x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ജീ​വ​ന​ത്തി​ന്‍റെ നാ​ളു​ക​ൾ; വ​ന​ത്തി​ൽ അ​ക​പ്പെ​ട്ട സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് ശ​ര​ണ്യ


Published: April 5, 2026 08:10 PM IST | Updated: April 5, 2026 08:13 PM IST

ബം​ഗ​ളൂ​രു: ട്ര​ക്കിം​ഗി​നി​ടെ കു​ട​കി​ലെ കൊ​ടും വ​ന​ത്തി​ല്‍ അ​ക​പ്പെ​ട്ട സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് ശ​ര​ണ്യ. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​നും ര​ക്ഷി​ക്കാ​നും ഒ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്നും ശ​ര​ണ്യ പ​റ​ഞ്ഞു. വ​ന​ത്തി​ലൂ​ടെ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ ഒ​രു ഇ​റ​ക്ക​ത്തി​ന് മു​ക​ളി​ലും താ​ഴെ​യു​മാ​യി ത​ന്‍റെ കൂ​ടെ​യു​ള്ള​വ​ര്‍ നി​ല്‍​ക്കു​ന്ന​താ​യി ക​ണ്ടി​രു​ന്നു.

എ​ന്നാ​ല്‍ ഒ​രു വ​ള​വ് തി​രി​ഞ്ഞ് നോ​ക്കി​യ​പ്പോ​ള്‍ മു​ക​ളി​ലു​ള്ള​വ​രേ​യും താ​ഴെ​യു​ള്ള​വ​രേ​യും കാ​ണാ​തെ​യാ​യി. ഇ​തോ​ടെ വ​ഴി തെ​റ്റി​യെ​ന്ന് ബോ​ധ്യ​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന് ചെ​ന്ന​ത് കൊ​ടും​വ​ന​ത്തി​ലാ​ണ്. പി​ന്നീ​ട് സു​ഹൃ​ത്തി​നെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ ഓ​ഫാ​യി പോ​യി. ഒ​രു കു​പ്പി വെ​ള്ളം മാ​ത്ര​മാ​യി​രു​ന്നു കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ട് ഡ്രോ​ണി​ന് ദൃ​ശ്യ​മാ​കു​ന്ന സ്ഥ​ല​ത്താ​ണ് നി​ന്നി​രു​ന്ന​തെ​ന്നും ശ​ര​ണ്യ പ​റ​ഞ്ഞു. വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​ച്ച ശ​ര​ണ്യ​യെ തൊ​ട്ട​ടു​ത്തു​ള്ള കാ​ക്ക​ബെ ഗ്രാ​മ​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കൊ​ച്ചി​യി​ല്‍ ഐ​ടി ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ഇ​യ്യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ശ​ര​ണ്യ​യെ ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് കാ​ണാ​താ​യ​ത്. നാ​ല് ദി​വ​സ​മാ​യി ശ​ര​ണ്യ​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​യി​രു​ന്നു. കു​ട​കി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യാ​യ ത​ടി​യ​ൻ​ഡ​മോ​ൾ കൊ​ടു​മു​ടി ക​യ​റാ​നെ​ത്തി​യ​താ​യി​രു​ന്നു ശ​ര​ണ്യ.

Tags : saranaya missing trekking kodagu

Recent News

Corehub Up