x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്മ​രി​ച്ചു


Published: December 24, 2025 07:37 AM IST | Updated: December 24, 2025 07:37 AM IST

കോ​ഴി​ക്കോ​ട്: ബ​ഹു​സ്വ​ര രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ന​ട​ന്ന നേ​താ​വാ​യി​രു​ന്നു ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​നെ​ന്ന് മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.


ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സി​സി​യി​ല്‍ ന​ട​ന്ന ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​ന്‍ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ കെ. ​ക​രു​ണാ​ക​ര​നെ പോ​ലെ സോ​ഷ്യ​ല്‍ എ​ന്‍​ജി​നി​യ​റി​ങ്  വൈ​ദ​ഗ്ധ്യം  ഉ​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ള്‍ വി​ര​ള​മാ​ണ്. രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ള്‍ പോ​ലും ലീ​ഡ​റു​ടെ ചാ​ണ​ക്യ ത​ന്ത്ര​ങ്ങ​ളെ ശ്ലാ​ഘി​ച്ചു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ല്ലെ​ല്ലാം ലീ​ഡ​ര്‍ കോ​ണ്‍​ഗ്ര​സി​ന് ര​ക്ഷ​ക​നാ​യി​രു​ന്നു. തെ​ളി​ഞ്ഞ കാ​ഴ്ച​പ്പാ​ടു​ക​ളാ​യി​രു​ന്നു ലീ​ഡ​റു​ടെ പ്ര​ത്യേ​ക​ത. ക​റ​ക​ള​ഞ്ഞ മ​തേ​ത​ര​വാ​ദി​യാ​യ ലീ​ഡ​റു​ടെ പോ​രാ​ട്ട വീ​ര്യ​മാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ ജീ​വി​ത​ത്തി​ല്‍ പു​ല​ര്‍​ത്തേ​ണ്ട​ത്.​രാ​ജ്യം തീ​വ്ര ഹി​ന്ദു രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മ​ങ്ങ​ള്‍ ചെ​റു​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ മ​തേ​ത​ര​ശ​ക്തി​ക​ളു​ടെ ചെ​റു​ത്ത് നി​ല്‍​പ് അ​നി​വാ​ര്യ​മാ​ണ്. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലാ​ണ് ലീ​ഡ​റു​ടെ മൂ​ല്യം നാം ​തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ചേ​ര്‍​ത്തു.​ശൂ​ന്യ​ത​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​നെ വ​ള​ര്‍​ത്തി​യ​ത് ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​നാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ല്‍ എം.​കെ. രാa​ഘ​വ​ന്‍ എം​പി പ​റ​ഞ്ഞു.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി.​അ​ബു, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ്, യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ കെ. ​രാ​മ​ച​ന്ദ്ര​ന്‍ , കെ.​പി. ബാ​ബു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എം.​അ​ഭി​ജി​ത്ത്എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Karunakaran remembered

Recent News

Corehub Up