പാറശാല: സിപിഐ ചെങ്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന സഖാവ് കെ. ഭാസ്കരന്റെ നാലാം ചരമദിനം ആചരിച്ചു.
മേലമ്മാകത്തെ ഭാസ്കരന് സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണയോഗം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ.എസ്. ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജി.എന്‍. ശ്രീകുമാരന്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി എല്‍.ടി. പ്രശാന്ത്, പ്രസിഡന്റ് വി.വി. വിശാഖ്, ചെങ്കല്‍ സുരേഷ്, കെ. മോഹന്‍ കുമാര്‍, പ്രേമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Bhaskar remembered