x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ൽ അ​വീ​വ് - ഡ​ൽ​ഹി സ​ർ​വീ​സ് ഉ​ട​നി​ല്ലെ​ന്ന് എ​യ​ർ ഇ​ന്ത്യ

വെബ് ഡെസ്‌ക്
Published: July 23, 2026 06:39 AM IST | Updated: July 23, 2026 06:39 AM IST

പ്രതീകാത്മക ചിത്രം

ജെ​റു​സ​ലെം: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടെ​ൽ അ​വീ​വ് - ഡ​ൽ​ഹി സ​ർ​വീ​സ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കി​ല്ലെ​ന്ന് എ​യ​ർ ഇ​ന്ത്യ. സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത് സെ​പ്റ്റം​ബ​ർ അ​വ​സാ​നം വ​രെ നീ​ട്ടി​യ​താ​യി എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി.

ഇ​തോ​ടെ ഓ​ണ​ത്തി​നു​ൾ​പ്പെ​ടെ നാ​ട്ടി​ലെ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന ഇ​സ്ര​യേ​ലി​ലെ മ​ല​യാ​ളി​ക​ൾ​ക്കും വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​വ​ർ​ക്കും തി​രി​ച്ച​ടി​യാ​യി. എ​ൽ അ​ൽ, ഇ​സ്രാ​എ​യ​ർ, അ​ർ​കി​യ, എ​യ​ർ ഹൈ​ഫ തു​ട​ങ്ങി​യ ഇ​സ്രേ​ലി വി​മാ​ന​ക്ക​മ്പ​നി​ക​ളും ചു​രു​ക്കം ചി​ല അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളും മാ​ത്ര​മേ നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ള്ളൂ.

Tags : Air India service Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up