x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​കദി​നാ​ച​ര​ണം: മൂ​ന്നാ​റി​ലേ​ക്ക് ട്ര​ക്കിം​ഗ് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 13, 2026 10:27 PM IST | Updated: October 13, 2026 10:27 PM IST

മൂ​ന്നാ​ര്‍ ട്ര​ക്കിം​ഗ് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

ഇ​ടു​ക്കി: കാ​യി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാ​ര്‍ ട്ര​ക്കിം​ഗ് സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നാ​ര്‍ ഹൈ ​ആ​ള്‍​ട്ടി​റ്റ്യൂഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍നി​ന്ന് ആ​രം​ഭി​ച്ച ട്ര​ക്കിം​ഗ് ദേ​വി​കു​ളം സ​ബ് ക​ള​ക്‌ടര്‍ വി.​എം. ആ​ര്യ ഫ്ലാഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

സെ​വ​ന്‍​മ​ല ല​ക്ഷ്മി എ​സ്റ്റേ​റ്റ് വ​ഴി തി​രി​കെ മൂ​ന്നാ​ര്‍ എ​ച്ച്എ​ടി​സി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. മൂ​ന്നാ​ര്‍ ട്ര​ക്ക് ഫൈ​ന്‍​ഡേ​ഴ്‌​സ് അ​ഡ്വ​ഞ്ച​ര്‍ ഡ​യ​റ​ക്ട​ര്‍ ആ​ര്‍. മോ​ഹ​ന​നാ​ണ് ട്ര​ക്കിം​ഗി​ന് നേ​തൃ​ത്വം ന​ല്‍​കിയത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ നെ​ല്‍​സ​ണ്‍, ആ​ര്‍. ഈ​ശ്വ​ര​ന്‍, സ്റ്റേ​റ്റ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ​രി​ശീ​ല​ക​രാ​യ കെ.​ടി.​ ടോ​ണി, ബി. ​സു​ധീ​ഷ് ബാ​ബു, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഇ​ന്‍​-ചാ​ര്‍​ജ് ദീ​പ്തി മ​രി​യ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.​

നെ​ടു​ങ്ക​ണ്ടം, ഇ​ടു​ക്കി എ​ന്നീ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ലെ 36 കാ​യി​ക​താര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ അ​ഡ്വ​ഞ്ച​ര്‍ സ്‌​പോ​ര്‍​ട്‌​സി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​യി​കദി​ന​ത്തി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.​

സം​സ്ഥാ​ന കാ​യി​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം, ജി​ല്ലാ അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ന്ത​ല്‍ മ​ത്സ​രം, കാ​യി​കദി​നാ​ച​ര​ണ​റാ​ലി, ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൊ​ടു​പു​ഴ ഇ​റ​ക്ക​മ്പു​ഴ ബൈ​പാ​സ് റോ​ഡി​ല്‍ റോ​ഡ് സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്, ജി​ല്ലാ ഖോ​ഖോ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​മാ​ലി ഗ​വ.​ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ സൗ​ഹ്യ​ദ ഖോ​ഖോ മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം മു​ത​ല്‍ മൂ​ന്നാ​ര്‍വ​രെ വാ​ഹ​നജാ​ഥ​യും സം​ഘ​ടി​പ്പി​ച്ചു. സേ​നാ​പ​തി മാ​ര്‍​ ബേ​സി​ല്‍ സ്‌​കൂ​ള്‍, എ​സ്എ​ന്‍​വി​എ​ച്ച്എ​സ് എ​ന്‍​ആ​ര്‍​സി​റ്റി, മൂ​ന്നാ​ര്‍ മോ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജൂ​ഡോ പ്ര​ദ​ര്‍​ശ​നം, സ്വ​യം​പ്ര​തി​രോ​ധ ശി​ല്പ​ശാ​ല, ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​കെ.​ ഷാ​ജി, സെ​ക്ര​ട്ട​റി സ​ച്ചി​ന്‍ ജോ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ജു ചെ​റി​യാ​ന്‍​ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​ ജി​ല്ലാ ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ സൗ​ഹൃ​ദ ഹോ​ക്കി മ​ത്സ​രം, ജി​ല്ലാ റോ​ള്‍​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സൗ​ഹൃദ റോ​ള്‍​ബോ​ള്‍ മ​ത്സ​രം എ​ന്നി​വ ന​ട​ത്തി.​

ജി​ല്ലാ ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃത്വ​ത്തി​ല്‍ തൊ​ടു​പു​ഴ ഫോ​ര്‍​കോ​ര്‍​ട്ട് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഓ​പ്പ​ണ്‍ ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചു.

Tags : Nattuvishesham District News DeepikaNews Trekking

Recent News

Corehub Up