Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Collapses

Wayanad

കാ​പ്പം​കൊ​ല്ലി-​ക​ര്‍​പ്പൂ​ര​ക്കാ​ട് റോ​ഡ് ത​ക​ര്‍​ന്നു; ജ​നം ദു​രി​ത​ത്തി​ല്‍

മേ​പ്പാ​ടി: പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പം​കൊ​ല്ലി-​ക​ര്‍​പ്പൂ​ര​ക്കാ​ട് റോ​ഡ് ത​ക​ര്‍​ന്ന​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി. അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്ക​യാ​ണ്. മ​ഴ പെ​യ്താ​ല്‍ റോ​ഡ് ചെ​ളി​ക്കു​ള​മാ​കു​ന്ന സ്ഥി​തി​യാ​ണ്. അ​നേ​കം കു​ടും​ബ​ങ്ങ​ള്‍ ദി​നേ​ന യാ​ത്ര​യ്ക്ക് ആ​ശ്ര​യി​ക്കു​ന്ന​താ​ണ് റോ​ഡ്.

ഇ​തു​വ​ഴി ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ടി​ക്ക​ടി കേ​ടാ​കു​ന്ന​ത് ഉ​ട​മ​ക​ള്‍​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കു​ക​യാ​ണ്. കു​ഴി​യി​ല്‍ വീ​ണ് ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത് അ​പൂ​ര്‍​വ​ത​യ​ല്ല. ഈ ​റോ​ഡി​ലൂ​ടെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് വി​മു​ഖ​ത​യാ​ണ്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് പ​ല​വ​ട്ടം അ​ധി​കാ​രി​ക​ള്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

District News

ആ​ശാ​നി​ല​യം റോ​ഡ് ത​ക​ര്‍​ന്നു; ദുരിതത്തിലായി നാട്ടുകാർ

പാ​ലാ: ബൈ​പാ​സി​നെ​യും പാ​ലാ- ഉ​ഴ​വൂ​ര്‍ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ശാ​നി​ല​യം റോ​ഡ് ത​ക​ര്‍​ന്ന​ത് നാ​ട്ടു​കാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​ത​മാ​യി. ന​ഗ​ര​സ​ഭ​യി​ലെ 26-ാം വാ​ര്‍​ഡി​ല്‍ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ല്‍ വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​യാ​ത്ര ദു​ഷ്‌​ക​ര​മാ​യി.

ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തോ​ടെ റോ​ഡി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തു പ​തി​വാ​യിരിക്കുക​യാ​ണ്.

നി​ര​വ​ധിത്തവ​ണ വിഷയം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​ം ശ​ക്ത​മാ​ണ്. ആ​ശാ​നി​ല​യം റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ച്ച് യാ​ത്രാ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.എ​ത്ര​യും വേ​ഗം റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ റോ​യി ഫ്രാ​ന്‍​സീ​സ് പ​റ​ഞ്ഞു.

District News

കാ​ര​യ്ക്ക​ൽ - മേ​പ്രാ​ൽ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു

തി​രു​വ​ല്ല : കാ​ര​യ്ക്ക​ൽ- മേ​പ്രാ​ൽ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ചെ​ളി​ക്കു​ള​മാ​യി. യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക​ര​മാം വി​ധം ചെ​ളി​ക്കു​ണ്ടു​ക​ളും കു​ഴി​ക​ളും നി​റ​ഞ്ഞ റോ​ഡി​ൽ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം ദി​വ​സം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്‌​ത​തോ​ടെ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് ചെ​ളി​ക്കു​ഴി​ക​ളാ​യി മാ​റി​യി​ട്ടു​ണ്ട്.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് രാ​ത്രി കാ​ല​ങ്ങ​ളി​ലു​ള്ള യാ​ത്ര അ​തീ​വ ദു​ഷ്ക​ര​വും അ​പ​ക​ട​വു​മാ​യി​രി​ക്കു​ക​യാ​ണ്.പെ​രി​ങ്ങ​ര പ​ത്താം വാ​ർ​ഡ് സ്വ​ദേ​ശി ഗോ​കു​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച എ​സ്എ​ൻ​ഡി​പി​ക്ക് മു​ന്നി​ലെ ചെ​ളി​ക്കു​ഴി​ൽ വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റു. സ്കൂ‌​ട്ട​റു​ക​ളി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ളാ​ണ് മി​ക്ക​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ട് പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പോ​ലും ഭീ​ഷ​ണി​യാ​വു​ന്ന ത​ര​ത്തി​ലാ​ണ് റോ​ഡി​ന്‍റെ അ​വ​സ്ഥ.

റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ഓ​ട്ടോ,ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ വ​രാ​ൻ മ​ടി​ക്കു​ന്നു.
ജ​ല​അ​ഥോ​റി​റ്റി പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ൽ ന​ട​ത്തി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പെ​രി​ങ്ങ​ര കോ​സ്മോ​സ് ജം​ഗ്ഷ​ൻ മു​ത​ൽ ഉ​ണ്ട​പ്ലാ​വ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡു​ക​ളും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.പെ​രി​ങ്ങ​ര പാ​ലം മു​ത​ൽ ചാ​ത്ത​ങ്കേ​രി കൊ​ച്ചാ​രി​മു​ക്ക് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള സ്ഥ​ലം അ​ടു​ത്തി​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

District News

അടൂർ ജനറൽ ആശുപത്രി കവാടത്തിൽ റോഡ് തകർന്നു

അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്തെ റോ​ഡ് ത​ക​ർ​ന്നു. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. റോ​ഡി​ൽ വി​രി​ച്ച പൂ​ട്ടു​ക​ട്ട​ക​ൾ ഇ​ള​കി​മാ​റി വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത്.

റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തെ പൂ​ട്ടു​ക​ട്ട​ക​ൾ പൂ​ർ​ണ​മാ​യും ഇ​ള​കി​പ്പോ​യ നി​ല​യി​ലാ​ണ്. പൂ​ട്ടു​ക​ട്ട​ക​ൾ​ക്കി​ട​യി​ലെ വി​ട​വു​ക​ളി​ൽ ട​യ​റു​ക​ൾ കു​ടു​ങ്ങു​ന്ന​തും കു​ഴി​ക​ൾ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​ങ്ങ​ൾ വ​ശ​ങ്ങ​ളി​ലേ​ക്ക് തെ​ന്നി​മാ​റു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും ഓ​ട്ടോ​റി​ക്ഷ​ക​ളു​മാ​ണ് കൂ​ടു​ത​ലാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് കു​ഴി​യി​ൽ വീ​ണു പ​രി​ക്കേ​റ്റി​രു​ന്നു.

കേ​ര​ള​ത്തെ​യും ത​മി​ഴ്‌​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്ന് പ​ച്ച​ക്ക​റി, പാ​ൽ, പൂ​ക്ക​ൾ എ​ന്നി​വ​യു​മാ​യി വ​രു​ന്ന ലോ​റി​ക​ളും തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്ത് നി​ന്ന് സി​മ​ന്‍റു​മാ​യി എ​ത്തു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.
കെ​എ​സ്ആ​ർ​ടി​സി, ത​മി​ഴ്‌​നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സു​ക​ൾ​ക്കും സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കും പു​റ​മേ എം​സി റോ​ഡി​ലേ​ക്കും ദേ​ശീ​യ​പാ​ത​യി​ലേ​ക്കും പോ​കേ​ണ്ട നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു. തി​ര​ക്കു​ള്ള ഈ ​ഭാ​ഗ​ത്തെ കു​ഴി​ക​ൾ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച റോ​ഡാ​ണി​ത്. എ​ന്നാ​ൽ നി​ർ​മാ​ണ​ത്തി​ലെ പാ​ക​പ്പി​ഴ​ക​ളും കൃ​ത്യ​സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തു​മാ​ണ് റോ​ഡ് വ​ള​രെ​വേ​ഗം ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്‌​ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണു​ള്ള​ത്.

അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പൂ​ട്ടു​ക​ട്ട​ക​ൾ പു​നഃ​സ്ഥാ​പി​ച്ച് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

തേ​ർ​ത്ത​ല്ലി-​മൗ​വ്വ​ത്താ​നി ചു​ങ്ക​സ്ഥാ​നം റോ​ഡ് ത​ക​ർ​ന്നു

തേ​ർ​ത്ത​ല്ലി: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തേ​ർ​ത്ത​ല്ലി-​മൗ​വ്വ​ത്താ​നി റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. ആ​ല​ക്കോ​ട് - ചെ​റു​പു​ഴ മ​ല​യോ​ര ഹൈ​വേ​യും ച​പ്പാ​ര​പ്പ​ട​വ് - പാ​ടി​ച്ചാ​ൽ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക് റോ​ഡാ​ണി​ത്.

അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഈ ​റോ​ഡി​നെ എ​ല്ലാ​കാ​ല​ത്തും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള റോ​ഡു​ക​ൾ എ​ല്ലാം വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ച്ചു​വെ​ങ്കി​ലും തേ​ർ​ത്ത​ല്ലി-​മൗ​വ​ത്താ​നി റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​ലി​യ വാ​ഹ​ന​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് ചെ​റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന പാ​ത കൂ​ടി​യാ​ണി​ത്.

റോ​ഡി​ലെ പ​ല​യി​ട​ങ്ങ​ളി​ലും എ​തി​രെ വ​രു​ന്ന ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് പ​ല​യി​ട​ത്തും ടാ​റിം​ഗ് അ​ട​ർ​ന്നു പോ​യ​തി​നൊ​പ്പം റോ​ഡ​രി​കു​ക​ളി​ൽ വ​ലി​യ ചാ​ലു​ക​ളും കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. തേ​ർ​ത്ത​ല്ലി അ​പ്പോ​ളോ പ​ബ്ലി​ക് ലൈ​ബ്ര​റി മു​ത​ൽ മ​ണ​ലി​ൽ ഇ​റ​ക്കം വ​രെ​യു​ള്ള ഭാ​ഗ​ത്ത് കാ​ൽ​ന​ട യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​ണ്.

District News

മ​ണ്ണൂ​പ്പൊ​യി​ല്‍-​കൊ​ല്ലം​കു​ന്നേ​ല്‍​താ​ഴെ റോ​ഡ് ത​ക​ര്‍​ന്നു

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, പ​ത്ത് വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ണൂ​പ്പൊ​യി​ല്‍-​കൊ​ല്ലം​കു​ന്നേ​ല്‍​താ​ഴെ റോ​ഡി​ന്‍റെ ടാ​റിം​ഗ് ത​ക​ര്‍​ന്നു. യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍. ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ കു​ഴി​ച്ചു​മൂ​ടി​യെ​ങ്കി​ലും റോ​ഡി​ലെ ത​ക​ര്‍​ന്ന ഭാ​ഗ​ങ്ങ​ള്‍ ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.

ഇ​തു​വ​ഴി ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന​ത്. ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന് മ​ടി കാ​ട്ടു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഓ​വു​ചാ​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​തും റോ​ഡ് ത​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up