x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌സി​പി​എം-​എ​സ്ഡി​പി​ഐ ഡീ​ൽ; വ്യാ​ജ പ്ര​ചാ​ര​ണ​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ


Published: March 30, 2026 07:56 PM IST | Updated: March 30, 2026 07:56 PM IST

ഇ​ടു​ക്കി: ഗീ​ബ​ൽ​സി​നെ​ക്കാ​ൾ വ​ല്യ നു​ണ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​യു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‌സി​പി​എം-​എ​സ്ഡി​പി​ഐ ഡീ​ൽ ഉ​ണ്ടെ​ന്ന് ക​ള്ള പ്ര​ച​ര​ണം ന​ട​ത്തു​ന്നു​വെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

വി.​ഡി. സ​തീ​ശ​ൻ രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് മു​ത​ൽ നു​ണ പ​റ​യു​ന്നു. ഇ​ത് ഓ​രോ​ന്നാ​യി എ​ൽ​ഡി​എ​ഫ് പൊ​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​യ​നാ​ട്ടി​ൽ വീ​ട് വ​ച്ചു ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു. ഇ​തി​നാ​യി പി​രി​വും ന​ട​ത്തി. എ​ന്നാ​ൽ പി​രി​ച്ച പ​ണം എ​വി​ടെ​യാ​ണെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ഇ​ട്ട ത​റ​ക്ക​ല്ല് പോ​ലും കാ​ണു​ന്നി​ല്ല. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച​ല്ലേ കോ​ൺ​ഗ്ര​സ് ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്. പാ​ച​ക വാ​ത​കം ക്ഷാ​മം സം​ബ​ന്ധി​ച്ചും പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : CPM SDPI mv govindan vd satheesan

Recent News

Corehub Up