Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShibuBabyJohn

നാ​ട്ടാ​ന​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് പ്രാ​യോ​ഗി​ക ത​ട​സ​ങ്ങ​ൾ ഏ​റെ​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ത്സ​​​വ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു നാ​​​ട്ടാ​​​ന​​​ക​​​ളെ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ പ്രാ​​​യോ​​​ഗി​​​ക ത​​​ട​​​സ​​​ങ്ങ​​​ളേ​​​റെ​​​യു​​​ണ്ടെ​​​ന്നു മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നാ​​​ട്ടാ​​​ന​​​ക​​​ളു​​​ടെ കൈ​​​മാ​​​റ്റം വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​ണ്. പ​​​ക്ഷേ, അ​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ ക​​​ടു​​​പ്പ​​​മാ​​​ണെന്നും മന്ത്രി പറഞ്ഞു.

Kerala

മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണം; കുറ്റപത്രത്തിലെ പിശക് അന്വേഷിക്കുമെന്ന് വനംമന്ത്രി

പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് മുട്ടിൽ മരംമുറി കേസെന്നും കഴിഞ്ഞ സർക്കാർ ഈ വിഷയത്തിൽ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും വനംമന്ത്രി ഷിബു ബേബി ജോൺ. കേസുമായി ബന്ധപ്പെട്ട് തള്ളിയ കുറ്റപത്രത്തിന്‍റെ നിജസ്ഥിതി പരിശോധിച്ചതായും അതിൽ ചില പിശകുകൾ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.

ഈ വീഴ്ചകൾ ബോധപൂർവമായിരുന്നോയെന്ന് വിശദമായി അന്വേഷിക്കുമെന്നും ഇതുസംബന്ധിച്ച് വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിലമതിക്കാനാവാത്ത ഈട്ടിമരങ്ങളാണ് മുട്ടിൽ മുറിച്ചു മാറ്റിയത്. ഇതിൽ 108 ഈട്ടി മരങ്ങൾ വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിൽ ഒമ്പത് മരങ്ങൾ മുറിച്ചത് പട്ടയഭൂമിയിൽ നിന്നല്ലെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഇത്തരം കൊള്ളകൾ കാരണം യഥാർത്ഥ കർഷകരാണ് ദുരിതത്തിലായത്.

മുട്ടിൽ കേസ് പൂർണമായും പൊളിഞ്ഞുപോയിട്ടില്ലെന്നും ബാക്കി കുറ്റപത്രങ്ങൾ ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ റവന്യൂ ഉത്തരവ് ഇറങ്ങാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തും. മുട്ടിൽ മരംമുറി കേസ് പുറത്തുകൊണ്ടുവരാൻ ധൈര്യം കാണിച്ച ഉദ്യോഗസ്ഥരെ സർക്കാർ പൂർണമായി സംരക്ഷിക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

Kerala

കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാട്, സമൂഹത്തിന് മറ്റൊരു അഭിപ്രായം: മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന യാഥാസ്ഥിതിക കാഴ്ചപ്പാടോടെയുള്ളതാണെന്നും സമൂഹത്തിന് മറ്റൊരു അഭിപ്രായമാണെന്നും മന്ത്രി ഷിബു ബേബി ജോൺ.

അദ്ദേഹത്തിന് പറയാൻ അവകാശം ഇല്ലെന്ന് പറയാനാകില്ല. യുക്തിപരമല്ലെന്ന് കാഴ്ചപ്പാടുളളവർ എതിരെ പ്രതികരിക്കുന്നതിനോടും ഒന്നും പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

യാഥാസ്ഥിതിക ചിന്താഗതിയും പുരോഗമന ചിന്താഗതിയും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് ഏറെ കാലമായി. ആശയപരമായ സംവാദമാണ് മാനവരാശിയെ പുരോഗതിയിൽ എത്തിച്ചതെന്നും മന്ത്രി ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Business

ക​ശു​വ​ണ്ടി വ്യ​വ​സാ​യ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജി​ന് ത​ത്വാ​ധി​ഷ്ഠി​ത അം​ഗീ​കാ​രം ല​ഭി​ച്ചെ​ന്നു മ​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല നേ​​​​രി​​​​ടു​​​​ന്ന അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പാ​​​​ക്കേ​​​​ജി​​​​ന് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ത​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച​​​​താ​​​​യി നൈ​​​​പു​​​​ണ്യ​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ.

കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ശേ​​​​ഷം വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി ഷി​​​​ബു. തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ര​​​​ട​​​​ങ്ങി​​​​യ സ​​​​മി​​​​തി​​​​യെ​​​​ക്കൊ​​​​ണ്ട് ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ വി​​​​ശ​​​​ദ​​​​മാ​​​​യ പ്രൊ​​​​പ്പോ​​​​സ​​​​ൽ ത​​​​യാ​​​​റാ​​​​ക്കി സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

ക​​​​ഴി​​​​ഞ്ഞ 12 വ​​​​ർ​​​​ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന പ്ര​​​​തി​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ മൂ​​​​ലം കൊ​​​​ല്ലം ജി​​​​ല്ല കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന ഏ​​​​ക​​​​ദേ​​​​ശം 850 സ്വ​​​​കാ​​​​ര്യ ക​​​​ശു​​​​വ​​​​ണ്ടി സം​​​​സ്ക​​​​ര​​​​ണ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ൽ 90 ശ​​​​ത​​​​മാ​​​​ന​​​​വും പൂ​​​​ട്ടി​​​​പ്പോ​​​​യ​​​​താ​​​​യി നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സാ​​​​മ്പ​​​​ത്തി​​​​ക​​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ താ​​​​ങ്ങാ​​​​നാ​​​​കാ​​​​തെ ആ​​​​റ് ക​​​​ശു​​​​വ​​​​ണ്ടി സം​​​​രം​​​​ഭ​​​​ക​​​​ർ ഇ​​​​തി​​​​ന​​​​കം ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും ബാ​​​​ങ്കു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ക​​​​ടു​​​​ത്ത റി​​​​ക്ക​​​​വ​​​​റി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മേ​​​​ഖ​​​​ല​​​​യെ കൂ​​​​ടു​​​​ത​​​​ൽ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ന്ത്രി ഷി​​​​ബു ബോ​​​​ബി​​​​ജോ​​​​ൺ നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ക​​​​ശു​​​​വ​​​​ണ്ടി സം​​​​സ്ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യെ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സി​​​​ക്ക് സെ​​​​ക്‌​​​​ട​​​​റാ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പ്ര​​​​ത്യേ​​​​ക പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പാ​​​​ക്കേ​​​​ജു​​​​ക​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​മാ​​​​ക്ക​​​​ണം, സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് ബാ​​​​ങ്ക് ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും വ്യ​​​​വ​​​​സാ​​​​യം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​യ​​​​മ​​​​പ​​​​രി​​​​ര​​​​ക്ഷ​​​​യും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക എം​​​​എ​​​​സ്എം​​​​ഇ പാ​​​​ക്കേ​​​​ജ് പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണം, കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക സാ​​​​മ്പ​​​​ത്തി​​​​ക പാ​​​​ക്കേ​​​​ജ് തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണ് നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

Latest News

Corehub Up