വത്തിക്കാനിൽ കൊല്ലം രൂപത കെആർഎൽസിസി അംഗമായ ജയിൻ ആൻസിൽ ഫ്രാൻസീസിന്റെ അവൾക്കുവേണ്ടിയുള്ള വിചാരങ്ങൾ എന്ന പുസ്തകം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേര
കൊല്ലം: വിശുദ്ധനഗരമായ വത്തിക്കാനിൽ കൊല്ലം രൂപത കെആർഎൽസിസി അംഗമായ ജയിൻ ആൻസിൽ ഫ്രാൻസീസിന്റെ അവൾക്കുവേണ്ടിയുള്ള വിചാരങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.
കൊല്ലം രൂപതയിൽനിന്നു വിശുദ്ധ നാട്ടിലെത്തിയ തീർഥാടക സംഘത്തിന്റെ സാന്നിധ്യത്തിൽ കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി രൂപത വികാരി ജനറാൾ റവ.ഡോ. ബൈജു ജൂലിയനുനൽകിയാണ് പ്രകാശനം നിർവഹിച്ചത്.
മോൺ. ജോർജ് മാത്യു, കൊല്ലം ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി, ഫാ. ബിജു ജോസഫ്, ഫാ. നിജേഷ് ഗോമസ് തുടങ്ങിയവർ പ്രസംഗിച്ചു. വി.ടി. കുരീപ്പുഴയുടെ സ്ഥിതി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Tags : Rome Local News Kollam Nattuvishesham