Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reports

ഒ​ക്‌​ടോ​ബ​ർ ഏ​ഴ് ഭീ​ക​രാ​ക്ര​മ​ണം; വ്യാ​​​​പ​​​​ക​​​​ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്

ജ​​​​റൂ​​​​സ​​​​ലെം: ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​​തി​​​​രേ 2023 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഏ​​​​ഴി​​​​നു ഹ​​​​മാ​​​​സ് ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ വ്യാ​​​​പ​​​​ക​​​​വും ആ​​​​സൂ​​​​ത്രി​​​​ത​​​​വു​​​​മാ​​​​യ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന​​​​താ​​​​യി സ്വ​​​​ത​​​​ന്ത്ര ഇ​​​​സ്രേ​​​​ലി അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ.

ഇ​​​​സ്രേ​​​​ലി എ​​​​ൻ​​​​ജി​​​​ഒ​​​​യാ​​​​യ സി​​​​വി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ഈ ​​​​വി​​​​വ​​​​ര​​​​മു​​​​ള്ള​​​​ത്. ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മം മ​​​​നഃ​​​​പൂ​​​​ർ​​​​വം ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​നു​​​​ള്ള ഒ​​​​രു മാ​​​​ർ​​​​ഗ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ക​​​​ണ്ടെ​​​​ത്ത​​​​ൽ.

ആ​​​​ക്ര​​​​മ​​​​ണ​​​​സ​​​​മ​​​​യ​​​​ത്തും ബ​​​​ന്ദി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​പ്പോ​​​​ഴും ഹ​​​​മാ​​​​സും മ​​​​റ്റു പ​​​ല​​​​സ്തീ​​​​ൻ ഭീ​​​​ക​​​​ര​​​​ര​​​​രും വ്യാ​​​​പ​​​​ക​​​​മാ​​​​യി ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി. ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ, പീ​​​​ഡ​​​​നം, ലൈം​​​​ഗി​​​​ക വൈ​​​​കൃ​​​​ത​​​​ങ്ങ​​​​ൾ, നി​​​​ർ​​​​ബ​​​​ന്ധി​​​​ത ന​​​​ഗ്‌​​​​ന​​​​ത എ​​​​ന്നി​​​​വ ഭീ​​​​ക​​​​ര​​​​ത​​​​യു​​​​ടെ ഒ​​​​രു ത​​​​ന്ത്ര​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ മ​​​​നഃ​​​​പൂ​​​​ർ​​​​വം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യും ഇ​​​​സ്ര​​​​യേ​​​​ൽ ജ​​​​ന​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് ഇ​​​​ത് ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഗാ​​​​സ​​​​യി​​​​ലേ​​​​ക്കു ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ ബ​​​​ന്ദി​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യും ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും ക്രൂ​​​​ര​​​​മാ​​​​യ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​യി.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലും ബ​​​​ന്ദി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​മു​​​​ള്ള 13 ത​​​​രം ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യി പ്ര​​​​തി​​​​പാ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ബ​​​​ലാ​​​​ത്സം​​​​ഗം, കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗം, ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​നം, അം​​​​ഗ​​​​ഭം​​​​ഗം, ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​ധ​​​​ശി​​​​ക്ഷ​​​​ക​​​​ൾ, മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തോ​​​​ടു​​​​ള്ള ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​നം, കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഇ​​​​തി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

300 പേ​​​​ജു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് ഔ​​​​പ​​​​ചാ​​​​രി​​​​ക​​​​വും അ​​​​നൗ​​​​പ​​​​ചാ​​​​രി​​​​ക​​​​വു​​​​മാ​​​​യ 430 അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ൾ, അ​​​​തി​​​​ജീ​​​​വി​​​​ത​​​​രു​​​​ടെ മൊ​​​​ഴി​​​​ക​​​​ൾ, ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി​​​​ക​​​​ൾ, മോ​​​​ചി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി​​​​ക​​​​ൾ, വി​​​​ദ​​​​ഗ്ധ​​​​ർ, കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണു ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

ഈ ​​​​ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം യു​​​​ദ്ധ​​​​ക്കു​​​​റ്റ​​​​ങ്ങ​​​​ളും മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​ക്കെ​​​​തി​​​​രാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​മാ​​​​ണെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. നൊ​​​​വ മ്യൂ​​​​സി​​​​ക് ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ ന​​​​ട​​​​ന്ന കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​ക​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച​​​​വ​​​​രു​​​​ടെ മൊ​​​​ഴി​​​​ക​​​​ളും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ൽ ക​​​​ണ്ട പാ​​​​ടു​​​​ക​​​​ളും ലൈം​​​​ഗി​​​​ക അ​​​​ക്ര​​​​മം ന​​​​ട​​​​ന്ന​​​​തി​​​​നു തെ​​​​ളി​​​​വാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് നി​​​​ര​​​​ത്തു​​​​ന്നു.

ഒ​​​​രു ജ​​​​ന​​​​ത, ഒ​​​​രു രാ​​​​ജ്യം, അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദു​​​​ർ​​​​ബ​​​​ല​​​​രാ​​​​യ ആ​​​​ളു​​​​ക​​​​ൾ എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ൽ തങ്ങ​​​​ളെ ഭ​​​​യ​​​​വി​​​​ഹ്വ​​​​ല​​​​രാ​​​​ക്കാ​​​​നും അ​​​​പ​​​​മാ​​​​നി​​​​ക്കാ​​​​നു​​​​മു​​​​ള്ള ആ​​​​ഴ​​​​മാ​​​​യ വി​​​​ദ്വേ​​​​ഷ​​​​മാ​​​​ണു കാ​​​​ണാ​​​​നാ​​​​യ​​​​തെ​​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ സി​​​​വി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ സ്ഥാ​​​​പ​​​​ക ചെ​​​​യ​​​​ർ​​​​മാ​​​​നും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​നു​​​​മാ​​​​യ ഡോ. ​​​​കൊ​​​​ച്ചാ​​​​വ് എ​​​​ൽ​​​​ക്കാ​​​​യാം ലെ​​​​വി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up