Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rome

Europe

ന​രേ​ന്ദ്ര മോ​ദി റോ​മി​ൽ; ഇ​ന്ത്യ - ഇ​റ്റ​ലി ബ​ന്ധം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്

റോം: ​ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​ത്തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര -​ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം "പ്ര​ത്യേ​ക ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക്' ഉ​യ​ർ​ത്താ​ൻ റോ​മി​ൽ ന​ട​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മാ​കു​മെ​ന്ന് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​നം: മു​ൻ​പ് ജി7, ​ജി20 ഉ​ച്ച​കോ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ബു​ധ​നാ​ഴ്ച റോ​മി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വി​ല്ല ഡോ​റി​യ പാം​ഫി​ലി​യി​ൽ വ​ച്ച് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഐഎംഇസി പ​ദ്ധ​തി​ക്ക് മു​ൻ​ഗ​ണ​ന: ഇ​ന്ത്യ​യെ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യും യൂ​റോ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന "ഇ​ന്ത്യ-​മി​ഡി​ൽ ഈ​സ്റ്റ്-​യൂ​റോ​പ്പ് ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​ർ' (ഐഎംഇസി) വി​ക​സ​ന​ത്തി​ന് ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കു​മെ​ന്ന് റോ​മി​ൽ വി​മാ​ന​മി​റ​ങ്ങി​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

 

NRI

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന് ഇ​റ്റ​ലി​യി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

റോം: ​മ​ല​യാ​ളി​ക​ളു​ടെ​യും കേ​ര​ളീ​യ​രു​ടെ​യും അ​ന്താ​രാ​ഷ്ട്ര സാ​ഹോ​ദ​ര്യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന് ഇ​റ്റ​ലി​യി​ല്‍ പു​തി​യ പ്രൊ​വി​ന്‍​സ് രൂ​പി​ക​രി​ച്ചു. സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ ആ​ണ് റോ​മി​ലെ പു​തി​യ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. 

ക​ഴി​ഞ്ഞ വ​ര്‍​ഷം സം​ഘ​ട​ന താ​ത്കാ​ലി​ക​മാ​യി തു​ട​ങ്ങി​യെ​ങ്കി​ലും ഈ ​വ​ര്‍​ഷം മു​ത​ല്‍ ലോ​ക​ത്തി​ലെ മ​റ്റു വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു ഇ​റ്റ​ലി​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ ചാ​പ്റ്റ​റു​ക​ള്‍ ആ​രം​ഭി​ച്ച് പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കും.

സം​ഘ​ട​ന​യു​ടെ മ​റ്റു ഗ്ലോ​ബ​ൽ നേ​താ​ക്ക​ളാ​യ ബേ​ബി മാ​ത്യു സോ​മ​തീ​രം, മൂ​സ കോ​യ, ജോ​ണി കു​രു​വി​ള, ഡോ. ​ന​ട​യ്ക്ക​ൽ ശ​ശി, ചാ​ൾ​സ് പോ​ൾ, സി.​യു. മ​ത്താ​യി, തോ​മ​സ് ചെ​ല്ല​ത്ത് തു​ട​ങ്ങി​യ​വ​ർ റോ​മി​ലെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഗ്ലോ​ബ​ൽ കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. 

ജെ​ജി മാ​ത്യു (ചെ​യ​ര്‍​മാ​ന്‍), ജോ​ബി ആ​ണ്ടു​കു​ന്നേ​ല്‍ (പ്ര​സി​ഡ​ന്‍റ്), ഷി​ജി ജോ​സ​ഫ് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ഫി​ലി​പ്പ് കു​ര്യാ​ക്കോ​സ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളാ​യി തെര​ഞ്ഞെ​ടു​ത്തു.

വൈ​സ് ചെ​യ​ര്‍​മാ​നാ​യി ജോ​മോ​ന്‍ പ​ത്തി​ല്‍​ചി​റ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ലി​ബി​ന്‍ ചു​ങ്ക​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി മോ​ബി​ന്‍ വ​ര്‍​ഗീ​സും നി​യ​മി​ത​നാ​യി.

രാ​ജീ​വ് വേ​ങ്ങാ​ട്ട്, ബെ​ന്നി ജോ​സ​ഫ്, സ​നി​ല്‍ മ​ണ​വാ​ള​ന്‍, ജി​നോ സി. ​ജോ​സ​ഫ്, ബി​നു പ​ന​ച്ച​വി​ള, ഡീ​വി​ന്‍ ഡേ​വി എ​ന്നി​വ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ചു​മ​ത​ല​യേ​റ്റു.

വ​നി​ത​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള മ​റ്റൊ​രു കൗ​ണ്‍​സി​ലും രൂ​പീ​ക​രി​ച്ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഫെ​ബ്രു​വ​രി​യി​ല്‍ ആ​ദ്യ സ​മ്മേ​ള​നം റോ​മി​ല്‍ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

International

സെ​ല​ൻ​സ്കി മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

റോം: ​​​​യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ​സെ​​​​ല​​​​ൻ​​​​സ്കി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വേ​​​​ന​​​​ൽ​​​​ക്കാ​​​​ല വ​​​​സ​​​​തി​​​​യാ​​​​യ ക​​​​സ്തേ​​​​ൽ ഗ​​​​ണ്ടോ​​​​ൾ​​​​ഫോ​​​​യി​​​​ലെ​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച.

യു​​​​ക്രെ​​​​യ്നി​​​​ലെ യു​​​​ദ്ധ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു​​​​ സം​​​ഭാ​​​ഷ​​​ണ​​​മെ​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി ​​​ച​​​ർ​​​ച്ച​​​ക​​​ൾ തു​​​​ട​​​​രേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത മാ​​​​ർ​​​​പാ​​​​പ്പ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും ന​​​​യ​​​​ത​​​​ന്ത്ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ നീ​​​​തി​​​​യു​​​​ക്ത​​​​വും ശാ​​​​ശ്വ​​​​ത​​​​വു​​​​മാ​​​​യ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ പു​​​​തു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യും വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​സ് ഓ​​​​ഫീ​​​​സ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

യു​​​​ദ്ധ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും റ​​​​ഷ്യ​​​​യു​​​​ടെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ള്ള യു​​​​ക്രേ​​​​നി​​​​യ​​​​ൻ കു​​​​ട്ടി​​​​ക​​​​ളെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത് ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ചും എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.

അ​​​​ഞ്ചു മാ​​​​സം മു​​​​ന്പും സെ​​​​ല​​​​ൻ​​​​സ്കി ക​​​​സ്തേ​​​​ൽ ഗ​​​​ണ്ടോ​​​​ൾ​​​​ഫോ​​​​യി​​​​ലെ​​​​ത്തി മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

International

കുട്ടികളുടെ രണ്ടാം ആഗോളദിനം റോമിൽ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ണ്ടാ​​​മ​​​ത് ആ​​​ഗോ​​​ള​​​ദി​​​ന​​​ത്തി​​​ന് റോം ​​​ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കും. 2026 സെ​​​പ്റ്റം​​​ബ​​​ർ 25 മു​​​ത​​​ൽ 27 വ​​​രെ​​​യാ​​​ണു സ​​​മ്മേ​​​ള​​​നം.

ലോ​​​ക​​​മെ​​​മ്പാ​​​ടും നി​​​ന്നു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള ക​​​ണ്ടു​​​മു​​​ട്ട​​​ലി​​​ന്‍റെ​​​യും പ്രാ​​​ർ​​​ഥ​​​ന​​​യു​​​ടെ​​​യും ദി​​​ന​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ക​​​യെ​​​ന്ന് കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ആ​​​ഗോ​​​ള​​​ദി​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു.

2024 മേ​​​യ് മാ​​​സ​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​ഥ​​​മ ആ​​​ഗോ​​​ള​​​ദി​​​ന​​​ത്തി​​​ൽ 101 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം കു​​​ട്ടി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

2026ൽ ​​​ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം ആ​​​ഗോ​​​ള​​​ദി​​​ന​​​ത്തി​​​ലൂ​​​ടെ, സ​​​മാ​​​ധാ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ഒ​​​രു ലോ​​​ക​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​കാ​​​നു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ സ്വ​​​രം ശ്ര​​​വി​​​ക്കാ​​​നും വി​​​ല മ​​​തി​​​ക്കാ​​​നു​​​മു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​ണു സ​​​ഭ​​​യെ​​​ന്ന് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ക​​​മ്മി​​​റ്റി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ​​​താ​​​ക​​​യും ലോ​​​ഗോ​​​യും ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു. കു​​​രി​​​ശും വ​​​ത്തി​​​ക്കാ​​​നി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ മ​​​കു​​​ട​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ചി​​​ത്ര​​​വും ഏ​​​ഴു ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളെ പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്‌​​​ത്‌ ഏ​​​ഴു കാ​​​ൽ​​​പ്പാ​​​ടു​​​ക​​​ളും ഔ​​​ദ്യോ​​​ഗി​​​ക പ​​​താ​​​ക​​​യി​​​ലു​​​ണ്ട്. വി​​​വി​​​ധ സം​​​സ്കാ​​​ര​​​ങ്ങ​​​ളെ പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്‌​​​തു വി​​​വി​​​ധ വ​​​ർ​​​ണ​​​ങ്ങ​​​ളും പ​​​താ​​​ക​​​യി​​​ലു​​​ണ്ട്.

ക്രി​​​സ്തു​​​വി​​​ന്‍റെ സ​​​ഹ​​​ന​​​വും പു​​​ന​​​രു​​​ത്ഥാ​​​ന​​​വു​​​മാ​​​ണ് കു​​​രി​​​ശ് പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ മ​​​കു​​​ടം ലോ​​​ക​​​ത്തി​​​ന്‍റെ എ​​​ല്ലാ​​​യി​​​ട​​​ങ്ങ​​​ളി​​​ലും​​​നി​​​ന്നു​​​ള്ള കു​​​ട്ടി​​​ക​​​ളെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ​​​യും, കാ​​​ൽ​​​പ്പാ​​​ടു​​​ക​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ നി​​​ഷ്‌​​​ക​​​ള​​​ങ്ക​​​ത​​​യും ആ​​​ഗോ​​​ള​​​പ​​​ര​​​ത​​​യു​​​മാ​​​ണ് അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​മ്മി​​​റ്റി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

NRI

റോ​മി​ലെ ഓ​ൾ ഇ​ന്ത്യ ട്രൈ​ബ​ൽ ക​മ്യൂ​ണി​റ്റി വീ​ർ ബി​ർ​സ മു​ണ്ട​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

റോം: ​റോ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വ​ച്ച് ഗോത്ര നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസ മുണ്ടയു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഗോ​ത്ര​ങ്ങ​ളു​ടെ നീ​തി​ക്കും അ​വ​കാ​ശ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള അ​ദ്ദേ​ഹ​ത്തിന്‍റെ ധീ​ര​മാ​യ പോ​രാ​ട്ട​ത്തെ അ​വ​ർ അ​നു​സ്മ​രി​ച്ചു.

ബി​ർ​സ​യു​ടെ പാ​ര​മ്പ​ര്യ​ത്തെ​യും ജീ​വി​ത​ത്തെ​യും ആ​ദ​രി​ക്കാ​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ആ​ഹ്വാ​നം ചെ​യ്തു. റോ​മി​ലെ ഓ​ൾ ഇ​ന്ത്യ ട്രൈ​ബ​ൽ ക​മ്യൂ​ണി​റ്റി വീ​ർ ബി​ർ​സ മു​ണ്ട​യു​ടെ ജ​ന്മ​വാ​ർ​ഷി​കം ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വാ​ണി റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ഭ​ഗ​വാ​ൻ ബി​ർ​സ മു​ണ്ട​യു​ടെ ജീ​വി​തം ചി​ത്രീ​ക​രി​ക്കു​ന്ന ഒ​രു ഡോ​ക്യു​മെന്‍റ​റി സി​നി​മ​യു​ടെ അ​വ​ത​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്, അ​ത് എ​ല്ലാ​വ​രെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ക​യും ഭ​ക്തി വി​കാ​ര​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു.

1875 ന​വം​ബ​ർ 15ന് ​റാ​ഞ്ചി ജി​ല്ല​യി​ലെ ഉ​ലി​ഹാ​ട്ടു ഗ്രാ​മ​ത്തി​ലാ​ണ് ബി​ർ​സ മു​ണ്ട ജ​നി​ച്ച​ത്. ബ്രി​ട്ടി​ഷ് അ​ടി​ച്ചേ​ൽ​പ്പി​ച്ച ജ​മീ​ന്ദാ​രി (ഭൂ​വു​ട​മ) സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും വ​ന​ങ്ങ​ളും ഭൂ​മി​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി അ​ദ്ദേ​ഹം ഒ​രു പ്ര​സ്ഥാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഗോ​ത്ര​ങ്ങ​ളു​ടെ അ​ന്ത​സ്, സ്വാ​ത​ന്ത്ര്യം, സം​സ്കാ​രം എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഒ​രു പോ​രാ​ട്ട​മാ​യി​രു​ന്നു ഇ​ത്. ഇ​ന്ത്യ​യു​ടെ ഗോ​ത്ര പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ മ​ഹാ​നാ​യ നേ​താ​വാ​യ ബി​ർ​സ മു​ണ്ട​യെ ഗോ​ത്ര ജ​ന​ത​യ്ക്കി​ട​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും പോ​രാ​ട്ട നേ​താ​വാ​യി ഇ​പ്പോ​ഴും ക​ണ​ക്കാ​ക്കു​ന്നു.

"ബി​ർ​സ മു​ണ്ട​യു​ടെ സം​ഭാ​വ​ന​ക​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് റോ​മി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വാ​ണി റാ​വു പ​റ​ഞ്ഞു. "ഗോ​ത്ര ഭൂ​മി​യെ കെെയേ​റ്റ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ക, ഗോ​ത്ര പാ​ര​മ്പ​ര്യ​ങ്ങ​ളും സം​സ്കാ​ര​വും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക, ചൂ​ഷ​ണ​ത്തി​ൽ നി​ന്നും വി​വേ​ച​ന​ത്തി​ൽ നി​ന്നും മു​ക്ത​മാ​യ ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു ബി​ർ​സ മു​ണ്ട​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​നം. " മു​ണ്ട ഗോ​ത്ര സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​മാ​ണ് ആ​ഗ്ര​ഹി​ച്ച​തെ​ന്ന് അ​വ​ർ അ​നു​സ്മ​രി​ച്ചു, അ​വ​രി​ൽ നി​ന്നാ​ണ് ഇ​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

District News

റോ​മി​ൽ​ പു​സ്ത​ക ​പ്ര​കാ​ശ​നം

കൊ​ല്ലം: വി​ശു​ദ്ധ​ന​ഗ​ര​മാ​യ വ​ത്തി​ക്കാ​നി​ൽ കൊ​ല്ലം രൂ​പ​ത കെ​ആ​ർ​എ​ൽ​സി​സി അം​ഗ​മാ​യ ജ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സീ​സി​ന്‍റെ അവ​ൾ​ക്കു​വേ​ണ്ടി​യു​ള്ള വി​ചാ​ര​ങ്ങ​ൾ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

കൊ​ല്ലം രൂ​പ​ത​യി​ൽ​നി​ന്നു വി​ശു​ദ്ധ നാ​ട്ടി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ​ ആ​ന്‍റ​ണി മു​ല്ല​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ബൈ​ജു​ ജൂ​ലി​യ​നു​ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

മോ​ൺ. ജോ​ർ​ജ് മാ​ത്യു, കൊ​ല്ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി​ൽ​വി ആ​ന്‍റ​ണി, ഫാ. ​ബി​ജു ജോ​സ​ഫ്, ഫാ. ​നി​ജേ​ഷ് ഗോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി.​ടി. കു​രീ​പ്പു​ഴ​യു​ടെ സ്ഥി​തി പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Leader Page

വിശുദ്ധാരാമത്തിലേക്ക് ഏഴ് സൂനങ്ങൾകൂടി

ആ​​​​ഗോ​​​​ള മി​​​​ഷ​​​​ൻ ഞാ​​​​യ​​​​റാ​​​​​​​​യ ഇ​​​​ന്ന് സാ​​​​ർ​​​​വ​​​​ത്രി​​​​ക​​​​സ​​​​ഭ​​​​യി​​​ൽ ഏ​​​ഴു​​​പേ​​​രെ​​​ക്കൂ​​​ടി വി​​​ശു​​​ദ്ധ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഉ​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ടു ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ക​​​​ൾ, മൂ​​​​ന്ന് അ​​​​ല്മാ​​​​യ​​​​ർ, ര​​​​ണ്ട് സ​​​​ന്യാ​​​​സി​​​​നീ​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ സ്ഥാ​​​​പ​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് വി​​​​ശു​​​​ദ്ധി​​​​യു​​​​ടെ മ​​​​കു​​​​ടം ചൂ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം ഇ​​​​ന്നു രാ​​​​വി​​​​ലെ 10.30ന് ​​​​വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ലെയോ പതിനാലാമൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ.

തു​​​​ർ​​​​ക്കി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്കാ ബി​​​​ഷ​​​​പ് ഇ​​​​ഗ്നേഷ്യസ്​​​​ മ​​​​ലോ​​​​യൻ, ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ട്രോ​​​​ങ്കാ​​​​റ്റി, സി​​​​സ്റ്റ​​​​ർ വി​​​​സെ​​​​ന്‍റ മ​​​​രി​​​​യ പൊ​​​​ളോ​​​​ണി, അ​​​ല്മാ​​​യ​​​നാ​​​യ ബ​​​ർ​​​​ത്തോ​​​​ലോ ലോം​​​​ഗോ, വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ദെ​​​​ൽ മോ​​​​ന്തെ കാ​​​​ർ​​​​മെ​​​​ലോ റെ​​​​ൻ​​​​ഡി​​​​ൽ​​​​സ് മാ​​​​ർ​​​​ട്ടി​​​​നെ​​​​സ്, അ​​​ല്മാ​​​യ​​​നാ​​​യ ഡോ. ​​​​ജോ​​​​സ് ഗ്രി​​​​ഗോ​​​​റി​​​​യോ ഹെ​​​​ർ​​​​ണാ​​​​ണ്ട​​​​സ്, പാ​​​​പ്പു​​​​വ ന്യൂ​​​​ഗി​​​​നി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​ല്മാ​​​യ​​​ൻ പെ​​​​ദ്രോ ടു ​​​​റോ​​​​ട്ട് എ​​​​ന്നി​​​​വ​​​​രാ​​​​ണ് വി​​​​ശു​​​​ദ്ധ​​​​രാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്ന് ഇ​​​​താ​​​​ദ്യ​​​​മാ​​​​യി ഒ​​​​രാ​​​​ൾ വി​​​​ശു​​​​ദ്ധ​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന്‍റെ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​മി​​​​ർ​​​​പ്പി​​​​ലാ​​​​ണ് ഓ​​​​ഷ്യാ​​​​നി​​​​യ​​​ൻ രാ​​​​ജ്യ​​​​മാ​​​​യ പാ​​​​പ്പു​​​​വ ന്യൂ​​​​ഗി​​​​നി​​​​യ​​​​യെ​​​​ങ്കി​​​​ൽ ര​​​​ണ്ട് വി​​​​ശു​​​​ദ്ധ​​​​രെ ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ നി​​​​ർ​​​​വൃ​​​​തി​​​​യി​​​​ലാ​​​​ണ് ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ വെ​​​​ന​​​​സ്വേ​​​​ല. ഏ​​​ഴു​​​പേ​​​രു​​​ടെ​​​യും വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത് ദി​​​വം​​​ഗ​​​ത​​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യാ​​​ണ്.

 ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഇ​​​​ഗ്നേ​​​​ഷ്യ​​​​സ് മ​​​​ലോ​​​​യ​​​​ൻ

വി​​​ശ്വാ​​​സ​​​ത്തി​​​നു​​​വേ​​​ണ്ടി ര​​​ക്ഷ​​​സാ​​​ക്ഷി​​​ത്വം വ​​​ഹി​​​ച്ച പു​​​ണ്യാ​​​ത്മാ​​​വാ​​​ണ് തു​​​ർ​​​ക്കി​​​യി​​​ലെ ക​​​ൽ​​​ദാ​​​യ രൂ​​​പ​​​ത​​​യാ​​​യ അ​​​​മി​​​​ദയി​​​​ലെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന ഇ​​​​ഗ്നേ​​​​ഷ്യ​​​​സ് മ​​​​ലോ​​​​യ​​​​ൻ. 1869ൽ ​​​​ഇ​​​​ന്ന​​​​ത്തെ തു​​​​ർ​​​​ക്കി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട മാ​​​​ർ​​​​ദി​​​​നി​​​​ലാണ് ജനനം. 1896ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച അ​​​ദ്ദേ​​​ഹം 1910 വ​​​രെ അ​​​ല​​​ക്സാ​​​ൺ​​​ഡ്രി​​​യ​​​യി​​​ലും ക​​​യ്റോ​​​യി​​​ലും വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ ശു​​​ശ്രൂ​​​ഷ ചെ​​​യ്തു. 1911 ഒ​​​ക്‌​​​ടോ​​​ബ​​​ർ 22ന് ​​​മാ​​​ർ​​​ദി​​​ൻ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി.

1914 മു​​​​ത​​​​ൽ ഒ​​​​ന്നാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​സ​​​​മ​​​​യ​​​​ത്ത്, ഓ​​​​ട്ടോ​​​​മ​​​​ൻ തു​​​​ർ​​​​ക്കി സാ​​​​മ്രാ​​​​ജ്യം അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ ജ​​​​ന​​​​ത​​​​യെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി നാ​​​​ടു​​​​ക​​​​ട​​​​ത്തു​​​​ക​​​​യും ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അ​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ക​​​​ത്തോ​​​​ലി​​​​ക്ക​​​​രാ​​​​യി​​​​രു​​​​ന്നു. ഇ​​​​തു ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി. 1915 ജൂ​​​ൺ മൂ​​​ന്നി​​​ന് ​ബി​​​​ഷ​​​​പ് ഇ​​​​ഗ്നേ​​​​ഷ്യ​​​​സ് മ​​​​ലോ​​​​യ​​​​നെ വി​​​​ശ്വാ​​​​സം ഉ​​​​പേ​​​​ക്ഷി​​​​ച്ച് ഇ​​​​സ്‌​​​​ലാ​​​​മി​​​​ലേ​​​​ക്കു പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്യാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധിച്ചു. വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തെ വ​​​​ധി​​​​ച്ചു. 2001 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ന് ജോ​​​ൺ​​​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ അ​​​ദ്ദേ​​​ഹ​​​ത്തെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​​​ശ്വാ​​​​സ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ​​​​തു​​​​പോ​​​​ലെ, ഒ​​​​രു അ​​​​ത്ഭു​​​​ത​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​തെ ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​ശു​​​​ദ്ധ​​​​പ​​​​ദ​​​​വി അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.

പീ​​​​റ്റ​​​​ർ റ്റു ​​​​റോ​​​​ട്ട്


പാപ്പു​​​​വ ന്യൂ​​​​ഗി​​​​നി​​​​യ​​​​യി​​​​ലെ മ​​​​ത​​​​പ്ര​​​​ബോ​​​​ധ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു പീ​​​​റ്റ​​​​ർ റ്റു ​​​​റോ​​​​ട്ട്. ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് 1940ൽ ​​​​ജ​​​​പ്പാ​​​​ൻ സൈ​​​​ന്യം രാ​​​​ജ്യം പി​​​​ടി​​​​ച്ച​​​​ട​​​​ക്കി​​​​യ​​​​തോ​​​​ടെ അ​​​​വ​​​​ർ ബ​​​​ഹു​​​​ഭാ​​​​ര്യാ​​​​ത്വം നി​​​​യ​​​​മം മൂ​​​​ലം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​തി​​​​നെ​​​​തി​​​​രേ പീ​​​​റ്റ​​​​ർ റ്റു ​​​​റോ​​​​ട്ട് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. കാ​​​​ര​​​​ണം വി​​​​വാ​​​​ഹ​​​​വും ദാ​​​​മ്പ​​​​ത്യ​​​​ജീ​​​​വി​​​​ത​​​​വും ഒ​​​​രു പു​​​​രു​​​​ഷ​​​​നും ഒ​​​​രു സ്ത്രീ​​​​യും ത​​​​മ്മി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വി​​​​ശ്വ​​​​സി​​​​ച്ചു, അ​​​​തി​​​​നാ​​​​യി വാ​​​​ദി​​​​ച്ചു. അ​​​​തി​​​​ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ത​​​​ന്‍റെ ജീ​​​​വ​​​​ൻ പോ​​​​ലും ത്യ​​​​ജി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. മ​​​​ത​​​​പ​​​​ര​​​​മാ​​​​യ എ​​​​ല്ലാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും സൈ​​​​ന്യം നി​​​​രോ​​​​ധി​​​​ച്ചെ​​​ങ്കി​​​ലും ത​​​ന്‍റെ പ്ര​​​ബോ​​​ധ​​​നം തു​​​ട​​​ർ​​​ന്ന പീ​​​​റ്റ​​​​റി​​​​നെ പി​​​​ടി​​​​കൂ​​​ടി​​​യ സൈ​​​ന്യം വു​​​​ന​​​​യ​​​​റ​​​​യി​​​​ലെ ഒ​​​​രു കോ​​​​ൺ​​​​സ​​​​ൻ​​​​ട്രേ​​​​ഷ​​​​ൻ ക്യാ​​​​മ്പി​​​​ൽ ത​​​​ട​​​​വി​​​​ലാ​​​​ക്കി. പി​​​​ന്നീ​​​​ട് 1945 ജൂ​​​​ലൈ ഏ​​​​ഴി​​​​ന് വി​​​​ഷം കു​​​​ത്തി​​​​വ​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് 33 വ​​​​യ​​​​സ് മാ​​​​ത്ര​​​​മേ പ്രാ​​​​യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. 1995 ജ​​​​നു​​​​വ​​​​രി 17ന് ​​​​ജോ​​​​ൺ​​​​പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ദ്ദേ​​​​ഹ​​​​ത്തെ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ബ​​​ർ​​​​ത്തോ​​​​ലോ ലോം​​​​ഗോ


‘ജ​​​​പ​​​​മാ​​​​ല​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ല​​​​ൻ’ എ​​​​ന്നാ​​​​ണ് വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ബ​​​ർ​​​​ത്തോ​​​​ലോ ലോം​​​​ഗോ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. സാ​​​​ത്താ​​​​ൻ ആ​​​​രാ​​​​ധ​​​​ക​​​​നി​​​​ൽ​​​​നി​​​​ന്ന് ജ​​​​പ​​​​മാ​​​​ല​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ല​​​​നാ​​​​യി ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​യാ​​​​ണ് അ​​​ദ്ദേ​​​ഹം. ക​​​​ത്തോ​​​​ലി​​​​ക്കാ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ ജ​​​​നി​​​​ച്ച ലോം​​​​ഗോ 1860ക​​​​ളി​​​​ൽ നേ​​​​പ്പി​​​​ൾ​​​​സി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നി​​​​ടെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ക​​​​ന്നു. പി​​​​ന്നീ​​​​ട് സാ​​​ത്താ​​​ൻ സേ​​​വ​​​യി​​​ൽ ആ​​​കൃ​​​ഷ്‌​​​ട​​​നാ​​​യി. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ പ്ര​​​ഫ.​​​ വി​​​ൻ​​​ചെൻസോ പെ​​​പ്പെ​​​യു​​​ടെ​​​യും ഡൊ​​​മി​​​നി​​​ക്ക​​​ൻ വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​ആ​​​ൽ​​​ബെ​​​ർ​​​ത്തോ റാ​​​ഡെ​​​ന്‍റെ​​​യു​​​ടെ​​​യും സ്വാ​​​ധീ​​​ന​​​വും വ​​​ഴി അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ പ​​​​ഴ​​​​യ ജീ​​​​വി​​​​തം ഉ​​​​പേ​​​​ക്ഷി​​​​ച്ച് ക​​​​ത്തോ​​​​ലി​​​​ക്കാ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി. പി​​​ന്നാ​​​ലെ ജ​​​​പ​​​​മാ​​​​ല​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ല​​​​നാ​​​​യി മാ​​​​റി.

പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ പോം​​​​പൈ​​​​യി​​​​ലെ ച​​​​ർ​​​​ച്ച് ഓ​​​​ഫ് ദ ​​​​റോ​​​​സ​​​​റി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നാ​​​​ണ് വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട ബ​​​ർ​​​​ത്തോ​​​​ലോ. ആ​​​ത്മീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ പു​​​റ​​​മെ സാ​​​മൂ​​​ഹ്യ​​​നീ​​​തി​​​ക്കു​​​വേ​​​ണ്ടി പോ​​​രാ​​​ടി​​​യ വ്യ​​​ക്തി​​​യു​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​ട​​​വു​​​കാ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്കു​​​വേ​​​ണ്ടി സ്കൂ​​​ളു​​​ക​​​ൾ, അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ൾ, ജീ​​​വ​​​കാ​​​രു​​​ണ്യ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ അ​​​ദ്ദേ​​​ഹം ആ​​​രം​​​ഭി​​​ച്ചു. 1926 ഒ​​​ക്‌​​​ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന് അ​​​​ന്ത​​​​രി​​​​ച്ചു. 1980ൽ ​​​​ജോ​​​​ൺ പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ദ്ദേ​​​​ഹ​​​​ത്തെ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​നാ​​​​യി പ്രഖ്യാപിച്ചു.

ഡോ. ​​​​ജോ​​​​സ് ഗ്രി​​​​ഗോ​​​​റി​​​​യോ ഹെ​​​​ർ​​​​ണാ​​​​ണ്ട​​​​സ്


വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ ‘പാ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ഡോ​​​​ക്‌​​​​ട​​​​ർ’ എ​​​​ന്നാ​​​ണ് ​ഡോ. ​​​​ജോ​​​​സ് ഗ്രി​​​​ഗോ​​​​റി​​​​യോ ഹെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ര​​​ക്കാ​​​സി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​ മെ​​​ഡി​​​സി​​​ൻ പ​​​ഠി​​​ച്ച അ​​​ദ്ദേ​​​ഹം 1889ൽ ​​​പാ​​​രീ​​​സി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​വും ന​​​ട​​​ത്തി. പി​​​ന്നീ​​​ട് മാ​​​തൃ​​​രാ​​​ജ്യ​​​ത്തു തി​​​രി​​​ച്ചെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം കാ​​​ര​​​ക്കാ​​​സി​​​ലെ സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി. ക്ലാ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ന​​​ട​​​ത്തി​​​വ​​​ന്ന പ്രാ​​​ർ​​​ഥ​​​ന അ​​​ദ്ദേ​​​ഹ​​​ത്തെ ശ്ര​​​ദ്ധേ​​​യ​​​നാ​​​ക്കി.

മ​​​​രു​​​​ന്ന് വാ​​​​ങ്ങാ​​​​ൻ പ​​​​ണ​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന പാ​​​​വ​​​​ങ്ങ​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ചി​​​​കി​​​​ത്സ​​​യും മ​​​രു​​​ന്നും ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​രെ വീ​​​​ട്ടി​​​​ൽ പോ​​​​യി സൗ​​​ജ​​​ന്യ​​​മാ​​​യി ശു​​​​ശ്രൂ​​​​ഷി​​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തോ​​​ടെ പാ​​​​വ​​​​ങ്ങ​​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​​ദ്ദേ​​​​ഹം ഏ​​​​റെ പ്രി​​​​യ​​​​പ്പെ​​​​ട്ട ഡോ​​​​ക്‌​​​​ട​​​​റാ​​​​യി മാ​​​​റി.

വൈ​​​​ദി​​​​ക​​​​നാ​​​​കാ​​​​ൻ അ​​​​തി​​​​യാ​​​​യി ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ക​​​​യും 1909ലും 1913​​​​ലും സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ ചേ​​​​രു​​​​ക​​​​യും ചെ​​​​യ്തെ​​​ങ്കി​​​ലും അ​​​​നാ​​​​രോ​​​​ഗ്യം മൂ​​​​ലം ര​​​​ണ്ടു ത​​​​വ​​​​ണ​​​​യും തി​​​​രി​​​​കെ​​​​പ്പോ​​​​രേ​​​​ണ്ടി​​​​വ​​​​ന്നു. 1918ലെ ​​​​സ്പാ​​​​നി​​​​ഷ് ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​യി​​​​ൽ വ​​​​ല​​​​ഞ്ഞ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് ചി​​​​കി​​​​ത്സ​​​​യും മ​​​​റ്റും ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ കൈ​​​​മെ​​​​യ് മ​​​​റ​​​​ന്നു പ​​​​രി​​​​ശ്ര​​​​മി​​​​ച്ചു.

ഗ്രാ​​​മ​​​ത്തി​​​ലെ പാ​​​വ​​​പ്പെ​​​ട്ട ഒ​​​രു സ്ത്രീ​​​യെ ശു​​​ശ്രൂ​​​ഷി​​​ക്കാ​​​ൻ പോ​​​ക​​​വേ 1919 ജൂ​​​ൺ 29ന് ​​​അ​​​ദ്ദേ​​​ഹം ഒ​​​രു വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. മ​​​​ര​​​​ണ​​​​ശേ​​​​ഷം ധാ​​​​രാ​​​​ള​​​​മാ​​​​ളു​​​​ക​​​​ൾ രോ​​​​ഗ​​​​സൗ​​​​ഖ്യ​​​​ത്തി​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​ല്ല​​​റ​​​യി​​​ൽ വ​​​​ന്നു പ്രാ​​​​ർ​​​​ഥി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. 1975ൽ ​​​​കാ​​​​ര​​​​ക്കാ​​​​സ് അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭൗ​​​​തി​​​​കാ​​​​വ​​​​ശി​​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ​​​നി​​​​ന്നു മാ​​​റ്റി ന​​​​ഗ​​​​ര​​​​മ​​​​ധ്യ​​​​ത്തി​​​​ലു​​​​ള്ള ഒ​​​​രു പ​​​​ള്ളി​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 2021 ഏ​​​പ്രി​​​ൽ 30ന് ​​​ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​ദ്ദേ​​​ഹ​​​ത്തെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ട്രോ​​​​ങ്കാ​​​​റ്റി


 

ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യാ​​​​യ ബ്രെ​​​​ഷ്യ​​​​യി​​​​ലെ കോ​​​​ർ​​​​ത്തെനോ ഗോ​​​​ൾ​​​​ഗി​​​​യി​​​​ൽ ജ​​​​നി​​​​ച്ച സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ട്രോ​​​​ങ്കാ​​​​റ്റി സ​​​ലേ​​​ഷ്യ​​​ൻ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ഡോ​​​ൺ​​​ബോ​​​സ്കോ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹാം​​​ഗ​​​മാ​​​ണ്. ഒ​​​ന്നാം ലോ​​​ക​​​​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ റെ​​​ഡ്ക്രോ​​​സ് ന​​​ഴ്സാ​​​യി ശു​​​ശ്രൂ​​​ഷ ചെ​​​യ്തു. പി​​​ന്നീ​​​ട് മെ​​​ഡി​​​സി​​​ൻ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 1925ൽ ​​​ഇ​​​ക്വ​​​ഡോ​​​റി​​​ൽ മി​​​ഷ​​​ൻ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി പോ​​​യി. 44 വ​​​ർ​​​ഷ​​​ത്തോ​​​ളം അ​​​വി​​​ടെ മി​​​ഷ​​​ണ​​​റി​​​യാ​​​യി​​​രു​​​ന്ന സി​​​സ്റ്റ​​​ർ ത​​​ദ്ദേ​​​ശീ​​​യ​​​ർ​​​ക്കി​​​ട​​​യി​​​ൽ മാ​​​ഡ്രെ​​​സി​​​റ്റ അ​​​ഥ​​​വാ ലി​​​റ്റി​​​ൽ മ​​​ദ​​​ർ എ​​​ന്നാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ​​​യ്ക്കൊ​​​പ്പം പാ​​​വ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ വ​​​ച​​​നം പ​​​ങ്കു​​​വ​​​യ്ക്കാ​​​നും സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ട്രോ​​​​ങ്കാ​​​​റ്റി സ​​​മ​​​യം ക​​​ണ്ടെ​​​ത്തി. 1969 ഓ​​​​ഗ​​​​സ്റ്റ് 25-​ാം ​​​വ​​​യ​​​സി​​​ൽ വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഭൗ​​​​തി​​​​ക​​​​ദേ​​​​ഹം അ​​​​ട​​​​ക്കം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഇ​​​ക്വ​​​ഡോ​​​റി​​​ലെ സു​​​​ക്കു​​​​വ​​​​യി​​​​ലാ​​​​ണ്. 2012ൽ ​​​​ബെ​​​​ന​​​​ഡി​​​​ക്‌​​​​ട് പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​ളാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സി​​​​സ്റ്റ​​​​ർ വി​​​​ൻ​​​​ചെ​​​​ൻ​​​​സ മ​​​​രി​​​​യ പൊ​​​​ളോ​​​​ണി


സി​​​​സ്റ്റ​​​​ർ വി​​​​ൻ​​​​ചെ​​​​ൻ​​​​സ മ​​​​രി​​​​യ പൊ​​​​ളോ​​​​ണി 1802ൽ ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ വെ​​​​റോ​​​​ണ​​​​യി​​​​ൽ ജ​​​​നി​​​​ച്ചു. പാ​​​വ​​​ങ്ങ​​​ളെ​​​യും രോ​​​ഗി​​​ക​​​ളെ​​​യും വൃ​​​ദ്ധ​​​രെ​​​യും പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രെ​​​​യും സേ​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 1848 സെ​​​പ്റ്റം​​​ബ​​​ർ പ​​​ത്തി​​​ന് കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് മേ​​​ഴ്സി ഓ​​​ഫ് വെ​​​റോ​​​ണ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹം സ്ഥാ​​​​പി​​​​ച്ചു.

1836ൽ ​​​കോ​​​ള​​​റ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ എ​​​മ​​​ർ​​​ജ​​​ൻ​​​സി വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഉ​​​റ​​​ക്കം​​​പോ​​​ലും ഉ​​​പേ​​​ക്ഷി​​​ച്ച് ശു​​​ശ്രൂ​​​ഷ ചെ​​​യ്തു. 1855 ന​​​വം​​​ബ​​​ർ 11ന് ​​​ട്യൂ​​​മ​​​ർ ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. 2025 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ അ​​​​വ​​​​രു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യാ​​​​ൽ ന​​​​ട​​​​ന്ന അ​​​​ത്ഭു​​​​ത​​​​ത്തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. 2008ലാ​​​ണ് വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കപ്പെട്ടത്.

മ​​​​രി​​​​യ ദെൽ മോ​​​​ന്തെ കാ​​​​ർ​​​​മെ​​​​ലോ റെ​​​​ൻ​​​​ഡൈ​​​​ൽ​​​​സ് മാ​​​​ർ​​​​ട്ടി​​​​നെ​​​​സ്


‘മ​​​​ദ​​​​ർ കാ​​​​ർ​​​​മെ​​​​ൻ റെ​​​​ൻ​​​​ഡൈ​​​​ൽ​​​​സ്’ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന മ​​​​രി​​​​യ ദെ​​​​ൽ മോ​​​​ന്തെ കാ​​​​ർ​​​​മെ​​​​ലോ റെ​​​​ൻ​​​​ഡൈ​​​​ൽ​​​​സ് മാ​​​​ർ​​​​ട്ടി​​​​നെ​​​​സ് 1903ൽ ​​​​വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ കാ​​​​ര​​​​ക്കാ​​​​സി​​​​ൽ ജ​​​​നി​​​​ച്ചു. ഇ​​​ട​​​തു​​​കൈ ഇ​​​ല്ലാ​​​തെ ജ​​​നി​​​ച്ച സി​​​സ്റ്റ​​​ർ പി​​​ന്നീ​​​ട് കൃ​​​ത്രി​​​മ കൈ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു ജീ​​​വി​​​ച്ച​​​ത്. 1965ൽ ​​​​സെ​​​ർ​​​വെ​​​ന്‍റ്സ് ഓ​​​ഫ് ജീ​​​സ​​​സ് സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹം സ്ഥാ​​​​പി​​​​ച്ചു. 1977ൽ ​​​​മ​​​​രി​​​​ച്ചു. ക​​​ഴി​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ൽ വി​​​​ശു​​​​ദ്ധ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ചു. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​ദ്യവി​​​ശു​​​ദ്ധ​​​യാ​​​ണ്.

Leader Page

ക്രൈസ്തവസ്നേഹത്തിന്റെ നവയുഗ പ്രഖ്യാപനം

സ്നേ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ച് ലോ​​​ക​​​ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യും ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യും തീ​​​വ്ര​​​മാ​​​യും എ​​​ക്കാ​​​ല​​​വും സം​​​സാ​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത് ക​​​ത്തോ​​​ലി​​​ക്കാ ​സ​​​ഭ​​​യാ​​​ണ്. മ​​​നു​​​ഷ്യജീ​​​വി​​​ത​​​ത്തെ മ​​​ത​​​വ​​​ർ​​​ഗീ​​​യ​​​ത​​​യും ജാ​​​തി​​​സ്പ​​​ർ​​​ധ​​​ക​​​ളും വി​​​ഘ​​​ട​​​ന​​​വാ​​​ദ​​​വും വ​​​ർ​​​ഗ​​​സ​​​മ​​​ര​​​ങ്ങ​​​ളും ഭീ​​​ക​​​ര​​​വാ​​​ദ​​​ങ്ങ​​​ളു​​​മൊ​​​ക്കെ നി​​​ര​​​ന്ത​​​രം സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കു​​​മ്പോ​​​ൾ മി​​​ശി​​​ഹാ​​​യു​​​ടെ സ​​​ഭ ലോ​​​ക​​​ത്തി​​​ന് പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ശ​​​ത്രു​​​ക്ക​​​ളെ​​പോ​​​ലും സ്നേ​​​ഹി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ആ​​​ഴ​​​മേ​​​റി​​​യ സ്നേ​​​ഹ​​​ത്തി​​​ന്‍റെ ‘തീ​​​വ്ര​​​വാ​​​ദ’​​​മാ​​​ണ്. ദ​​​രി​​​ദ്ര​​​രോ​​​ടു​​​ള്ള പ​​​രി​​​ഗ​​​ണ​​​ന​​​യും മാ​​​റ്റി​​​നി​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​വ​​​രോ​​​ടു​​​ള്ള പ​​​ക്ഷം ചേ​​​ര​​​ലും ക്രൈ​​​സ്ത​​​വ സ്നേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​ക​​​ട​​​മാ​​​യ ധാ​​​ർ​​​മി​​​ക ദൗ​​​ത്യ​​​മാ​​​ണെ​​​ന്ന് ഒ​​​രി​​​ക്ക​​​ൽ​​​കൂ​​​ടി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​ണ് ‘ദി​​​ല​​​ക്സി തേ’ (DILEXI TE) ‘ഞാ​​​ൻ നി​​​ന്നെ സ്നേ​​​ഹി​​​ച്ചു’ ​എ​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​നം.

ഫ്രാ​​​ൻ​​​സി​​​സും ലെ​​​യോ​​​യും

പ്ര​​​ബോ​​​ധ​​​ന​​​ത്തി​​​ന്‍റെ സു​​​ന്ദ​​​ര​​​മാ​​​യ ഒ​​​രു തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് തോ​​​ന്നും. ബെ​​​ന​​​ഡി​​​ക്ട് മാ​​​ർ​​​പാ​​​പ്പ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ പോ​​​യ ‘ലൂ​​​മെ​​​ൻ ഫി​​​ദേ​​​യി’ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് ത​​​ന്‍റെ പ്ര​​​ഥ​​​മാ​​​ചാ​​​ര്യ​​​ദൗ​​​ത്യം ആ​​​രം​​​ഭി​​​ച്ച ഫ്രാ​​​ൻ​​​സി​​​സ് മാർപാ​​​പ്പ​​​യു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടാ​​​ത്ത ‘ദി​​​ല​​​ക്സി തേ’ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചുകൊ​​​ണ്ടാ​​​ണ് പി​​​ൻ​​​ഗാ​​​മി​​​യാ​​​യ ലെ​​​യോ​ മാ​​ർ​​പാ​​​പ്പ ത​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ബോ​​​ധ​​​ന ദൗ​​​ത്യം സ​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന​​​ത് ശ്ലൈ​​​ഹിക പി​​​ന്തു​​​ട​​​ർ​​​ച്ച​​​യു​​​ടെ മ​​​നോ​​​ഹ​​​ര​​​മാ​​​യ ദൃ​​​ശ്യ​​​മാ​​​ണ്. അ​​​സീ​​​സി​​​യി​​​ലെ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ ആ​​​ധ്യാ​​​ത്മി​​​കപാ​​​ത പി​​​ന്തു​​​ട​​​ർ​​​ന്ന് ദൈ​​​വ​​​ത്തി​​ന്‍റെ മ​​​ഹാ​​​കാ​​​രു​​​ണ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും സ്നേ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ചും നി​​​ര​​​ന്ത​​​രം പ​​​ഠി​​​പ്പി​​​ച്ച ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ​​​യു​​​ടെ ‘സ്നേ​​​ഹ​​​പ്ര​​​ബോ​​​ധ​​​ന’​​​ത്തി​​​ന്‍റെ ആ​​​ദ്യഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ‘ദി​​​ലെ​​​ക്സി​​​ത്ത് നോ​​​സ്’ (അ​​​വ​​​ൻ ന​​​മ്മെ സ്നേ​​​ഹി​​​ച്ചു) എ​​​ന്ന ദൈ​​​വ​​​സ്നേ​​​ഹ കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ ചാ​​​ക്രി​​​ക ലേ​​​ഖ​​​നം. അ​​​തി​​​ന്‍റെ ര​​​ണ്ടാം ഭാ​​​ഗ​​​മെ​​​ന്നോ​​​ണ​​​മാ​​​ണ് സാ​​​മൂ​​​ഹി​​​ക സ്വ​​​ഭാ​​​വ​​​മു​​​ള്ള മ​​​നു​​​ഷ്യ​​​സ്നേ​​​ഹ​​​ത്തെക്കു​​​റി​​​ച്ചു​​​ള്ള ‘ദി​​​ല​​​ക്സി തേ’ ​​​എ​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​നം അ​​​സീ​​​സി​​​യി​​​ലെ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ സ​​​ന്ത​​​ത​​​സ​​​ഹ​​​ചാ​​​രി​​​യാ​​​യി​​​രു​​​ന്ന ലെ​​​യോ​​​യെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കും​​​വി​​​ധം ഇ​​​പ്പോ​​​ൾ ലെ​​​യോ മാ​​​ർ​​​പാ​​​പ്പ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ബെ​​​ന​​​ഡി​​​ക്ട് പാ​​​പ്പാ​​​യു​​​ടെ പ്ര​​​ബോ​​​ധ​​​ക​​​മ​​​ന​​​സും ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ​​​യു​​​ടെ ഹൃ​​​ദ​​​യ​​​വു​​​മാ​​​ണ് ലെ​​​യോ പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ​​​തെ​​​ന്ന് വീ​​​ണ്ടും തോ​​​ന്നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ‘ദി​​​ല​​​ക്സി തേ’.

​​വെ​​​ളി​​​പാ​​​ട് പു​​​സ്ത​​​ക​​​ത്തി​​​ലെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഒ​​​രു സ്നേ​​​ഹ​​​പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണ് ഈ ​​​അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​ന​​​ത്തി​​ന്‍റെ പേ​​​രാ​​​യി മാ​​​റു​​​ന്ന​​​ത്. ദു​​​ർ​​​ബ​​​ല​​​വും ദ​​​രി​​​ദ്ര​​​വു​​​മാ​​​യ ഫി​​​ലാ​​​ദ​​​ൽ​​​ഫി​​​യി​​​ലെ സ​​​ഭ​​​യോ​​​ട് മി​​​ശി​​​ഹാ അ​​​രു​​​ൾ ചെ​​​യ്യു​​​ന്ന വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത് (3.9). വി​​​ശ്വാ​​​സ​​​ത്തി​​​നും നീ​​​തി​​​ക്കുംവേ​​​ണ്ടി സ​​​ഹ​​​ന​​​മേ​​​റ്റെ​​​ടു​​​ക്കു​​​ക​​​യും ത​​ന്‍റേ​​​ത​​​ല്ലാ​​​ത്ത കു​​​റ്റ​​​ത്താ​​​ൽ ദ​​​രി​​​ദ്ര​​​രാ​​​യി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രോ​​​ടു​​​ള്ള മി​​​ശി​​​ഹാ​​​യു​​​ടെ സ്നേ​​​ഹ​​​മാ​​​ണ് തി​​​രു​​​സ​​​ഭ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.

ദ​​​രി​​​ദ്ര​​​രു​​​ടെ നി​​​ല​​​വി​​​ളി

ദ​​​രി​​​ദ്ര​​​രു​​​ടെ അ​​​വ​​​സ്ഥ ത​​​ന്നെ​​​യാ​​​ണ് അ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ളി. ആ ​​​നി​​​ല​​​വി​​​ളി മ​​​നു​​​ഷ്യ ച​​​രി​​​ത്ര​​​ത്തി​​​ൽ ഉ​​​ട​​​നീ​​​ളം ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​ത്തെ​​​യും സാ​​​മൂ​​​ഹി​​​ക വ്യ​​​വ​​​സ്ഥ​​​യെ​​​യും രാ​​​ഷ്‌​​ട്രീ​​​യ സാ​​​മ്പ​​​ത്തി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും, സ​​​ഭ​​​യെ ത​​​ന്നെ​​​യും നി​​​ര​​​ന്ത​​​രം വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് പാ​​​പ്പാ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. ദ​​​രി​​​ദ്ര​​​ന്‍റെ മു​​​റി​​​വേ​​​ൽപ്പിക്ക​​​പ്പെ​​​ട്ട മു​​​ഖ​​​ത്ത് നാം ​​​കാ​​​ണു​​​ന്ന​​​ത് നി​​​ര​​​പ​​​രാ​​​ധി​​​യു​​​ടെ സ​​​ഹ​​​ന​​​മാ​​​ണ്, അ​​​ത് മി​​​ശി​​​ഹാ​​​യു​​​ടെത​​​ന്നെ സ​​​ഹ​​​ന​​​മാ​​​ണ്. അ​​​തേ​​​സ​​​മ​​​യംത​​​ന്നെ ദാ​​​രി​​​ദ്ര്യം ഒ​​​രു ബ​​​ഹു​​​മു​​​ഖ പ്ര​​​തി​​​ഭാ​​​സ​​​മാ​​​ണെ​​​ന്നും അ​​​ത് ഭൗ​​​തി​​​ക വ​​​സ്തു​​​ക്ക​​​ളു​​​ടെ ഇ​​​ല്ലാ​​​യ്മ മാ​​​ത്ര​​​മ​​​ല്ലെ​​​ന്നും പാ​​​പ്പാ നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ മ​​​ഹ​​​ത്വ​​​ത്തി​​​നും സാ​​​ധ്യ​​​ത​​​ക​​​ൾ​​​ക്കും ശ​​​ബ്ദം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​തെപോ​​​കു​​​ന്ന സ​​​മൂ​​​ഹ​​​ത്തി​​​ലെ പാ​​​ർ​​​ശ്വ​​​വ​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ അ​​​വ​​​സ്ഥ​​​യും ദാ​​​രി​​​ദ്ര്യം ത​​​ന്നെ​​​യാ​​​ണ്. രോ​​​ഗി​​​ക​​​ൾ ആ​​​രോ​​​ഗ്യ​​​ത്തി​​​ന്‍റെ ദാ​​​രി​​​ദ്ര്യം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രും അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ ദാ​​​രി​​​ദ്ര്യം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​മാ​​​ണ്. ധാ​​​ർ​​​മി​​​ക​​​വും ആ​​​ധ്യാ​​​ത്മി​​​ക​​​വു​​​മാ​​​യ ദാ​​​രി​​​ദ്ര്യ​​​വും സാം​​​സ്കാ​​​രി​​​ക ദാ​​​രി​​​ദ്ര്യ​​​വും വ്യ​​​ക്തി​​​പ​​​ര​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ ദു​​​ർ​​​ബ​​​ല​​​ത​​​യു​​​ടെ ദാ​​​രി​​​ദ്ര്യ​​​വും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സ്വാ​​​ത​​​ന്ത്ര്യ​​​വും ഇ​​​ല്ലാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദാ​​​രി​​​ദ്ര്യ​​​വും സാ​​​മ്പ​​​ത്തി​​​ക ദാ​​​രി​​​ദ്ര്യ​​​ത്തേക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ഗൗ​​​ര​​​വ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന അ​​​ർ​​​ഹി​​​ക്കു​​​ന്ന​​​താ​​​ണ്. സാ​​​മൂ​​​ഹി​​​ക-സാ​​​മ്പ​​​ത്തി​​​ക അ​​​സ​​​മ​​​ത്വ​​​ങ്ങ​​​ളും ചൂ​​​ഷ​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ദാ​​​രി​​​ദ്ര്യ​​​ത്തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​കൃ​​​ത​​​മാ​​​യ മു​​​ഖ​​​ങ്ങ​​​ളാ​​​ണ്. ലോ​​​ക​​​രാ​​​ഷ്‌​​ട്ര​​​ങ്ങ​​​ളും രാ​​​ജ്യാ​​​ന്ത​​​ര സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും പ​​​ല​​​പ്പോ​​​ഴും ദാ​​​രി​​​ദ്ര്യ​​​ത്തെ ഒ​​​രു സാ​​​മ്പ​​​ത്തി​​​ക യാ​​​ഥാ​​​ർ​​​ഥ്യം മാ​​​ത്ര​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. മ​​​നു​​​ഷ്യ​​വ്യ​​​ക്തി​​​യു​​​ടെ മ​​​ഹ​​​ത്വ​​​ത്തെ അ​​​തി​​​ന്‍റെ സ​​​മ​​​ഗ്ര​​​ത​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ ന​​​ട​​​ത്തു​​​ന്ന എ​​​ല്ലാ ദാ​​​രി​​​ദ്ര്യ​​നി​​​ർ​​​മാ​​​ർ​​​ജ​​​ന പ്ര​​​യ​​​ത്ന​​​ങ്ങ​​​ളും അ​​​ർ​​​ഥ​​​ശൂ​​​ന്യ​​​മാ​​​ണ് എ​​​ന്ന് പാ​​​പ്പാ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു.

ദ​​​രി​​​ദ്ര​​​രോ​​​ടു​​​ള്ള ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം

ദ​​​രി​​​ദ്ര​​​രോ​​​ടു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത ന​​​മ്മി​​​ൽ​​നി​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത് മാ​​​ന​​​വ​​​ സാം​​​സ്കാ​​​രി​​​ക ത​​​ല​​​ത്തി​​​ൽ​​ത​​​ന്നെ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന മ​​​നോ​​​ഭാ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളു​​​ടെ​​​യും മാ​​​റ്റ​​​മാ​​​ണ്. ആ​​​ധു​​​നി​​​കലോ​​​ക​​​ത്തി​​​ൽ ദാ​​​രി​​​ദ്ര്യം അ​​​ത്ര​​​വ​​​ലി​​​യ പ്ര​​​ശ്ന​​​മ​​​ല്ല എ​​​ന്ന് ക​​​ണ​​​ക്കു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. പൊ​​​തു​​​വി​​​ൽ സ​​​മ്പ​​​ത്ത് വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്, പ​​​ക്ഷേ അ​​​തോ​​​ടൊ​​​പ്പം അ​​​സ​​​മ​​​ത്വ​​​വും വ​​​ർ​​​ധി​​​ച്ചു. ആ​​​ധു​​​നി​​​ക ലോ​​​ക​​​ത്തി​​​ൽ പു​​​തി​​​യ ത​​​ര​​​ത്തി​​​ലു​​​ള്ള ദാ​​​രി​​​ദ്ര്യ​​​മാ​​​ണ് ആ​​വി​​​ര്‍ഭ​​​വി​​​ക്കു​​​ന്ന​​​തും വ​​​ള​​​രു​​​ന്ന​​​തും. ഒ​​​രു​​​കാ​​​ല​​​ത്ത് വൈ​​​ദ്യു​​​തി ക​​​ട​​​ന്നു​​​ചെ​​​ല്ലാ​​​ത്ത ഇ​​​ട​​​ങ്ങ​​​ളെ ദ​​​രി​​​ദ്ര​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ന്ന് അ​​​ത​​​ത്ര പ്ര​​​സ​​​ക്ത​​​മ​​​ല്ല. ദാ​​​രി​​​ദ്ര്യ​​​ത്തെ കാ​​​ലി​​​ക​​​മാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ആ​​​നു​​​പാ​​​തി​​​ക​​​വും യ​​​ഥാ​​​ർ​​​ഥ​​​വു​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത​​​യു​​​മാ​​​യും മ​​​നു​​​ഷ്യ​​​ന്‍റെ സ​​​മ​​​ഗ്ര​​​വി​​​കാ​​​സ സാ​​​ധ്യ​​​ത​​​യു​​​മാ​​​യി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു വേ​​​ണം ഓ​​​രോ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലും ദാ​​​രി​​​ദ്ര്യ​​​ത്തെ അ​​​ള​​​ക്കാ​​​ൻ. ദാ​​​രി​​​ദ്ര്യ​​​ത്തെ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ന്‍റെ പി​​​റ​​​കി​​​ലു​​​ണ്ടാ​​​കേ​​​ണ്ട ദാ​​​ർ​​​ശ​​​നി​​​ക വീ​​​ക്ഷ​​​ണ​​​മാ​​​ണ് മാ​​​ർ​​​പാ​​​പ്പ മു​​​ന്നോ​​​ട്ടു​​​ വ​​​യ്ക്കു​​​ന്ന​​​ത്. അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​ണ​​​മാ​​​യി ദ​​​രി​​​ദ്ര​​​രെ​​​യും ദാ​​​രി​​​ദ്ര്യ​​​ത്തെ​​​യും മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ഈ ​​​പു​​​തി​​​യ വീ​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​മു​​​ണ്ട്.

ദൈ​​​വം ദ​​​രി​​​ദ്ര​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു!

ദൈ​​​വം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് ദ​​​രി​​​ദ്ര​​​രെ​​​യാ​​​ണെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. ദ​​​രി​​​ദ്ര​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​ന് ദൈ​​​വം മ​​​റ്റു​​​ള്ള​​​വ​​​രെ മാ​​​റ്റി നി​​​ർ​​​ത്തു​​​ന്നു എ​​​ന്ന് അ​​​ർ​​​ഥ​​​മി​​​ല്ല. ഭൗ​​​തി​​​കദാ​​​രി​​​ദ്ര്യം ദൈ​​​വം വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ഒ​​​രു പു​​​ണ്യ​​​മാ​​​യി തി​​​രു​​​സ​​​ഭ ക​​​ണ​​​ക്കാ​​​ക്കു​​​ന്നു​​​മി​​​ല്ല. ദൈ​​​വം ആ​​​രെ​​​യും ദ​​​രി​​​ദ്ര​​​രാ​​​ക്കു​​​ക​​​യോ ആ​​​രെ​​​ങ്കി​​​ലും ദ​​​രി​​​ദ്ര​​​രാ​​​ക​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ല. വി​​​ശു​​​ദ്ധ ഗ്ര​​​ന്ഥ​​​ത്തി​​​ലു​​​ട​​​നീ​​​ളം കാ​​​ണു​​​ന്ന ദ​​​രി​​​ദ്ര​​​രോ​​​ടു​​​ള്ള ദൈ​​​വ​​​ത്തി​​​ന്‍റെ മ​​​മ​​​ത അ​​​വ​​​രു​​​ടെ സ​​​മ്പ​​​ത്തി​​​ല്ലാ​​​യ്മ​​​യോ​​​ടു​​​ള്ള സ്നേ​​​ഹ​​​മ​​​ല്ല; പ​​​ക​​​രം, അ​​​വ​​​ർ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന അ​​​നീ​​​തി​​​യി​​​ലും ചൂ​​​ഷ​​​ണ​​​ത്തി​​​ലും ദൈ​​​വ​​​ത്തി​​​ന് പ​​​ങ്കി​​​ല്ല എ​​​ന്ന് ലോ​​​ക​​​ത്തെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. ദൈ​​​വം ന​​​ൽ​​​കി​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച് മ​​​നു​​​ഷ്യ​​​ൻ​​​ത​​​ന്നെ ത​​​ന്‍റെ സ​​​ഹ​​​ജീ​​​വി​​​ക​​​ളോ​​​ട് ചെ​​​യ്യു​​​ന്ന അ​​​നീ​​​തി​​​യോ​​​ടും ചൂ​​​ഷ​​​ണ​​​ത്തോ​​​ടു​​​മു​​​ള്ള ദൈ​​​വ​​​ത്തി​​​ന്‍റെ എ​​​തി​​​ർ​​​പ്പാ​​​ണ് ഈ ​​​പ​​​ക്ഷം​​​ചേ​​​ര​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നം. അ​​​തി​​​ന്‍റെ പ്ര​​​ക​​​ട​​​മാ​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​യി​​​രു​​​ന്നു ഈ​​​ശോ ത​​​ന്‍റെ ജ​​​ന​​​ന​​​ത്തി​​​ലും പ​​​ര​​​സ്യജീ​​​വി​​​ത​​​ത്തി​​​ലും സ്വീ​​​ക​​​രി​​​ച്ച ദാ​​​രി​​​ദ്ര്യ​​​വും ദ​​​രി​​​ദ്ര​​​രോ​​​ടു​​​ള്ള സ​​​ഹ​​​വാ​​​സ​​​വും. ഞാ​​​ൻ ‘നി​​​ന്നെ സ്നേ​​​ഹി​​​ച്ചു’ എ​​​ന്ന് അ​​​വി​​​ടു​​​ന്ന് ദ​​​രി​​​ദ്ര​​​രോ​​​ട് അ​​​രു​​​ൾ ചെ​​​യ്യാ​​​നു​​​ള്ള കാ​​​ര​​​ണ​​​വും ഇ​​​താ​​​ണ്.

ദ​​​രി​​​ദ്ര​​​രോ​​​ടു​​​ള്ള സ്നേ​​​ഹം അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യി അ​​​വ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​യും മ​​​ഹ​​​ത്വ​​​വു​​​മാ​​​ണ്, അ​​​ല്ലാ​​​തെ നാം ​​​പ​​​ല​​​പ്പോ​​​ഴും ക​​​രു​​​തു​​​ന്ന​​​തു​​​പോ​​​ലെ ദാ​​​രി​​​ദ്ര്യനി​​​ർ​​​മാ​​​ർ​​​ജ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മ​​​ല്ല. ദ​​​രി​​​ദ്ര​​​ർ​​​ക്ക് നാം ​​​ന​​​ൽ​​​കു​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​യും മ​​​ഹ​​​ത്വ​​​വു​​​മാ​​​ണ് ദ​​​രി​​​ദ്ര​​​രെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ദൈ​​​വ​​​ത്തോ​​​ടു​​​ള്ള ന​​​മ്മു​​​ടെ സ്നേ​​​ഹം. അ​​​തു​​​കൊ​​​ണ്ട് ദ​​​രി​​​ദ്ര​​​രെ സ്നേ​​​ഹി​​​ക്കാ​​​ത്ത, പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യും വി​​​ല​​​മ​​​തി​​​ക്കു​​​ക​​​യും ചെ​​​യ്യാ​​​ത്ത ആ​​​രും ദൈ​​​വ​​​ത്തെ സ്നേ​​​ഹി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു.

യ​​​ഥാ​​​ർ​​​ഥ സ​​​മ്പ​​​ത്ത്

യ​​​ഥാ​​​ർ​​​ഥ സ​​​മ്പ​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ശ​​​രി​​​യാ​​​യ​​​ധാ​​​ര​​​ണ​​​യി​​​ൽനി​​​ന്നു​​​ മാ​​​ത്ര​​​മേ ദാ​​​രി​​​ദ്ര്യ​​​ത്തെ​​ക്കു​​റി​​​ച്ച് അ​​​ർ​​​ഥ​​​പൂ​​​ർ​​​ണ​​മാ​​​യി സം​​​സാ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ എ​​​ന്ന് ഈ ​​​പ്ര​​​ബോ​​​ധ​​​നരേ​​​ഖ ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. യ​​​ഥാ​​​ർ​​​ഥ സ​​​മ്പ​​​ത്ത് പ​​​ണ​​​മോ അ​​​ധി​​​കാ​​​ര​​​മോ വ​​​സ്തു​​​വ​​​ക​​​ക​​​ളോ അ​​​ല്ല എ​​​ന്ന തി​​​രി​​​ച്ച​​​റി​​​വാ​​​ണ് മാ​​​ർ​​​പാ​​​പ്പ ലോ​​​ക​​​ത്തി​​​നു ന​​​ൽ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. യ​​​ഥാ​​​ർ​​​ഥ സ​​​മ്പ​​​ത്ത് ദൈ​​​വംത​​​ന്നെ​​​യാ​​​ണ്. ദൈ​​​വ​​​ത്തോ​​​ട് ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ന്‍റെ ആ​​​ത്മാ​​​വും വ്യ​​​ക്തി​​​ത്വ​​​വും വ​​​ലി​​​യ സ​​​മ്പ​​​ത്താ​​​ണ്. വി​​​ശു​​​ദ്ധി​​​യും നൈ​​​ർ​​​മ​​​ല്യ​​​വും അ​​​തി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ബ​​​ന്ധ​​​വും മ​​​നു​​​ഷ്യ​​​വം​​​ശ​​​ത്തി​​​ന്‍റെ ശ്രേ​​​ഷ്ഠ​​​മാ​​​യ സ​​​മ്പ​​​ത്താ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട​​​ണം. സഭ​​​ എക്കാ​​​ല​​​വും ഏ​​​ർ​​​പ്പെ​​​ടേ​​​ണ്ട ദാ​​​രി​​​ദ്ര്യനി​​​ർ​​​മാ​​​ർ​​​ജ​​​ന പ്ര​​​വൃ​​​​ത്തി​​​ക​​​ൾ വെ​​​റും സാ​​​മ്പ​​​ത്തി​​​ക പ​​​രി​​​ഹാ​​​രപ്ര​​​വൃ​​​ത്തി​​​ക​​​ൾ മാ​​​ത്ര​​​മാ​​​യി ചു​​​രു​​​ങ്ങി​​പ്പോ​​​ക​​​രു​​​ത്. യ​​​ഥാ​​​ർ​​​ഥ സ​​​മ്പ​​​ത്താ​​​യ ദൈ​​​വ​​​വും മ​​​നു​​​ഷ്യവ്യ​​​ക്തി​​​യു​​​ടെ മ​​​ഹ​​​ത്വ​​​വും വി​​​ല​​​മ​​​തി​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ധ്യാ​​​ത്മി​​​ക സ്വ​​​ഭാ​​​വ​​​മു​​​ള്ള ഒ​​​രു സാ​​​മൂ​​​ഹി​​​ക സാ​​​മ്പ​​​ത്തി​​​ക ലോ​​​ക​​​ത്തെ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്താ​​​നു​​​ള്ള ക്ഷ​​​ണ​​​മാ​​​ണ് ‘ദി​​​ല​​​ക്സി തേ’ ​​​എ​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​നം. അ​​​തു​​​ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും സ​​​ഭ​​​യ്ക്ക് ലോ​​​ക​​​ത്തി​​​ന് ന​​​ൽ​​​കാ​​​വു​​​ന്ന യ​​​ഥാ​​​ർ​​​ഥ​​​മാ​​​യ സ്നേ​​​ഹ​​​ത്തി​​ന്‍റെ പ്ര​​​ക​​​ട​​​ന​​​വും പ്ര​​​ഖ്യാ​​​പ​​​ന​​​വും.

ദാ​​​രി​​​ദ്ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും ദ​​​രി​​​ദ്ര​​​രെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള ഈ ​​​അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​ന​​​ത്തി​​ന്‍റെ മ​​​നോ​​​ഹാ​​​രി​​​ത​​​യും വ്യ​​​തി​​​ര​​​ക്ത​​​ത​​​യും അ​​​ത് സു​​​വി​​​ശേ​​​ഷ മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക്, പ്ര​​​ത്യേ​​​കി​​​ച്ച് സു​​​വി​​​ശേ​​​ഷാ​​​ത്മ​​​ക ദാ​​​രി​​​ദ്ര്യ​​​ത്തി​​​ന് കൊ​​​ടു​​​ക്കു​​​ന്ന ഊ​​​ന്ന​​​ലാ​​​ണ്. അ​​​തി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ൽ ഒ​​​രു​​​പ​​​ക്ഷേ ഈ ​​​പ്ര​​​ബോ​​​ധ​​​ന രേ​​​ഖ തീ​​​ർ​​​ത്തും ഭൗ​​​തി​​​ക വീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​യി അ​​​വ​​​സാ​​​നി​​​ച്ചേ​​​നെ. തി​​​രു​​​സ​​​ഭ വെ​​​റും ഭൗ​​​തി​​​ക ദാ​​​രി​​​ദ്ര്യനി​​​ർ​​​മാ​​​ർ​​​ജ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ഒ​​​രു അന്താ​​​രാഷ്‌​​ട്ര സം​​​ഘ​​​ട​​​ന​​​യ​​​ല്ലെ​​​ന്നും, ദാ​​​രി​​​ദ്ര്യ​​​ത്തി​​​ന്‍റെ ആ​​​ധ്യാ​​​ത്മി​​​ക​​​വും ധാ​​​ർ​​​മി​​​ക​​​വു​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ് തി​​​രു​​​സ​​​ഭ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന പരി​​​ഗ​​​ണ​​​ന എ​​​ന്നും മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വാ​​​ക്കു​​​ക​​​ളി​​​ൽ​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​ണ്. സ​​​മ്പ​​​ത്തും ദാ​​​രി​​​ദ്ര്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ണ​​​ക്കു​​​ക​​​ളെ​​​ക്കാൾ ഈ ​​​പ്ര​​​ബോ​​​ധ​​​ന രേ​​​ഖ മു​​​ഴു​​​വ​​​ൻ നി​​​റ​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് വി​​​ശു​​​ദ്ധ ഗ്രന്ഥ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളും സ​​​ഭാ​​​പി​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ വാ​​​ക്കു​​​ക​​​ളും സ​​​ന്യാസ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത മാ​​​തൃ​​​ക​​​ക​​​ളും ഒ​​​ക്കെ​​​യാ​​​ണ്. ഒ​​​രു സാ​​​മൂ​​​ഹി​​​ക സാ​​​മ്പ​​​ത്തി​​​ക വി​​​ശ​​​ക​​​ല​​​ന​​​ത്തേക്കാ​​​ൾ സൈ​​​ദ്ധാ​​​ന്തി​​​ക​​​വും പ്ര​​​ബോ​​​ധ​​​നാ​​​ത്മ​​​ക​​​വു​​​മാ​​​ണ് ലെ​​യോ പാ​​​പ്പാ​​​യു​​​ടെ ‘ദി​​​ല​​​ക്സി തേ’.

ദ​​​രി​​​ദ്ര​​​ർ​​​ക്കാ​​​യു​​​ള്ള മി​​​ശി​​​ഹാ​​​യു​​​ടെ സ​​​ഭ

‘ദ​​​രി​​​ദ്ര​​​ർ​​​ക്കാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്ന സ​​​ഭ’ എ​​​ന്നാ​​​ണ് മൂ​​​ന്നാം അ​​​ധ്യാ​​​യ​​​ത്തി​​​ന്‍റെ ശീ​​​ർ​​​ഷ​​​കം ത​​​ന്നെ. തി​​​രു​​​സ​​​ഭ ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ക​​​യാ​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യി ദ​​​രി​​​ദ്ര​​​ർ​​​ക്കാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്ന സ​​​ഭ​​​യാ​​​ണെ​​​ന്ന് പാ​​​പ്പാ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു. ഇ​​​ത് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ന​​​യപ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണ്. സ​​​മ്പ​​​ന്ന​​​രും പ്ര​​​ബ​​​ല​​​രും അ​​​ധി​​​ക​​​മി​​​ല്ലാ​​​തി​​​രു​​​ന്ന ആ​​​ദി​​​മ​​​സ​​​ഭ പ​​​ക്ഷേ, പ​​​ങ്കു​​​വ​​യ്​​​ക്കാ​​​നും പൊ​​​തു​​​വാ​​​യി ക​​​രു​​​താ​​​നു​​​മു​​​ള്ള മ​​​നോ​​​ഭാ​​​വ​​​ത്തി​​​ൽ സ​​​മ്പ​​​ന്ന​​​മാ​​​യി​​​രു​​​ന്നു. തി​​​രു​​​സ​​​ഭ​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ സ​​​മ്പ​​​ത്ത് ഈ ​​​മ​​​നോ​​​ഭാ​​​വ​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ദൈ​​​വ​​​മാ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. സ​​​ഭാ​​​പി​​​താ​​​ക്ക​​​ന്മാ​​​ർ ആ​​​വ​​​ർ​​​ത്തി​​​ച്ച് പ​​​ഠി​​​പ്പി​​​ക്കു​​​ക​​​യും വി​​​ശു​​​ദ്ധ​​​ർ ജീ​​​വി​​​ക്കു​​​ക​​​യും സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ൾ സാ​​​ക്ഷ്യം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്ത സ​​​ഭ, സ​​​മ്പ​​​ത്തി​​​ന്‍റെ സ്നേ​​​ഹ​​​പൂ​​​ർ​​​ണ​​​മാ​​​യ പ​​​ങ്കു​​​വ​​​യ്ക്ക​​​ലി​​​ന്‍റെ​​​യും ഭൗ​​​തി​​​ക​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ പൊ​​​തു​​​വാ​​​യ ക​​​രു​​​ത​​​ലി​​​ന്‍റെ​​യും സ​​​ഭ​​​യാ​​​ണ്. ‘അ​​​വ​​​ർ ത​​​ങ്ങ​​​ൾ​​​ക്കു​​​ള്ള​​​തെ​​​ല്ലാം പൊ​​​തു​​​വാ​​​യി ക​​​രു​​​തി’ എ​​​ന്നും ‘അ​​​വ​​​രു​​​ടെ ഇ​​​ട​​​യി​​​ൽ ദാ​​​രി​​​ദ്ര്യം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ ആ​​​രും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല’ എ​​​ന്നും ആ​​​ദി​​​മസ​​​ഭ​​​യെ​​​ക്കു​​​റി​​​ച്ച് വി​​​ശു​​​ദ്ധ ഗ്ര​​​ന്ഥം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു (അ​​​പ്പ. 4.32-34). ഈ ​​​ചൈ​​​ത​​​ന്യ​​​മാ​​​ണ് സ​​​ഭ​​​യു​​​ടെ വ്യ​​​ക്തി​​​ത്വം എ​​​ന്ന് പാ​​​പ്പാ ഉ​​​റ​​​പ്പി​​​ച്ച് പ​​​ഠി​​​പ്പി​​​ക്കു​​​ന്നു.

സു​​​ഖ​​​സ​​​മ്പു​​​ഷ്ട​​​മാ​​​യ ജീ​​​വി​​​ത​​​ത്തി​​​ൽനി​​​ന്ന് ഉ​​​ത്ഭ​​​വി​​​ക്കു​​​ന്ന സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ മി​​​ഥ്യാബോ​​​ധം പ​​​ല​​​പ്പോ​​​ഴും മ​​​നു​​​ഷ്യ​​​നെ ത​​​ള്ളി​​​വി​​​ടു​​​ന്ന​​​ത് ഏ​​​തു​​​വി​​​ധേ​​​ന​​​യും സ​​​മ്പ​​​ത്തു വാ​​​രി​​ക്കൂ​​​ട്ടാ​​​നും സ​​​മൂ​​​ഹ​​​ത്തി​​​ൽ വി​​​ജ​​​യം നേ​​​ടാ​​​നു​​​മു​​​ള്ള പ്ര​​​വ​​​ണ​​​ത​​​യി​​​ലേ​​​ക്കാ​​​ണ്. ശ​​​ക്ത​​​രാ​​​യ​​​വ​​​രോ​​​ട് മാ​​​ത്രം പ​​​ക്ഷം പി​​​ടി​​​ക്കു​​​ന്ന നീ​​​തി​​​ര​​​ഹി​​​ത​​​മാ​​​യ സാ​​​മൂ​​​ഹി​​​ക പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ങ്ങ​​​ളും രാ​​​ഷ്‌​​ട്രീ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​മ്പ​​​ന്ന​​​രാ​​​കു​​​ന്ന​​​വ​​​ർ വി​​​ജ​​​യി​​​ച്ച​​​വ​​​രാ​​​യി തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ഒ​​​രു വ​​​ശ​​​ത്ത് അ​​​ത്യാ​​​ഡം​​​ബ​​​ര​​​മാ​​​യ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​രും മ​​​റു​​​വ​​​ശ​​​ത്ത് മ​​​റ്റൊ​​​രു ലോ​​​ക​​​ത്തി​​​ലെ​​​ന്നോ​​​ണം വി​​​ശ​​​ന്നു മ​​​രി​​​ക്കു​​​ക​​​യോ ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ പാ​​​ടു​​​പെ​​​ടു​​​ക​​​യോ ചെ​​​യ്യു​​​ന്ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രും. ഈ ​​​അ​​​ന്ത​​​രം ദ​​​രി​​​ദ്രരാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മ​​​ല്ല, വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ദൃ​​​ശ്യ​​​മാ​​​ണ് എ​​​ന്ന​​​ത് ന​​​മ്മെ അ​​​ത്ഭു​​​ത​​​പ്പെ​​​ടു​​​ത്തും. സ​​​ഭ നി​​​ല​​​കൊ​​​ള്ളേ​​​ണ്ട​​​ത് ആ ​​​മാ​​​റ്റി​​​നി​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​വ​​​രോ​​​ടൊ​​​പ്പ​​​മാ​​​ണ് എ​​​ന്നാ​​​ണ് പാ​​​പ്പാ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​ങ്ങ​​​നെ​​​യൊ​​​രു നി​​​ല​​​പാ​​​ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രാ​​​ണ് സ​​​ഹോ​​​ദ​​​രസ്നേ​​​ഹം.

NRI

വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ ഭൗ​തി​ക​ദേ​ഹം 800 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​തു​വ​ണ​ക്ക​ത്തി​ന്

റോം: ​ര​ണ്ടാം ക്രി​സ്തു​വെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ ഭൗ​തി​ക​ദേ​ഹാ​വ​ശി​ഷ്‌​ട​ങ്ങ​ൾ എ​ട്ട് നൂ​റ്റാ​ണ്ടി​നു​ശേ​ഷം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്നു. വി​ശു​ദ്ധ​ന്‍റെ 800-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 2026 ഫെ​ബ്രു​വ​രി 22 മു​ത​ൽ മാ​ർ​ച്ച് 22 വ​രെ​യാ​ണു ഭൗ​തി​കാ​വ​ശി​ഷ്‌​ടം തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്.

വി​ശു​ദ്ധ​ന്‍റെ തി​രു​നാ​ൾ​ദി​ന​മാ​യി​രു​ന്ന ക​ഴി​ഞ്ഞ നാ​ലി​ന് ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ച​ട​ങ്ങി​ൽ അ​സീ​സി​യി​ലെ ബ​സി​ലി​ക്ക​ക​ളു​ടെ പേ​പ്പ​ൽ പ്ര​തി​നി​ധി​യാ​യ ക​ർ​ദി​നാ​ൾ ഏ​ഞ്ച​ൽ ഫെ​ർ​ണാ​ണ്ട​സ് ആ​ർ​ടൈം, ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി, ഫ്രാ​ൻ​സി​സ്ക​ൻ സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളു​ടെ അ​ധി​കാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​സീ​സി​യി​ലെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ബ​സി​ലി​ക്ക​യി​ലാ​ണ് വി​ശു​ദ്ധ​ന്‍റെ ക​ല്ല​റ​യു​ള്ള​ത്. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഭൗ​തി​കാ​വ​ശി​ഷ്‌​ടം ക​ല്ല​റ​യി​ൽ​നി​ന്ന് ലോ​വ​ർ ബ​സി​ലി​ക്ക​യി​ലെ പേ​പ്പ​ൽ അ​ൾ​ത്താ​ര​യു​ടെ ചു​വ​ട്ടി​ലേ​ക്ക് മാ​റ്റും. ഇ​തോ​ടെ വി​ശ്വാ​സി​ക​ൾ​ക്ക് അ​തി​നു​മു​ന്നി​ൽ പ്രാ​ർ​ഥി​ക്കാ​ൻ സാ​ധി​ക്കും.

ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ദ​ർ​ശ​നം എ​ല്ലാ​വ​ർ​ക്കും തു​റ​ന്ന പ്രാ​ർ​ഥ​ന​യു​ടെ​യും കൂ​ടി​ക്കാ​ഴ്ച​യു​ടെ​യും നി​മി​ഷ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​യു​ന്നു. ലോ​ക​മെ​ങ്ങു​മു​ള്ള തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കാ​ൻ അ​സീ​സി​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​ർ വ​ലി​യ​തോ​തി​ൽ എ​ത്തു​മെ​ന്ന​തി​നാ​ൽ സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​നു​ക​ൾ ഒ​രു​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പാ​ത​യി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന് ഭൗ​തി​ക​ദേ​ഹം വ​ണ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു​ണ്ട്. 1226ലാ​യി​രു​ന്നു വി​ശു​ദ്ധ​ന്‍റെ മ​ര​ണം.

രാ​ജ്യ​ത്തി​ന്‍റെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ൾ ദി​നം ഇ​റ്റ​ലി​യി​ൽ വീ​ണ്ടും പൊ​തു അ​വ​ധി​ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

NRI

റോ​മി​ൽ തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ന​ട​ത്തി

റോം: ​റോ​മി​ൽ തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ റോ​മ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ഏ​ക​ദേ​ശം 700 പേ​രോ​ളം ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.​

റോ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഫ​സ്റ്റ് സെ​ക്ര​ട്ട​റി സു​ഭാ​ഷി​ണി ശ​ങ്ക​ര​ൻ, റോ​മി​ലെ സീ​റോമ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി ഫാ​. ബാ​ബു പാ​ണാ​ട്ടു​പ​റ​മ്പി​ൽ, ബെ​ന്നി വെ​ട്ടി​യാ​ട​ൻ, ലി​ബി​ൻ ചു​ങ്ക​ത്ത് (മാ​വേ​ലി) എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബെ​ന്നി വെ​ട്ടി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സു​ഭാ​ഷി​ണി ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ഷീ​ജ ഷാ​ജു സ്വാ​ഗ​ത​പ്ര​സം​ഗ​വും ഫാ. ബാ​ബു പാ​ണാ​ട്ടു​പ​റ​മ്പി​ൽ ആ​ശം​സാ​പ്ര​സം​ഗ​വും ജോ​ർ​ജ് റ​പ്പാ​യി തൃശൂ​ർ അ​സോ​സി​യേ​ഷ​നെ പ​റ്റി അ​വ​ലോ​ക​ന​വും ന​ട​ത്തി.

ഫ്ര​നി​ഷ് എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു സം​സാ​രി​ച്ചു.​ ചെ​ണ്ട​മേ​ള​വും പു​ലി​ക്ക​ളി​യും വ​നി​ത​ക​ളു​ടെ തി​രു​വാ​തി​ര​യും ഓ​ണ​സ​ദ്യ​യും ഗാ​ന​മേ​ള​യും വി​വി​ധ ഇ​നം ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്കു കൊ​ഴു​പ്പേ​കി.

NRI

അ​ലി​ക്ക് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച

റോം: ​റോ​മി​ൽ 35 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​ലി​ക്ക് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച രാ​വി​ലെ 11.30ന് ​ന​ട​ക്കും.

ഏ​ക​ദേ​ശം 1500 ഓ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ൻ​തൂ​ക്കം കൊ​ടു​ക്കു​ക​യും ചെ​യ്തു​വ​രു​ക​യാ​ണ്.

വ​ത്തി​ക്കാ​നി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​യാ​യ ക​ർ​ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട്, ഇ​ന്ത്യ​ൻ എം​ബ​സി ഡി​സി​എം ഗൗ​ര​വ് ഗാ​ന്ധി എ​ന്നീ മു​ഖ്യാ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ് അ​റി​യി​ച്ചു.

NRI

സി​എ​ഫ്ഡി​യു​ടെ സ്ഥാ​പ​ക ദി​ന​വും സ്വാതന്ത്ര്യദിനാഘോഷവും റോ​മി​ൽ

റോം: ​റോ​മി​ൽ ഇ​ന്ത്യ​യു​ടെ 79 -ാം സ്വാ​ത​ന്ത്ര്യ ദി​ന​വും ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​യാ​യ കോ​ൺ​ഗ്ര​സ് ഓ​ഫ് ഫെ​യ്ത്ത് ആ​ൻ​ഡ് ഡെ​മോ​ക്ര​സി​യു​ടെ(സി​എ​ഫ്ഡി) പ​തി​നാ​റാ​മ​ത് സ്ഥാ​പ​ക ദി​ന​വും 15ന് രാ​വി​ലെ 10.30ന് ​റോ​മി​ലെ പി​യാ​സാഗാ​ന്ധിയി​ൽ നടക്കും.

ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മേ​രി ഷൈ​നി മു​ഖ്യാ​തി​ഥിയാ​യി​രി​ക്കും. പ്ര​സി​ഡന്‍റ് ആ​രോ​മ​ൽ സേ​വി ജി​യോ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. സി​എ​ഫ്ഡി സ്ഥാ​പ​ക​ൻ ഡെ​ന്നി ചെ​ർ​പ്പ​ണ​ത്ത് സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ൽ​കും.

റോ​മി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളോ​ടൊ​പ്പം വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും മ​റ്റ് പ്ര​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ ന​ൽ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ഫ്ല​വ​ർ ജോ​സ് അ​റി​യി​ച്ചു.

NRI

റോ​മി​ൽ യു​വ​ജ​ന ജൂ​ബി​ലി ആ​ഘോ​ഷം 28 മു​ത​ൽ

വ​ത്തി​ക്കാ​ൻ സി​റ്റി: 2025 ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​വ​ജ​ന ജൂ​ബി​ലി​യാ​ഘോ​ഷം ഈ​മാ​സം 28 മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ റോ​മി​ൽ ന​ട​ക്കും. ‘പ്ര​ത്യാ​ശ​യു​ടെ തീ​ർ​ഥാ​ട​ക​ർ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന ജൂ​ബി​ലി​യാ​ഘോ​ഷം 18നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ലോ​ക​മെ​ങ്ങും​നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​കൂ​ടി​യാ​യി​രി​ക്കും.

ഈ​മാ​സം 29ന് ​വൈ​കു​ന്നേ​രം വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് റോ​മി​ലെ ചി​ർ​ക്കോ മാ​സി​മോ സ്റ്റേ​ഡി​യ​ത്തി​ൽ അ​നു​ര​ഞ്ജ​ന കൂ​ദാ​ശ​യു​ടെ ആ​ഘോ​ഷ​വും ന​ട​ക്കും.

ര​ണ്ടി​ന് തെ​ക്കു​കി​ഴ​ക്ക​ൻ റോ​മി​ലെ തോ​ർ വെ​ർ​ഗാ​ത്ത യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യോ​ടെ​യും പി​റ്റേ​ദി​വ​സം രാ​വി​ലെ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യും ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും. ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കും.

ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, പ്രാ​ർ​ഥ​നാ​സ​മ്മേ​ള​ന​ങ്ങ​ൾ, കൂ​ട്ടാ​യ്മ​ക​ൾ, വി​ശു​ദ്ധ വാ​തി​ൽ പ്ര​വേ​ശ​നം, അ​നു​ര​ഞ്ജ​ന​കൂ​ദാ​ശ സ്വീ​ക​ര​ണം, ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​ക​ൾ, ആ​രാ​ധ​ന​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

യു​വ​ജ​ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ല​ഘു​ലേ​ഖ വ​ത്തി​ക്കാ​ന്‍റെ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള കാ​ര്യാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ഗ​രേ​ഖ​യു​ടെ ഓ​ൺ​ലൈ​ൻ പ​തി​പ്പും ല​ഭ്യ​മാ​ണ്.

ഇ​തോ​ടൊ​പ്പം ജൂ​ബി​ലി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​ൻ Iubilaeum25 എ​ന്ന​പേ​രി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും കാ​ര്യാ​ല​യം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

യു​വ​ജ​ന​ങ്ങ​ൾ​ക്ക് വാ​ഴ്ത്ത​പ്പെ​ട്ട ഫ്ര​സാ​ത്തി​യു​ടെ ഭൗ​തി​ക​ദേ​ഹം വ​ണ​ങ്ങാ​ൻ അ​വ​സ​രം 

യു​വ​ജ​ന ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഴ്ത്ത​പ്പെ​ട്ട പി​യ​ർ ജോ​ർ​ജി​യോ ഫ്ര​സാ​ത്തി​യു​ടെ അ​ഴു​കാ​ത്ത ശ​രീ​രം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പേ​ട​കം ഈ​മാ​സം 26 മു​ത​ൽ ഓ​ഗ​സ്റ്റ് നാ​ലു​വ​രെ റോ​മി​ൽ പൊ​തു​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കും.

ടൂ​റി​നി​ലെ സെ​ന്‍റ് ജോ​ൺ ദ ​ബാ​പ്റ്റി​സ്റ്റ് ക​ത്തീ​ഡ്ര​ലി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഭൗ​തി​ക​ദേ​ഹം റോ​മി​ലെ സാ​ന്താ മ​രി​യ സോ​പ്ര മി​ന​ർ​വ ബ​സി​ലി​ക്ക​യി​ലാ​ണു പൊ​തു​വ​ണ​ക്ക​ത്തി​ന് എ​ത്തി​ക്കു​ക.

ഫ്ര​സാ​ത്തി​യെ ഓ​ഗ​സ്റ്റ് മൂ​ന്നി​ന് യു​വ​ജ​ന ജൂ​ബി​ലി ആ​ഘോ​ഷ​വേ​ള​യി​ൽ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വാ​ഴ്ത്ത​പ്പെ​ട്ട കാ​ർ​ലോ അ​ക്കു​ത്തി​സി​നൊ​പ്പം വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

2008ൽ ​ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ന​ട​ന്ന ലോ​ക യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ൽ ക​ർ​ദി​നാ​ൾ ജോ​ർ​ജ് പെ​ല്ലി​ന്‍റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം വാ​ഴ്ത്ത​പ്പെ​ട്ട ഫ്ര​സാ​ത്തി​യു​ടെ തി​രു​ശേ​ഷി​പ്പു​ക​ൾ എ​ത്തി​ച്ചി​രു​ന്നു. 1901ൽ ​ടൂ​റി​നി​ലെ ഒ​രു പ്ര​മു​ഖ കു​ടും​ബ​ത്തി​ലാ​ണ് ഫ്ര​സാ​ത്തി ജ​നി​ച്ച​ത്.

ആ​ഴ​ത്തി​ലു​ള്ള ദൈ​വ​വി​ശ്വാ​സ​ത്തി​നൊ​പ്പം പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള പ്ര​ത്യേ​ക താ​ത്പ​ര്യം കു​ട്ടി​ക്കാ​ലം​മു​ത​ൽ അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കി. 1925 ജൂ​ലൈ നാ​ലി​ന് പോ​ളി​യോ ബാ​ധി​ച്ചാ​യി​രു​ന്നു മ​ര​ണം. മ​ര​ണ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ച​ര​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 1981ൽ ​ഭൗ​തി​ക​ദേ​ഹ​പേ​ട​കം തു​റ​ന്ന​പ്പോ​ൾ അ​ഴു​കാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up