Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Returns

Sports

റൊ​​ണാ​​ള്‍​ഡോ റി​​ട്ടേ​​ണ്‍​സ്  

 റി​​യാ​​ദ്: പ്ര​​തി​​ഷേ​​ധ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച് പോ​​ര്‍​ച്ചു​​ഗ​​ല്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ ക​​ള​​ത്തി​​ല്‍ തി​​രി​​ച്ചെ​​ത്തി. സൗ​​ദി പ്രൊ ​​ലീ​​ഗി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു​​വേ​​ണ്ടി അ​​ല്‍ ഫ​​ത്തേ​​ഹ് എ​​ഫ്‌​​സി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലൂ​​ടെ​​യാ​​ണ് സി​​ആ​​ര്‍7​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്. ഗോ​​ള്‍ നേ​​ട്ട​​ത്തോ​​ടെ​​യാ​​ണ് റൊ​​ണാ​​ള്‍​ഡോ ത​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ് ആ​​ഘോ​​ഷി​​ച്ച​​ത്.

18-ാം മി​​നി​​റ്റി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ഗോ​​ളി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. എ​​യ്മ​​ന്‍ യാ​​ഹി​​യ​​യി​​ലൂ​​ടെ (78) അ​​ല്‍ ന​​സ​​ര്‍ ലീ​​ഡ് ഉ​​യ​​ര്‍​ത്തി. ഫ​​ത്തേ​​ഹി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 2-0ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി ലീ​​ഗി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 21 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ അ​​ല്‍ ഹി​​ലാ​​ല്‍ എ​​ഫ്‌​​സി​​യാ​​ണ് (53 പോ​​യി​​ന്‍റ്) ഒ​​ന്നാ​​മ​​ത്. അ​​ല്‍ ന​​സ​​റി​​ന് 52 പോ​​യി​​ന്‍റു​​ണ്ട്.

അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​യു​​ടെ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നു വി​​ട്ടു​​നി​​ന്ന​​ശേ​​ഷ​​മാ​​ണ് റൊ​​ണാ​​ള്‍​ഡോ തി​​രി​​ച്ചെ​​ത്തി​​യ​​ത്. സൗ​​ദി പ്രൊ ​​ലീ​​ഗി​​ല്‍ ര​​ണ്ടും എ​​എ​​ഫ്‌​​സി ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ര​​ണ്ടി​​ല്‍ ഒ​​രു മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു​​മാ​​ണ് സി​​ആ​​ര്‍7 വി​​ട്ടു​​നി​​ന്ന​​ത്. സൗ​​ദി അ​​റേ​​ബ്യ​​യു​​ടെ പ​​ബ്ലി​​ക് ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് ഫ​​ണ്ടി​​ല്‍​നി​​ന്ന് ജ​​നു​​വ​​രി ട്രാ​​ന്‍​സ്ഫ​​ര്‍ വി​​ന്‍​ഡോ​​യി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്ക് അ​​നു​​കൂ​​ല നീ​​ക്ക​​ങ്ങ​​ള്‍ ഒ​​ന്നു​​മി​​ല്ലാ​​ത്ത​​താ​​യി​​രു​​ന്നു റൊ​​ണാ​​ള്‍​ഡോ​​യു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ കാ​​ര​​ണം.

അ​​തേ​​സ​​മ​​യം, അ​​ല്‍ ഹി​​ലാ​​ല്‍ എ​​ഫ്‌​​സി ജ​​നു​​വ​​രി​​യി​​ല്‍ ഫ്ര​​ഞ്ച് സൂ​​പ്പ​​ര്‍ സ്‌​​ട്രൈ​​ക്ക​​ര്‍ ക​​രിം ബെ​​ന്‍​സെ​​മ​​യെ സ്വ​​ന്ത​​മാ​​ക്കി. അ​​ല്‍ ന​​സ​​ര്‍, അ​​ല്‍ ഹി​​ലാ​​ല്‍, അ​​ല്‍ എ​​ത്തി​​ഹാ​​ദ്, അ​​ല്‍ അ​​ഹ് ലി ​​ടീ​​മു​​ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക ശ്രോ​​ത​​സ് സൗ​​ദി അ​​റേ​​ബ്യ​​യു​​ടെ പ​​ബ്ലി​​ക് ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് ഫ​​ണ്ടാ​​ണ്.

2023 ജ​​നു​​വ​​രി​​യി​​ല്‍ അ​​ല്‍ ന​​സ​​റി​​ല്‍ എ​​ത്തി​​യ റൊ​​ണാ​​ള്‍​ഡോ​​യ്ക്ക്, ഇ​​നി 18 മാ​​സം​​കൂ​​ടി ക്ല​​ബ്ബു​​മാ​​യി ക​​രാ​​ര്‍ കാ​​ലാ​​വ​​ധി​​യു​​ണ്ട്. ക​​രി​​യ​​റി​​ല്‍ 962 ഗോ​​ള്‍ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലു​​ണ്ട്.

District News

കെ​ജി​ഒ​എ വ​ജ്രജൂ​ബി​ലി സം​സ്ഥാ​ന ക​ലാ​മേ​ള​യ്ക്ക് തി​രി​തെ​ളി​ഞ്ഞു

തൊ​ടു​പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ഏ​ഴാ​മ​ത് സം​സ്ഥാ​ന ക​ലാ​മേ​ള​യ്ക്ക് തൊ​ടു​പു​ഴ അ​ല്‍ അ​സ​ര്‍ കോ​ളേ​ജി​ല്‍ തി​രി​തെ​ളി​ഞ്ഞു. ച​ല​ച്ചി​ത്ര​താ​രം അ​നാ​ര്‍​ക്ക​ലി മ​ര​ക്കാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.​ആ​ര്‍. മോ​ഹ​ന​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ഹാ​ന്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ. ​ബി​ന്ദു, സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​പി. മേ​രി, അ​ല്‍ അ​സ​ര്‍ കോ​ളേ​ജ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. മൂ​സ, പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ. ഖാ​ലി​ദ്, കെ​ജി​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യ​ന്‍ പി. ​വി​ജ​യ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ സ​മ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ സാം​സ്‌​കാ​രി​ക വേ​ദി​യാ​യ സ​ര്‍​ഗ​ക​ലാ​വേ​ദി സം​ഗീ​ത നൃ​ത്ത​ശി​ല്പം അ​വ​ത​രി​പ്പി​ച്ചു. ക​ലാ​മേ​ള ഇ​ന്നു വൈ​കു​ന്നേ​രം സ​മാ​പി​ക്കും. സ​മാ​പ​ന​യോ​ഗ​ത്തി​ല്‍ പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​ന്‍ മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​യി​രി​ക്കും. ആ​ദ്യ​ദി​വ​സം തൃ​ശൂ​ര്‍ ജി​ല്ല 61 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 57 പോ​യി​ന്‍റു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് തൊ​ട്ടു​പി​ന്നി​ലു​ണ്ട്. വ​നി​ത​ക​ളു​ടെ ല​ളി​ത​ഗാ​ന മ​ത്സ​ര​ത്തി​ല്‍ കൊ​ല്ലം ജി​ല്ല​യി​ലെ ശ്രു​തി സിം​ഗ്, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എം. ​ദി​വ്യ എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം പ​ങ്കു​വ​ച്ചു.

പു​രു​ഷ​ന്മാ​രു​ടെ മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ പി.​എം. സ​മീം (ക​ണ്ണൂ​ര്‍) വി​ജ​യി​ച്ചു. ഒ​പ്പ​ന​യി​ല്‍ മ​ല​പ്പു​റം ജി​ല്ല ഒ​ന്നാം സ്ഥാ​ന​വും വ​യ​നാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ള്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​ന്നു നാ​ടോ​ടി നൃ​ത്തം, തി​രു​വാ​തി​ര, സം​ഘ​നൃ​ത്തം, സി​നി​മാ​ഗാ​നം, ല​ളി​ത​ഗാ​നം മി​മി​ക്രി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

Sports

സ​ഞ്ജു റി​ട്ടേ​ണ്‍​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ പു​റ​ത്തി​രു​ത്തി, പ​ക​രം സ​ഞ്ജു സാം​സ​ണി​നെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഇ​ന്ന​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ അ​ഞ്ചാം ട്വ​ന്‍റി-20​ക്ക് ഇ​റ​ങ്ങി​യ​ത്.

ല​ക്‌​നോ​യി​ലെ മ​ത്സ​ര​ത്തി​നി​ടെ കാ​ലി​നു പ​രി​ക്കേ​റ്റ ഗി​ല്ലി​നെ ഒ​ഴി​വാ​ക്കി പ​ക​രം സ​ഞ്ജു​വി​നെ ഓ​പ്പ​ണ​റാ​ക്കു​ക​യാ​യി​രു​ന്നു. ല​ക്‌​നോ​യി​ല്‍ നെ​റ്റ്‌​സി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു ഗി​ല്ലി​നു പ​രി​ക്കേ​റ്റ​ത്. ല​ക്‌​നോ​യി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന നാ​ലാം ട്വ​ന്‍റി-20 പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.


അ​തേ​സ​മ​യം, ടൂ​ര്‍​ണ​മെ​ന്‍റി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ഗി​ല്‍ തി​ക​ച്ചും ഫോം ​ഔ​ട്ടാ​യി​രു​ന്നു. 4,0, 28 എ​ന്ന​താ​യി​രു​ന്നു ഗി​ല്ലി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ള്‍. അ​തേ​സ​മ​യം, ഇ​ന്ന​ലെ ഓ​പ്പ​ണിം​ഗ് റോ​ളി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ സ​ഞ്ജു 22 പ​ന്തി​ല്‍ ര​ണ്ട് സി​ക്‌​സും നാ​ല് ഫോ​റും അ​ട​ക്കം 37 റ​ണ്‍​സ് എ​ടു​ത്ത​ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. മെ​ല്‍​ബ​ണി​ല്‍ ഒ​ക്ടോ​ബ​ര്‍ 31ന് ​ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ശേ​ഷം സ​ഞ്ജു ഇ​ന്ത്യ​ക്കാ​യി ക​ള​ത്തി​ലെ​ത്തി​യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ന്ന​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഹ​ര്‍​ഷി​ത് റാ​ണ​യ്ക്കു പ​ക​രം ജ​സ്പ്രീ​ത് ബും​റ​യും കു​ല്‍​ദീ​പ് യാ​ദ​വി​നു പ​ക​രം വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും ഇ​ന്ന​ലെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​റ​ങ്ങി.

National

വി​ജ​യ് ന​ൽ​കി​യ ന​ഷ്ട​പ​രി​ഹാ​രത്തുകയായ 20 ലക്ഷം തി​രി​ച്ചയച്ച് വീ​ട്ട​മ്മ

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) നേ​താ​വ് വി​ജ​യ് ന​ൽ​കി​യ 20 ല​ക്ഷം രൂ​പ ടി​വി​കെ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ച് വീട്ടമ്മ. സാ​ന്ത്വ​ന​വു​മാ​യി ക​രൂ​രി​ൽ നേ​രി​ട്ട് എ​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് ന​ഷ്ട​പ​രി​ഹാ​രത്തുക വീ​ട്ട​മ്മ തി​രി​കെ​ ന​ൽ​കിയത്.

ക​രൂ​രി​ൽ വി​ജ​യ്‌​യു​ടെ റാ​ലി​ക്കി​ടെ തി​ര​ക്കി​ൽ​പ്പെ​ട്ട്‌ മ​രി​ച്ച ര​മേ​ശി​ന്‍റെ ഭാ​ര്യ സം​ഗ​വി​യാ​ണ് പണം തിരികെ നൽകിയത്. വി​ജ​യ് നേ​രി​ട്ട് അ​നു​ശോ​ച​ന​മ​റി​യി​ക്കാ​ൻ വ​രാ​ത്ത​തി​നാ​ലാ​ണി​തെ​ന്നും പ​ണ​ത്തെ​ക്കാ​ൾ വ​ലു​താ​ണ് അ​ദ്ദേ​ഹം നേ​രി​ട്ട്‌ സ​ന്ദ​ർ​ശി​ച്ചു​ള്ള സാ​ന്ത്വ​ന​മെ​ന്നും സം​ഗ​വി പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മ​ഹാ​ബ​ലി​പു​ര​ത്തു​ന​ട​ന്ന വി​ജ​യ്‌​യു​ടെ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ത​ന്നെ വി​ളി​ച്ചി​ല്ലെ​ന്നും സം​ഗ​വി അ​റി​യി​ച്ചു.

സം​ഗ​വി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​രി ഭൂ​പ​തി​യും ബ​ന്ധു​ക്ക​ളും മ​ഹാ​ബ​ലി​പു​ര​ത്തേ​ക്ക്‌ വ​ന്നി​രു​ന്നു. വി​ജ​യ് ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ക​രൂ​ർ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ 37 കു​ടും​ബ​ങ്ങ​ളാ​ണ് മ​ഹാ​ബ​ലി​പു​ര​ത്ത് എ​ത്തി​യി​രു​ന്ന​ത്. ക​രൂ​രി​ൽ നേ​രി​ട്ടു​ചെ​ന്ന് കു​ടും​ബ​ങ്ങ​ളെ കാ​ണാ​ത്ത​തി​ൽ വി​ജ​യ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.

മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ പ​രി​പാ​ടി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞെ​ന്നും എ​ല്ലാ​വ​രോ​ടും വി​ശ​ദ​മാ​യി സം​സാ​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ചെ​ന്നൈ​യി​ലേ​ക്ക് വ​രാ​ൻ പ​റ​ഞ്ഞ​തെ​ന്നു​മാ​യി​രു​ന്നു വി​ജ​യ് വ്യ​ക്ത​മാ​ക്കി​യ​ത്. ദു​ര​ന്ത​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ജ​യ് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ നേ​രി​ട്ടു​ക​ണ്ട​ത്. എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക ​സ​ഹാ​യ​വും കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ സ​ഹാ​യ​വും ഉ​റ​പ്പു​ന​ൽ​കി.

Latest News

Corehub Up