x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ർ​ത്ത​ല്ലി-​മൗ​വ്വ​ത്താ​നി ചു​ങ്ക​സ്ഥാ​നം റോ​ഡ് ത​ക​ർ​ന്നു


Published: November 25, 2025 01:43 AM IST | Updated: November 25, 2025 01:43 AM IST

ത​ക​ർ​ന്നു കി​ട​ക്കു​ന്ന തേ​ർ​ത്ത​ല്ലി-​മൗ​വ്വ​ത്താ​നി ചു​ങ്ക​സ്ഥാ​നം റോ​ഡ്.

തേ​ർ​ത്ത​ല്ലി: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തേ​ർ​ത്ത​ല്ലി-​മൗ​വ്വ​ത്താ​നി റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. ആ​ല​ക്കോ​ട് - ചെ​റു​പു​ഴ മ​ല​യോ​ര ഹൈ​വേ​യും ച​പ്പാ​ര​പ്പ​ട​വ് - പാ​ടി​ച്ചാ​ൽ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക് റോ​ഡാ​ണി​ത്.

അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഈ ​റോ​ഡി​നെ എ​ല്ലാ​കാ​ല​ത്തും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള റോ​ഡു​ക​ൾ എ​ല്ലാം വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ച്ചു​വെ​ങ്കി​ലും തേ​ർ​ത്ത​ല്ലി-​മൗ​വ​ത്താ​നി റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​ലി​യ വാ​ഹ​ന​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് ചെ​റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന പാ​ത കൂ​ടി​യാ​ണി​ത്.

റോ​ഡി​ലെ പ​ല​യി​ട​ങ്ങ​ളി​ലും എ​തി​രെ വ​രു​ന്ന ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് പ​ല​യി​ട​ത്തും ടാ​റിം​ഗ് അ​ട​ർ​ന്നു പോ​യ​തി​നൊ​പ്പം റോ​ഡ​രി​കു​ക​ളി​ൽ വ​ലി​യ ചാ​ലു​ക​ളും കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. തേ​ർ​ത്ത​ല്ലി അ​പ്പോ​ളോ പ​ബ്ലി​ക് ലൈ​ബ്ര​റി മു​ത​ൽ മ​ണ​ലി​ൽ ഇ​റ​ക്കം വ​രെ​യു​ള്ള ഭാ​ഗ​ത്ത് കാ​ൽ​ന​ട യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​ണ്.

Tags : road collapses nattuvisesham local news

Recent News

Corehub Up