കൊച്ചി: ഇനി മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ടുകളും ഔദ്യോഗിക രേഖകളും തയാറാക്കാന്‍ കംപ്യൂട്ടറില്‍ നീണ്ട സമയം ടൈപ്പ് ചെയ്യേണ്ടതില്ല. ടൈപ്പിംഗ് ഒഴിവാക്കി സംസാരിച്ചുകൊണ്ടുതന്നെ തത്സമയം ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ സാധിക്കും.
ഇതിനായി കേരള പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റല്‍ ഓഫീസ് സംവിധാനമായ ഐ കോപ്സിൽ (ഇന്റഗ്രേറ്റഡ് കോര്‍ പോലീസിംഗ് സിസ്റ്റം) കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ എഐ പ്ലാറ്റ്ഫോമായ ‘ഭാഷിണി’ വിജയകരമായി സംയോജിപ്പിച്ചു.
ഇതോടെ എഫ്ഐആര്‍, കേസ് ഡയറി, മൊഴികള്‍ എന്നിവ മൈക്രോഫോണിലൂടെ സംസാരിച്ചു വേഗത്തില്‍ തയാറാക്കാം. ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ടൈപ്പ് ചെയ്താല്‍ മലയാളം ലിപിയിലേക്കു മാറുന്ന ട്രാന്‍സ്ലിറ്ററേഷന്‍ സൗകര്യവും ലഭ്യമാണ്.
വിദേശസേവനങ്ങളെ ആശ്രയിക്കാതെ രാജ്യത്തിനകത്തെ ഇന്‍ഫ്രാസ്ട്രക്ചറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡാറ്റ പൂര്‍ണമായും സുരക്ഷിതമായിരിക്കും.
റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനുള്ള സമയം ലാഭിക്കാനും ഫീല്‍ഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു വിവരങ്ങള്‍ ഉടന്‍ രേഖപ്പെടുത്താനും ഈ മാറ്റം സഹായിക്കും.
Tags : Kerala police Let's talk Reports prepare