Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sdpi

എ​ൻ​ഡി​എ​ക്ക് സീ​റ്റു​ക​ൾ ല​ഭി​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണം: സി.​പി.​എ. ല​ത്തീ​ഫ്

പാ​ല​ക്കാ​ട്: എ​സ്ഡി​പി​ഐ മ​ത്സ​രി​ക്കാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്ഡി​പി​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി.​എ. ല​ത്തീ​ഫ്. എ​ൻ​ഡി​എ​ക്ക് സീ​റ്റു​ക​ൾ ല​ഭി​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണം.

ത​ങ്ങ​ൾ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​ർ​ക്ക് വോ​ട്ട് ന​ൽ​ക​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഒ​രു മു​ന്ന​ണി​യു​മാ​യും ഒ​രു സ​ഖ്യ​വും എ​സ്ഡി​പി​ഐ​യ്ക്കി​ല്ലെ​ന്നും സി.​പി.​എ.​ല​ത്തീ​ഫ് പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ 36 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

എ​സ്ഡി​പി​ഐ ഒ​രു മു​ന്ന​ണി​യു​ടേ​യും ഭാ​ഗ​മ​ല്ല. ഒ​രു മു​ന്ന​ണി​യ്ക്ക് വേ​ണ്ടി​യും വോ​ട്ട് ചോ​ദി​ക്കി​ല്ല. സ​മ്പൂ​ർ​ണ​മാ​യ ഭ​ര​ണ വി​രു​ദ്ധ വി​കാ​രം സം​സ്ഥാ​ന​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

നേ​മ​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​സ്‍​ഡി​പി​ഐ

മ​ല​പ്പു​റം: നേ​മം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി. ​ശി​വ​ൻ​കു​ട്ടി എ​സ്‍​ഡി​പി​ഐ​യു​ടെ പി​ന്തു​ണ പ്രാ​ദേ​ശി​ക​മാ​യി തേ​ടി​യി​ട്ടു​ണ്ടെ​ന്നും പി​ന്തു​ണ തേ​ടി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പൊ​തു​വാ​യി പ​റ​ഞ്ഞ​താ​യി​രി​ക്കാ​മെ​ന്നും എ​സ്‍​ഡി​പി​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​പി​എ ല​ത്തീ​ഫ്.

സി​പി​എം ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടാ​വി​ല്ല. നേ​മ​ത്ത് പ്രാ​ദേ​ശി​ക​മാ​യി പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സ് ന​യ​ത്തി​ൽ സി​പി​എ​മ്മി​നും ഭി​ന്ന​ഭി​പ്രാ​യം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​തേ അ​ഭി​പ്രാ​യം ത​ങ്ങ​ള്‍​ക്കും ഉ​ണ്ടെ​ന്നും അ​തു​കൊ​ണ്ട് സ​ര്‍​ക്കാ​രി​നെ എ​തി​ര്‍​ക്ക​ണ​മെ​ന്നി​ല്ലെ​ന്നും ല​ത്തീ​ഫ് പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​ക​ണ​മെ​ങ്കി​ൽ വി​ഡി സ​തീ​ശ​ൻ നി​ല​പാ​ട് തി​രു​ത്ത​ണം. പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ളോ​ട് എ​ങ്കി​ലും തി​രു​ത്തി പ​റ​യ​ണം. എ​സ്‍​ഡി​പി​ഐ വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ യു​ഡി​എ​ഫി​ലെ ഏ​ക രാ​ഷ്ട്രീ​യ നേ​താ​വാ​ണ് സ​തീ​ശ​ൻ.

വി ​ഡി സ​തീ​ശ​ൻ എ​സ്‍​ഡി​പി​ഐ വോ​ട്ട് വേ​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഇ​ത് പു​തി​യ നി​ല​പാ​ട് അ​ല്ല. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സു​മാ​യി ധാ​ര​ണ​യാ​യ​ശേ​ഷം സ​തീ​ശ​ൻ എ​സ്‍​ഡി​പി​ഐ​യെ ത​ള്ളി. ഈ ​നി​ല​പാ​ട് ബി​ജെ​പി​ക്ക് സ​ഹാ​യ​ക​മാ​യി. ഒ​രു പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണം ബി​ജെ​പി​ക്ക് ത​ളി​ക​യി​ൽ വെ​ച്ചു കൊ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ർ​ത്ഥി​യെ പി​ൻ​വ​ലി​ച്ച​ത് പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ സ​മ്മ​ര്‍​ദ​ത്താ​ലാ​ണ്.

പാ​ണ​ക്കാ​ട് ത​ങ്ങ​ൾ വ​രെ വോ​ട്ട് വി​ഭ​ജി​ച്ചു പോ​കു​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ, സ​തീ​ശ​ൻ നേ​രെ തി​രി​ച്ചാ​ണ് പ​റ​യു​ന്ന​ത്. ഇ​ത് കോ​ൺ​ഗ്ര​സ്‌ നി​ല​പാ​ട് ആ​ണോ എ​ന്നു നേ​തൃ​ത്വം പ​റ​യ​ണം. കെ​സി വേ​ണു​ഗോ​പാ​ൽ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് മു​ക​ളി​ലാ​ണോ സ​തീ​ശ​ൻ. സ​തീ​ശ​ൻ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്നും ല​ത്തീ​ഫ് വ്യ​ക്ത​മാ​ക്കി.

Kerala

'സി​പി​എം എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ തേ​ടി​യി​ട്ടി​ല്ല; ഒ​രു വ​ര്‍​ഗീ​യ​ത​യോ​ടും വി​ട്ടുവീ​ഴ്ച ചെ​യ്യി​ല്ല': മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ സി​പി​എം തേ​ടി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നേ​മ​ത്തു വി.​ ശി​വ​ന്‍​കു​ട്ടി​യും എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്ഡി​പി​ഐ​യോ​ട് സി​പി​എം നേ​തൃ​ത്വം പി​ന്തു​ണ തേ​ടി​യ​തി​നാ​ല്‍ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന എ​സ്ഡി​പി​ഐ നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

​എസ്ഡി​പി​ഐ​യു​മാ​യി ച​ങ്ങാ​ത്ത​മു​ള്ള​ത് കോ​ണ്‍​ഗ്ര​സി​നാ​ണ്. പാ​ല​ക്കാ​ട്ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സും എ​സ്ഡി​പി​ഐ​യും ഒ​റ്റ​ച്ച​ങ്ങാ​തി​മാ​രാ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും അ​തെ​ല്ലാം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ക​ണ്ട​ത​ല്ലേ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. പ​ത്ത് വ​ര്‍​ഷ​ക്കാ​ലം കേ​ര​ള​ത്തി​ല്‍ ഒ​രു വ​ര്‍​ഗീ​യ ക​ലാ​പ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​രു വ​ര്‍​ഗീ​യ​ത​യോ​ടും വി​ട്ടുവീ​ഴ്ച ചെ​യ്യി​ല്ല.

എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് യു​ഡി​എ​ഫ് പ​റ​ഞ്ഞ​ത് പോ​ലെ എ​ല്‍​ഡി​എ​ഫ് പ​റ​യു​മോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ കു​ടു​ത​ലും സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി​യ​ത്.

Kerala

‌സി​പി​എം-​എ​സ്ഡി​പി​ഐ ഡീ​ൽ; വ്യാ​ജ പ്ര​ചാ​ര​ണ​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

ഇ​ടു​ക്കി: ഗീ​ബ​ൽ​സി​നെ​ക്കാ​ൾ വ​ല്യ നു​ണ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​യു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‌സി​പി​എം-​എ​സ്ഡി​പി​ഐ ഡീ​ൽ ഉ​ണ്ടെ​ന്ന് ക​ള്ള പ്ര​ച​ര​ണം ന​ട​ത്തു​ന്നു​വെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

വി.​ഡി. സ​തീ​ശ​ൻ രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് മു​ത​ൽ നു​ണ പ​റ​യു​ന്നു. ഇ​ത് ഓ​രോ​ന്നാ​യി എ​ൽ​ഡി​എ​ഫ് പൊ​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​യ​നാ​ട്ടി​ൽ വീ​ട് വ​ച്ചു ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു. ഇ​തി​നാ​യി പി​രി​വും ന​ട​ത്തി. എ​ന്നാ​ൽ പി​രി​ച്ച പ​ണം എ​വി​ടെ​യാ​ണെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ഇ​ട്ട ത​റ​ക്ക​ല്ല് പോ​ലും കാ​ണു​ന്നി​ല്ല. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച​ല്ലേ കോ​ൺ​ഗ്ര​സ് ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്. പാ​ച​ക വാ​ത​കം ക്ഷാ​മം സം​ബ​ന്ധി​ച്ചും പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കും; എ​സ്ഡി​പി​ഐ വോ​ട്ട് വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പി.​വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: എ​സ്ഡി​പി​ഐ വോ​ട്ട് വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ബേ​പ്പൂ​രി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ‌ പി.​വി. അ​ൻ​വ​ർ. ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് സ്വീ​ക​രി​ക്കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ൻ​വ​ർ.

പി​ണ​റാ​യി​സ​ത്തി​നും മ​രു​മോ​നി​സ​ത്തി​നു​മെ​തി​രെ ആ​ര് വോ​ട്ട് ത​ന്നാ​ലും സ്വീ​ക​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ലെ ഇ​ഡി​യു​ടെ റി​പ്പോ​ർ​ട്ട് ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്നും പി.​വി. അ​ൻ​വ​ർ അ​റി​യി​ച്ചു.

കേ​സു​ക​ൾ ഉ​യ​ർ​ത്തി ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി. വി​ക​സ​നം ഉ​യ​ർ​ത്തി​യ​പ്പോ​ൾ വ്യ​ക്തി​ഹ​ത്യ​യാ​ണ് ന​ട​ത്തി​യ​ത്. രാ​ഷ്ട്രീ​യ​പോ​രാ​ട്ട​ത്തി​ന് എ​ത്തി​യ താ​ൻ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു. ബേ​പ്പൂ​രി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലു​മി​ല്ലെ​ന്നും പി.​വി. അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ തേ​ടി​യി​ട്ടി​ല്ല: എം.​എ.​ബേ​ബി

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ തേ​ടി​യി​ട്ടി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യെ​യും ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യെ​യും ഒ​രേ​പോ​ലെ കാ​ണേ​ണ്ട​തി​ല്ലെ​ന്നും ര​ണ്ടും ത​മ്മി​ൽ സ​മീ​ക​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു.

എ​സ്ഡി​പി​ഐ​യു​ടെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ളി​ൽ സി​പി​എ​മ്മി​ന് വി​മ​ർ​ശ​ന​മു​ണ്ട്. ആ​ർ​എ​സ്എ​സി​ന് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യെ ന്യാ​യീ​ക​രി​ക്കാ​ൻ എ​സ്ഡി​പി​ഐ അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ന ശൈ​ലി മാ​റ്റ​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി​യെ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​മ​ർ​ശി​ക്കാ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും പ​റ​ഞ്ഞു.

Kerala

എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് സി​പി​എം ഇ​തി​നു​മു​ൻ​പ് പ​റ​ഞ്ഞി​ട്ടി​ല്ല: എ. ​വി​ജ​യ​രാ​ഘ​വ​ൻ

കോ​ട്ട​യം: എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് സി​പി​എം ഇ​തി​നു​മു​ൻ​പ് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ. എ​സ്ഡി​പി​ഐ വോ​ട്ട് വേ​ണ്ടെ​ന്ന് എ​ന്തി​നാ​ണ് പ​റ​യു​ന്ന​തെ​ന്നും എ. ​വി​ജ​യ​രാ​ഘ​വ​ൻ ചോ​ദി​ച്ചു.

എ​സ്ഡി​പി​ഐ അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തോ​ടാ​ണ് വോ​ട്ട് ചോ​ദി​ക്കു​ക​യെ​ന്നും എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ൻ.

യു​ഡി​എ​ഫ് മു​ഖ്യ​മ​ന്ത്രി​യെ വ്യ​ക്തി​പ​ര​മാ​യി നേ​രി​ടു​ന്നു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ച്ചു. ചി​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യെ പ്ര​കോ​പ​ന​പ​ര​മാ​യി നേ​രി​ടു​ന്നു. അ​ത് യു​ഡി​എ​ഫ് അ​ജ​ണ്ട​യാ​ണ്. യു​ഡി​എ​ഫ് രാ​ഷ്ട്രീ​യ ഭി​ക്ഷാ​ദേ​ഹി​ക​ളെ കൂ​ട്ട് പി​ടി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് പ​തി​വ് പോ​ലെ നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. യു​ഡി​എ​ഫ് പ്ര​ച​രി​പ്പി​ക്കു​ന്ന ക​ള​വു​ക​ൾ ജ​നം വി​ശ്വ​സി​ക്കി​ല്ല. യു​ഡി​എ​ഫ് വ​ർ​ഗീ​യ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും എ. ​വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

സി​പി​എം-​എ​സ്ഡി​പി​ഐ ബ​ന്ധം എ​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​തം; ആ​രോ​പ​ണം ക​ന​ഗോ​ലു ക്യാ​പ്സ്യൂ​ൾ: എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം-​എ​സ്ഡി​പി​ഐ ബ​ന്ധം എ​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ആ​രോ​പ​ണം ക​ന​ഗോ​ലു ക്യാ​പ്സൂ​ൾ മാ​ത്ര​മാ​ണെ​ന്നും ബേ​ബി പ​രി​ഹ​സി​ച്ചു.

ആ​ദ്യം പ​റ​ഞ്ഞ​ത് സി​പി​എം - ബി​ജെ​പി ഡീ​ൽ എ​ന്നാ​ണ്. എ​സ്ഡി​പി​ഐ​യോ​ട് വ​ർ​ഗീ​യ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും ബേ​ബി പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ പി​ന്തു​ണ​യ്ക്കും എ​ന്ന് പ​റ​യു​ന്ന​ത് അ​വ​രു​ടെ അ​നു​ഭ​വ​ത്തി​ൽ നി​ന്നു​ള്ള പ്ര​തി​ക​ര​ണ​മാ​ണെ​ന്നും ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​പി​എം വ​ർ​ഗീ​യ ശ​ക്തി​ക​ളോ​ട് ച​ർ​ച്ച ന​ട​ത്താ​റി​ല്ല. എ​സ്ഡി​പി​ഐ അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ട്ടെ. പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​യി വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല​ല്ലോ എ​ന്നും ബേ​ബി പ​റ​ഞ്ഞു.

Kerala

സി​പി​എം-​എ​സ്‌​ഡി​പി​ഐ ഡീ​ൽ ആ​രോ​പ​ണം നു​ണ; തു​ട​ർ​ഭ​ര​ണം ല​ഭി​ച്ച​ത് ഗി​മ്മി​ക്ക് കൊ​ണ്ട​ല്ല: മു​ഖ്യ​മ​ന്ത്രി

മ​ല​പ്പു​റം: സി​പി​എം-​എ​സ്‌​ഡി​പി​ഐ ഡീ​ൽ ആ​രോ​പ​ണം നു​ണ​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി യു​ഡി​എ​ഫി​ന് ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യേ​ണ്ടി വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി തി​രൂ​രി​ൽ ന​ട​ത്തി​യ പ​റ​ഞ്ഞു.

വ​ർ​ഗീ​യ​തോ​ട് വി​രു​ദ്ധ നി​ല​പാ​ടാ​ണ് എ​ൽ​ഡി​എ​ഫ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ഭ​ര​ണം ല​ഭി​ച്ച​ത് ഗി​മ്മി​ക്ക് കൊ​ണ്ട​ല്ല. തു​ട​ർ​ഭ​ര​ണം വ​ന്ന​തി​ന് ശേ​ഷം സം​സ്ഥാ​ന​ത്തെ എ​ല്ലാ രം​ഗ​ങ്ങ​ളി​ലും പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. ത​ന്‍റെ പെ​രു​മാ​റ്റം ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്ത​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ന​യ​ങ്ങ​ളു​ടെ പ്ര​യോ​ഗ​വും ജ​ന​കീ​യ പ്ര​തി​ബ​ദ്ധ​ത​യും ഒ​ത്തു​ചേ​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ന​വീ​ക​ര​ണം, ആ​രോ​ഗ്യ മേ​ഖ​ല​യി​ലു​ണ്ടാ​യ വി​ക​സ​നം, സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ വ്യാ​പ​നം എ​ന്നി​വ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. യു​വാ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കും നാ​ടി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്ത് രൂ​പ​പ്പെ​ട്ടു​ത്താ​ൻ ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി വി​രു​ദ്ധ നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പ്ര​വാ​സി​ക​ളെ ക്ഷേ​മ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഇ​ട​ത് സ​ർ​ക്കാ​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 2009-ൽ ​പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച​തും ഈ ​രം​ഗ​ത്തെ പ്ര​ധാ​ന നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

പി​ന്മാ​റാ​ൻ സ​മ്മ​ർ​ദം; പി​ന്നോ​ട്ടി​ല്ലെ​ന്ന് മ​ഞ്ചേ​ശ്വ​ര​ത്തെ എ​സ്‍​ഡി​പി​ഐ സ്ഥാ​നാ​ർ​ഥി

കാ​സ​ർ​ഗോ​ഡ്: ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്തെ മ​ത്സ​ര​രം​ഗ​ത്തു നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് എ​സ്‍​ഡി​പി​ഐ സ്ഥാ​നാ​ർ​ഥി കെ.​എം.​അ​ഷ്‌​റ​ഫ്‌. പി​ന്മാ​റാ​ൻ സ​മ്മ​ർ​ദ​മു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കും. ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന പ്ര​ചാ​ര​ണം വി​ല​പ്പോ​കി​ല്ല.

എ​സ്ഡി​പി​ഐ മ​ത്സ​രി​ക്കു​ന്ന​തി​ൽ യു​ഡി​എ​ഫി​ന് ആ​ശ​ങ്ക​യാ​ണ്. മ​ണ്ഡ​ല​ത്തി​ൽ എ​സ്ഡി​പി​ഐ - ബി​ജെ​പി മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. നി​ല​വി​ലെ യു​ഡി​എ​ഫ് എം​എ​ൽ​എ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും അ​ഷ്‌​റ​ഫ്‌ പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​കെ.​എം. അ​ഷ്‌​റ​ഫി​നെ​തി​രെ അ​പ​ര​ൻ​മാ​രും രം​ഗ​ത്തു​ണ്ട്.

2021ല്‍ 855 ​വോ​ട്ടു​ക​ളു​ടെ മാ​ത്രം ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എ.​കെ.​എം. അ​ഷ്‌​റ​ഫി​ന്‍റെ വി​ജ​യം. എ.​കെ.​എം. അ​ഷ്‌​റ​ഫ് 65,858, എൻഡിഎയിലെ കെ. ​സു​രേ​ന്ദ്ര​ന്‍ 65,013, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​വി. ര​മേ​ശ​ന്‍ 40,639 വോ​ട്ടും നേ​ടി​യി​രു​ന്നു.

National

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്: എ​സ്ഡി​പി​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ ഫൈ​സി​ക്ക് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (എ​സ്ഡി​പി​ഐ) ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എം.​കെ. മൊ​യ്തീ​ൻ ഫൈ​സി​ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

ജ​സ്റ്റി​സ് നീ​ന ബ​ൻ​സാ​ൽ കൃ​ഷ്ണ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​ട്ട​ത്. ദീ​ർ​ഘ​കാ​ല​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

പി‌​എ​ഫ്‌​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷ​ണ​ത്തി​നി​ടെ 2025 മാ​ർ​ച്ചി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചാ​ണ് ഫൈ​സി​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ദേ​ശ​ത്തു​നി​ന്നും സ്വ​ദേ​ശ​ത്തു​നി​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം സ​മാ​ഹ​രി​ക്കു​ക​യും അ​ത് വെ​ളു​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്നാ​രോ​പി​ച്ചാ​ണ് ഇ​ഡി മൊ​യ്തീ​ൻ ഫൈ​സി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​എ​ഫ്ഐ​യു​ടെ രാ​ഷ്ട്രീ​യ മു​ഖ​മാ​യി എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ത​ന്‍റെ ക​ക്ഷി​ക്ക് പി​എ​ഫ്ഐ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്നെ വേ​ട്ട​യാ​ടു​ന്ന​തെ​ന്നും ഫൈ​സി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

 

Kerala

ക​ണ്ണൂ​രി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ എ​ന്ന് ആ​രോ​പ​ണം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ത്തി​ന് വെ​ട്ടേ​റ്റു. നൈ​സാം പു​ഴ​ക്ക​ര​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​രി​ട്ടി​യി​ൽ വ​ച്ചാ​ണ് നൈ​സാം പു​ഴ​ക്ക​ര​യ്ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ ആ​ണെ​ന്ന് എം​എ​സ്എ​ഫ് ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ നൈ​സാ​മി​നെ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ള്ള​റ്റി​ലും കാ​റി​ലു​മാ​യെ​ത്തി​യ​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് നൈ​സാം പ​റ​യു​ന്നു.

പ്ര​ദേ​ശ​ത്ത് ലീ​ഗ്-​എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ തെ​ര‍​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. വോ​ട്ടെ​ടു​പ്പ് ദി​വ​സ​വും പ​ല​യി​ട​ത്തും സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മാ​നം.

 

Kerala

പാ​ല​ത്താ​യി കേ​സ്: എ​സ്ഡി​പി​ഐ നി​ല​പാ​ടെ​ടു​ത്ത​ത് പീ​ഡി​പ്പി​ച്ച ആ​ൾ ഹി​ന്ദു ആ​യ​തു​കൊ​ണ്ടെ​ന്ന് സി​പി​എം നേ​താ​വ്

ക​ണ്ണൂ​ർ: പാ​ല​ത്താ​യി കേ​സി​ൽ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി. ​ഹ​രീ​ന്ദ്ര​ൻ.

പാ​ല​ത്താ​യി കേ​സി​ൽ എ​സ്ഡി​പി​ഐ നി​ല​പാ​ടെ​ടു​ത്ത​ത് പീ​ഡി​പ്പി​ച്ച ആ​ൾ ഹി​ന്ദു ആ​യ​തു​കൊ​ണ്ടാ​ണ്. ഉ​സ്താ​ദു​മാ​ർ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ഷേ​ധ​വു​മി​ല്ല, മു​ദ്രാ​വാ​ക്യ​വും ഇ​ല്ല. സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ​മാ​ണ് പാ​ല​ത്താ​യി കേ​സി​ൽ എ​സ്ഡി​പി​ഐ സ്വീ​ക​രി​ച്ച​തെ​ന്നും പി. ​ഹ​രീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

എ​ത്ര ഉ​സ്താ​ദു​മാ​ർ ഇ​ങ്ങ​നെ കു​ട്ടി​ക​ളെ ആ​ൺ പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ പീ​ഡി​പ്പി​ച്ച​ത് ഹി​ന്ദു ആ​യ​തു​കൊ​ണ്ടാ​ണ് ഇ​വ​ർ വി​വാ​ദ​മു​ണ്ടാ​ക്കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് അ​ടി​സ്ഥാ​ന​മി​ല്ലാ​തെ​യാ​ണെ​ന്നും ഹ​രീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

District News

നെടുമങ്ങാട് സംഘർഷം : നാല് ഡിവൈഎഫ്ഐ പ്രവർത്തകരും രണ്ട് എസ്ഡിപിഐക്കാരും കീഴടങ്ങി

നെ​ടു​മ​ങ്ങാ​ട്: സി​പി​എം മു​ല്ല​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രും എ​സ്ഡി​പി​ഐ​ക്കാ​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു വ​രു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ നാ​ലു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

എ​സ്ഡി​പി ഐ ​പ്ര​വ​ർ​ത്ത​ക​രാ​യ ക​ര​കു​ളം ചെ​ക്ക​ക്കോ​ണം വാ​ര്യ​കോ​ണ​ത്ത് പ​ണ​യി​ൽ വീ​ട്ടി​ൽ നി​സാ​മു​ദീ​ൻ (49), വ​ട്ട​പ്പാ​റ വേ​ങ്കോ​ട് കൊ​ല്ല​മ​ല​യ​ത്തു​വീ​ട്ടി​ൽ ഷം​നാ​ദ് (36) എ​ന്നി​വ​ർ അ​രു​വി​ക്ക​ര സ്റ്റേ​ഷ​നി​ലും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ സ​ന്ന​ഗ​ർ ഹാ​ഷി​ക് മ​ൻ​സി​ലി​ൽ റി​യാ​സ് (36), ക​ര​കു​ളം ക​ല്ല​റ വീ​ട്ടി​ൽ അ​ന​ന്ദു (31), ക​ര​കു​ളം അ​മ​ല​യി​ൽ അ​മ​ൽ (31), ക​ര​കു​ളം ജ​യ ഭ​വ​നി​ൽ അ​നൂ​പ് (37) എ​ന്നി​വ​ർ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലു​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ നാലിന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ദീ​പു​വി​നെ ആ​ക്ര​മി​ച്ച​താ​യി​രു​ന്നു തു​ട​ക്കം. പി​ന്നാ​ലെ എ​സ്ഡി​പി ഐ ​നേ​താ​ക്ക​ളു​ടെ വീ​ടും വാ​ഹ​ന​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഡി​വൈ​എ​ഫ്ഐ​യു​ടെ ആം​ബു​ല​ൻ​സ് ക​ത്തി​ച്ചി​രു​ന്നു. ആം​ബു​ല​ൻ​സ് ക​ത്തി​ച്ച പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Kerala

നെ​ടു​മ​ങ്ങാ​ട് സി​പി​എം-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷം, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് സി​പി​എം- എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷം, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു. ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആം​ബു​ല​ന്‍​സ് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ത്തി​ച്ചു. എ​സ്ഡി​പി​ഐ​യു​ടെ ആം​ബു​ല​ൻ​സി​ന്‍റെ ഗ്ലാ​സു​ക​ള്‍ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു​ത​ക​ര്‍​ത്തു.

സം​ഘ​ര്‍​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് നെ​ടു​മ​ങ്ങാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് പി​ക്ക​റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി നെ​ടു​മ​ങ്ങാ​ട് മു​ല്ല​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ദീ​പു​വി​ന്‍റെ വീ​ട്ടി​ല്‍ രാ​ത്രി പ​ത്തോ​ടെ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ദീ​പു​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും വീ​ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ള്‍​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​തി​ന് പി​ന്നാ​ലെ ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് താ​ലു​ക്കാ​ശു​പ​ത്രി​ക്ക് സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആം​ബു​ല​ന്‍​സ് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ത്തി​ച്ച​ത്. എ​സ്ഡി​പി​ഐ​യു​ടെ ആം​ബു​ല​ന്‍​സി​ന്‍റെ ഗ്ലാ​സു​ക​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സി​പി​എം-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കെ​യാ​ണ് വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ന്ന​ത്. നെ​ടു​മ​ങ്ങാ​ട്ടും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് വ്യാ​പ​ക​മാ​യി സം​ഘ​ര്‍​ഷം ന​ട​ന്നു​വ​ന്നി​രു​ന്ന​ത്.

Latest News

Corehub Up