x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​ടി. മാ​നു മു​സ്‌​ലി​യാ​രെ അ​നു​സ്മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 28, 2026 01:59 AM IST | Updated: July 28, 2026 01:59 AM IST

കെ.​ടി. മാ​നു മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

ക​രു​വാ​ര​കു​ണ്ട്: ദൃ​ഢ​വി​ശ്വാ​സി​യാ​യ സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വാ​യി​രു​ന്നു കെ.​ടി. മാ​നു മു​സ്‌​ലി​യാ​രെ​ന്ന് ദാ​റു​ന്ന​ജാ​ത്ത് ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം. ​ഉ​മ്മ​ർ. കെ. ​ടി. മാ​നു മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ന് വി​ജ്ഞാ​ന​ത്തി​ന്‍റെ വെ​ളി​ച്ച​വും അ​നാ​ഥ​ക​ൾ​ക്ക് സം​ര​ക്ഷ​ണ​വും ന​ൽ​കി​യ ധി​ഷ​ണാ​ശാ​ലി​യാ​യ പ​ണ്ഡി​ത​നാ​യി​രു​ന്നു മാ​നു മു​സ് ലി​യാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം വാ​ക്കോ​ട് മൊ​യ്തീ​ൻ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് പൂ​ക്കോ​യ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി, അ​ബ്ദു​ൾ ഹ​മീ​ദ് ഫൈ​സി അ​ന്പ​ല​ക്ക​ട​വ്, സു​ലൈ​മാ​ൻ ദാ​രി​മി ഏ​ലം​കു​ളം, ക​രീം ബാ​ഖ​വി ഇ​രി​ങ്ങാ​ട്ടി​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ഉ​ണ്ണീ​ൻ​കു​ട്ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഖാ​ലി​ദ് റ​ഹ്മാ​ൻ മാ​ങ്കാ​വി​ൽ, ഡോ. ​എ​ൻ.​കെ. മു​ഹ​മ്മ​ദ് അ​സ്‌​ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പ്രോ ​വൈ​സ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ത​നാ​യ പ്ര​ഫ. ഡോ. ​പി.​റ​ഷീ​ദ് അ​ഹ​മ്മ​ദി​ന് സ്വീ​ക​ര​ണം ന​ൽ​കി.

Tags : remembered NattuVishasham DistrictNews

Recent News

Corehub Up