x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​എ​സ്എ​സി​നെ തോ​ൽ​പ്പി​ക്കാ​ൻ ആ​ർ​ക്കും എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്യാം: എം.​എ.​ബേ​ബി


Published: April 7, 2026 09:59 AM IST | Updated: April 7, 2026 10:02 AM IST

കൊ​ല്ലം: ഇ​ട​തു​മു​ന്ന​ണി​ക്ക് എ​സ്ഡി​പി​ഐ​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. ആ​ർ​എ​സ്എ​സി​നെ തോ​ൽ​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന് ആ​ർ​ക്കും വോ​ട്ട് ചെ​യ്യാം. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഒ​രു മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലു​ൾ​പ്പെ​ടെ എ​സ്ഡി​പി​ഐ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത് യു​ഡി​എ​ഫാ​ണ്.

നേ​മം മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് എ​സ്ഡി​പി​ഐ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​വ​രു​ടെ സ്വ​ന്തം തീ​രു​മാ​ന​മാ​ണ്. ആ​ർ​എ​സ്എ​സു​കാ​ര​ൻ ജ​യി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ മ​ണ്ഡ​ല​മാ​ണ​ത്. അ​വി​ടെ ആ​ർ​എ​സ്എ​സ് അ​ക്കൗ​ണ്ട് പൂ​ട്ടി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഇ​ട​തു സ​ർ​ക്കാ​രും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ന​ട​ത്തി​ക്കാ​ണി​ച്ചു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​കും എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്യാ​നു​ള്ള അ​വ​രു​ട തീ​രു​മാ​നം. ഇ​ന്ത്യ​യു​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും മു​ന്നി​ൽ കേ​ര​ളം എ​ന്ന ബ​ദ​ലാ​ണ് ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മി​ല്ലെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു.

Tags : election ldf sdpi m.a.baby

Recent News

Corehub Up