x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഡി​പി​ഐ വോ​ട്ട്; വോ​ട്ട് ചെ​യ്യു​ന്ന​ത് ഓ​രോ​ത്ത​രു​ടെ​യും അ​വ​കാ​ശ​മാ​ണെ​ന്ന് എം.​എ.​ബേ​ബി


Published: April 5, 2026 07:57 AM IST | Updated: April 5, 2026 07:57 AM IST

കോ​ട്ട​യം: വോ​ട്ട് ചെ​യ്യു​ന്ന​ത് ഓ​രോ​ത്ത​രു​ടെ​യും അ​വ​കാ​ശ​മാ​ണെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. വോ​ട്ട് ചെ​യ്യാ​ൻ വ​രു​ന്ന​വ​രെ സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ് നോ​ക്കി ബൂ​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​നാ​കി​ല്ലെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു.

എ​സ്ഡി​പി​ഐ വോ​ട്ട് സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി. ആ​ർ​ക്ക് വോ​ട്ടു​ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​കാ​ശം വ്യ​ക്‌​തി​ക​ൾ​ക്കും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ ആ​ളു​ക​ൾ ബൂ​ത്തു​ക​ളി​ൽ ചെ​ന്ന് പാ​ർ​ട്ടി​ക്ക് വോ​ട്ട് ചെ​യ്യാ​ൻ യോ​ഗ്യ​രാ​ണോ എ​ന്ന് നോ​ക്കി ആ​ളു​ക​ളെ ക​ട​ത്തി​വി​ടാ​നും അ​ല്ലാ​ത്ത​വ​രെ ത​ട​യാ​നും ക​ഴി​യു​മോ​യെ​ന്നും എം.​എ.​ബേ​ബി ചോ​ദി​ച്ചു. കാ​സ​ർ​ഗോ​ഡ് എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് യു​ഡി​എ​ഫ് ആ​ണെ​ന്നും എം.​എ.​ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : MA Baby cpm ldf sdpi

Recent News

Corehub Up