Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trekking

കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​തം; ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സും രം​ഗ​ത്ത്

മ​ടി​ക്കേ​രി: ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ ജി. ​എ​സി​നാ​യു​ള്ള (36) തെ​ര​ച്ചി​ൽ അ​തീ​വ ഊ​ർ​ജി​ത​മാ​യി തു​ട​രു​ന്നു. നാ​ല് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​റു​പ​തോ​ളം പേ​രാ​ണ് നി​ല​വി​ൽ വ​ന​ത്തി​നു​ള്ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും തെ​ര​ച്ചി​ലി​നാ​യി പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

തെ​ര​ച്ചി​ൽ മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടും ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സി​നെ കൂ​ടി ദൗ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഡി.​കെ ശി​വ​കു​മാ​ർ അ​റി​യി​ച്ചു. ഡ്രോ​ണു​ക​ളും ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

കൊ​ച്ചി​യി​ൽ ഐ​ടി പ്രൊ​ഫ​ഷ​ണ​ലാ​യ ശ​ര​ണ്യ ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് കു​ട​കി​ലെ ത​ടി​യ​ൻ​ഡ​മോ​ൾ കൊ​ടു​മു​ടി ക​യ​റാ​നാ​യി പോ​യ​ത്. കാ​ട്ടാ​ന ശ​ല്യ​മു​ള്ള​തി​നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​റ്റൊ​രു പ​ത്തം​ഗ സം​ഘ​ത്തി​നൊ​പ്പ​മാ​ണ് ശ​ര​ണ്യ പോ​യ​തെ​ങ്കി​ലും തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നി​ടെ അ​വ​രെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ത​നി​ക്ക് വ​ഴി​തെ​റ്റി​യ​താ​യും എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ശ​ര​ണ്യ താ​മ​സി​ച്ചി​രു​ന്ന ഹോം​സ്റ്റേ​യി​ലെ ജീ​വ​ന​ക്കാ​രെ ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​വു​ക​യാ​യി​രു​ന്നു. ക​ന​ത്ത കാ​ടും മൂ​ട​ൽ​മ​ഞ്ഞും തെ​ര​ച്ചി​ലി​ന് വ​ലി​യ ത​ട​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ശ​ര​ണ്യ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ കു​ട​കി​ലെ​ത്തി​യി​ട്ടു​ണ്ട്. വി​രാ​ജ്പേ​ട്ട് എം​എ​ൽ​എ എ.​എ​സ് പൊ​ന്ന​ണ്ണ​യും തെ​ര​ച്ചി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്.

 

Latest News

Corehub Up