‍ ക്രൈസ്റ്റ് കോളജ് ജേതാക്കളായി.
സെന്റ് ജോസഫ്സ് കോളജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളജ് ഒന്നാംസ്ഥാനം നേടിയത്. ലഹരിക്കെതിരെ യുവജനങ്ങളെ അണിനിരത്തുന്നതിനൊപ്പം കായികവിനോദങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. തൃശൂര്‍ റൂറല്‍ ജില്ലാ അസിസ്റ്റന്റ് പൊലിസ് സൂപ്രണ്ട് ടി.എസ്. സിനോജ് മത്സരം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മ്മരാജന് മുഖ്യാതിഥിയായി. സെന്റ്് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അഞ്ജന പ്രസംഗിച്ചു.
സമാപന സമ്മേളനം തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീം ഉദ്ഘാടനം ചെയ്തു. സെന്റ്് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി മുഖ്യാതിഥിയായി. ഡിവൈഎസ്പി എം.കെ. ഷാജി, എസ്ഐ ഇ.യു. സൗമ്യ, വനിതാ എസ്ഐ കെ.പി. ജിബിഷ, ജനമൈത്രി സമിതി അംഗം ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട സബ് ഡിവിഷന് വനിതാ പൊലിസ് ടീം, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം, സിഡിഎസ് ഇരിങ്ങാലക്കുട, മാള ഹോളി ഗ്രേസ് കോളജ്, ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗ്, ക്രൈസ്റ്റ് കോളജ്, സെന്റ് ജോസഫ്സ് കോളജ് എന്നിങ്ങനെ എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
Tags :