Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seize

അധ്യാപികമാർ പ്രതികളായ എം​ഡി​എം​എ കേ​സ്; പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ പോ​ലീ​സ്

വ​​​ട​​​ക​​​ര: മൂ​​​ന്ന് അ​​​ധ്യാ​​​പി​​​ക​​​മാ​​​ര​​​ട​​​ക്കം അ​​​ഞ്ചു​ പേ​​​ര്‍ പി​​​ടി​​​യി​​​ലാ​​​യ വ​​​ട​​​ക​​​ര എം​​​ഡി​​​എം​​​എ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക​​​ള്‍ ക​​​ണ്ടു​​​കെ​​​ട്ടു​​​മെ​​​ന്നും ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ സ്രോ​​​ത​​​സ് ക​​​ണ്ടെ​​​ത്തു​​​മെ​​​ന്നും ക​​​ണ്ണൂ​​​ര്‍ റേ​​​ഞ്ച് ഡി​​​ഐ​​​ജി കെ.​​​കാ​​​ര്‍​ത്തി​​​ക് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ജൂ​​​ണ്‍ 28നാ​​​ണ് വ​​​ട​​​ക​​​ര​​​യി​​​ല്‍ ഓ​​​ട്ടോ ഡ്രൈ​​​റാ​​​യ സ​​​ഫു​​​വാ​​​ന്‍ ര​​​ണ്ട​​​ര ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഈ ​​​പ്ര​​​തി​​​യെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ധ്യാ​​​പി​​​ക​​​മാ​​​ര​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘം അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. നി​​​ല​​​വി​​​ല്‍ അ​​​ഞ്ചു പ്ര​​​തി​​​ക​​​ളാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​രി​​​ട്ടി​​​യി​​​ലെ ജി​​​ജി​​​നും വ​​​ട​​​ക​​​ര​​​ക്കാ​​​ര​​​ന്‍ സ​​​ഫു​​​വാ​​​നും പു​​​റ​​​മേ അ​​​ധ്യാ​​​പി​​​ക​​​മാ​​​രാ​​​യ മ​​​രു​​​തോ​​​ങ്ക​​​ര സ്വ​​​ദേ​​​ശി​​​നി കീ​​​ര്‍​ത്ത​​​ന, കൂ​​​രാ​​​ച്ചു​​​ണ്ട് സ്വ​​​ദേ​​​ശി​​​നി കാ​​​വ്യ, ആ​​​വ​​​ള കു​​​ട്ടോ​​​ത്ത് സ്വ​​​ദേ​​​ശി​​​നി നീ​​​ഷ്മ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ഇ​​​വ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ള്‍ വ​​​ന്‍​തു​​​ക​​​യു​​​ടെ ഇ​​​ട​​​പാ​​​ട് ന​​​ട​​​ന്ന​​​താ​​​യാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​രി​​​ട്ടി സ്വ​​​ദേ​​​ശി ജി​​​ജി​​​ൻ കു​​​ര്യാ​​​ക്കോ​​​സി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ ആ​​​റു​ മാ​​​സ​​​ത്തി​​​നി​​​ടെ ന​​​ട​​​ന്ന​​​ത് ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ടാ​​​ണ്. ഡെ​​​ലി​​​വ​​​റി ഏ​​​ജ​​​ന്‍റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ് ഇ​​​യാ​​​ള്‍. ഇ​​​ത്ര​​​യേ​​​റെ പ​​​ണം എ​​​ങ്ങ​​​നെ അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തി​​​യെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ല​​​ഹ​​​രി​​വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ സ​​​മ്പാ​​​ദി​​​ച്ച സ്വ​​​ത്തു​​​ക്ക​​​ള്‍ എ​​​ന്‍​ഡി​​​പി​​​എ​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​രം ക​​​ണ്ടു​​​കെ​​​ട്ടു​​​മെ​​​ന്നും ഡി​​​ഐ​​​ജി വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​റ്റ് പ്ര​​​തി​​​ക​​​ളു​​​ടെ അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ള്‍ അ​​​തി​​​ലൂ​​​ടെ​​​യും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ട് ന​​​ട​​​ന്ന​​​താ​​​യി വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. ആ​​​രാ​​​ണ് ഇ​​​വ​​​ര്‍​ക്ക് പൈ​​​സ കൊ​​​ടു​​​ത്ത​​​ത്, ഇ​​​ത് പോ​​​കു​​​ന്ന​​​ത് എ​​​വി​​​ടെ​​​യാ​​​ണ്, ല​​​ഹ​​​രി ഇ​​​ട​​​പാ​​​ടി​​​ലൂ​​​ടെ എ​​​ത്ര രൂ​​​പ ഇ​​​വ​​​ര്‍ സ​​​മ്പാ​​​ദി​​​ച്ചു തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഡി​​​ഐ​​​ജി പ​​​റ​​​ഞ്ഞു. അ​​​ന്ത​​​ര്‍​സം​​​സ്ഥാ​​​ന ബ​​​ന്ധ​​​മു​​​ള്ള ല​​​ഹ​​​രി സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി പ്ര​​​തി​​​ക​​​ള്‍​ക്ക് ബ​​​ന്ധ​​​മു​​​ണ്ടോ​​​യെ​​​ന്നും അ​​​ന്വേ​​​ഷി​​​ക്കും. പ്ര​​​തി​​​ക​​​ള്‍ ല​​​ഹ​​​രി​​​പാ​​​ര്‍​ട്ടി ന​​​ട​​​ത്തി​​​യ​​​താ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​വും അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​ക്കും.

അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ഞ്ചു പ്ര​​​തി​​​ക​​​ളു​​​ടെ​​​യും മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ല്‍നി​​​ന്ന് ഇ​​​വ​​​ര്‍​ക്ക് പ​​​ര​​​സ്പ​​​രം ബ​​​ന്ധ​​​മു​​​ള്ള​​​താ​​​യി വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​താ​​​യും എ​​​ടി​​​എം കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​ധ്യാ​​​പി​​​ക​​​മാ​​​ര്‍ കാ​​​ശി​​​നു വേ​​​ണ്ടി ഇ​​​ട​​​പാ​​​ടി​​​ല്‍ പ​​​ങ്കു​​​ചേ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്.

12,000 രൂ​​​പ ശ​​​മ്പ​​​ള​​​മേ അ​​​ധ്യാ​​​പി​​​ക​​​മാ​​​ര്‍​ക്ക് ല​​​ഭി​​​ക്കു​​​ന്നു​​​ള്ളൂ. പ​​​ക്ഷേ അ​​​ക്കൗ​​​ണ്ടി​​​ല്‍ ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​പാ​​​ട് ന​​​ട​​​ന്ന​​​താ​​​യി വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ ക​​​ണ്ണി​​​ക​​​ളാ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന​​​ത് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ത്ത​​​ര​​​ക്കാ​​​രെ​​​യും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നും ഡി​​​ഐ​​​ജി പ​​​റ​​​ഞ്ഞു. വി​​​ദേ​​​ശ ഫോ​​​ണ്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തും വി​​​ദേ​​​ശ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും പ​​​രി​​​ശോ​​​ധി​​​ക്കും.

പി​​​ടി​​​യി​​​ലാ​​​യ അ​​​ധ്യാ​​​പി​​​ക​​​മാ​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങി വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം​​ചെ​​​യ്യു​​​മെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം ന​​​ല്ല രീ​​​തി​​​യി​​​ല്‍ മു​​​ന്നോ​​​ട്ടു​​​പോ​​​വു​​​ന്നു​​​ണ്ടെ​​​ന്നും ഡി​​​ഐ​​​ജി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up