x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണൂ​പ്പൊ​യി​ല്‍-​കൊ​ല്ലം​കു​ന്നേ​ല്‍​താ​ഴെ റോ​ഡ് ത​ക​ര്‍​ന്നു


Published: November 13, 2025 07:53 AM IST | Updated: November 13, 2025 07:53 AM IST

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, പ​ത്ത് വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ണൂ​പ്പൊ​യി​ല്‍-​കൊ​ല്ലം​കു​ന്നേ​ല്‍​താ​ഴെ റോ​ഡി​ന്‍റെ ടാ​റിം​ഗ് ത​ക​ര്‍​ന്നു. യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍. ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ കു​ഴി​ച്ചു​മൂ​ടി​യെ​ങ്കി​ലും റോ​ഡി​ലെ ത​ക​ര്‍​ന്ന ഭാ​ഗ​ങ്ങ​ള്‍ ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.

ഇ​തു​വ​ഴി ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന​ത്. ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന് മ​ടി കാ​ട്ടു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഓ​വു​ചാ​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​തും റോ​ഡ് ത​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : local nattuvishesham Road collapses

Recent News

Corehub Up