Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vypin

പോ​ലീ​സ് ജീ​പ്പ് ക​ണ്ടു​ള്ള ഓ​ട്ടം പാ​ളി; ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: പോ​ലീ​സ് ജീ​പ്പ് ക​ണ്ട് സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച് ഓ​ടി​യ യു​വാ​വ് ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പി​ടി​യി​ൽ.  വൈ​പ്പി​ന്‍ എ​ള​ങ്ങു​ന്ന​പ്പു​ഴ സ്കൂ​ൾ​മു​റ്റം തൈ​പ്പ​റ​മ്പി​ൽ ജ​സ്റ്റി​ൻ ജോ​സ് (27) ആ​ണ് ഞാ​റ​യ്ക്ക​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴി​ന് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ജ​സ്റ്റി​ൻ പോ​ലീ​സ് ജീ​പ്പ് ക​ണ്ട​തോ​ടെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പി​ന്നാ​ലെ പി​ന്തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഹാ​ഷി​ഷ് ഓ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

യു​വാ​വി​ൽ​നി​ന്ന് ഒ​രു ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ​ക്ക് എ​വി​ടെ നി​ന്നാ​ണ് ഹാ​ഷി​ഷ് ഓ​യി​ൽ ല​ഭി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

വൈ​പ്പി​നി​ൽ നി​ന്ന് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി

കൊ​ച്ചി: വൈ​പ്പി​നി​ൽ നി​ന്ന് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി. ജ​നു​വ​രി മൂ​ന്നി​ന് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക്കാ​യി വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​റ​ണാ​കു​ള​ത്തു നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

മേ​ന​ക ഭാ​ഗ​ത്തെ ഹോ​ട്ട​ലി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ഒ​രു പ​രി​ച​യ​ക്കാ​രി ക​ണ്ടി​രു​ന്നു. ഇ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു.

പ​ഠ​ന​ഭാ​ര​മാ​ണ് വീ​ട് വി​ട്ടു പോ​കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി​ന​ൽ​കി. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും ചു​റ്റി​ക്ക​റ​ങ്ങി​യ ശേ​ഷ​മാ​ണ് കു​ട്ടി എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി ത​ന്‍റെ ക​മ്മ​ൽ പ​ണ​യം വ​ച്ചാ​ണ് യാ​ത്ര​ക്കു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Kerala

വൈപ്പിനില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി

കൊച്ചി: വൈപ്പിനില്‍ നിന്നും കാണാതായ പതിനാറുകാരിയെ എറണാകുളം മേനകയില്‍ നിന്നും കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മേനകയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ ചിത്രം ഞാറയ്ക്കല്‍ പോലീസിന് ഒരു വഴിയാത്രക്കാരി അയച്ചു നല്‍കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ എളങ്കുന്നപുഴയിലുള്ള സ്‌കൂളില്‍ പോകുന്നെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തന്‍റെ ഫോണോ മറ്റ് വസ്തുക്കളോ ഒന്നും എടുക്കാതെ ആയിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്.

Kerala

അ​ധി​കം ഗ്രേ​വി ആ​വ​ശ്യ​പ്പെ​ട്ട് ത​ർ​ക്കം; ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ച്ച് യു​വാ​വ്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലി​ൽ ഗ്രേ​വി​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. വെ​പ്പി​നി​ൽ ഞാ​യ​റാ​ഴ്ച രാ​തി​യാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലു​ട​മ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് ത​ട​യാ​നെ​ത്തി​യ സ്ത്രീ​ക്ക് നേ​രെ​യും കൈ​യേ​റ്റ​മു​ണ്ടാ​യി.

ഹോ​ട്ട​ലി​ൽ പൊ​റോ​ട്ട പാ​ഴ്സ​ൽ വാ​ങ്ങാ​നെ​ത്തി​യ ജി​ബി എ​ന്ന യു​വാ​വ് അ​ധി​ക​മാ​യി ഗ്രേ​വി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഗ്രേ​വി​ക്ക് പ്ര​ത്യേ​കം 20 രൂ​പ ന​ൽ​ക​ണ​മെ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യു​വാ​വ് പ്ര​കോ​പി​ത​നാ​യി.

തു​ട​ർ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും, ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ യു​വാ​വ് ഹോ​ട്ട​ൽ ഉ​ട​മ​യെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച സ്ത്രീ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ യു​വാ​വി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

District News

വൈ​പ്പി​നി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളാ​യി

വൈ​പ്പി​ൻ : വൈ​പ്പി​നി​ൽ എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വൈ​പ്പി​ൻ ഏ​രി​യ​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വൈ​പ്പി​ൻ ബ്ലോ​ക്കി​ലെ​യും ഇ​ട​പ്പ​ള്ളി ബ്ലോ​ക്കി​ന്‍റെ ഭാ​ഗ​മാ​യ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ആ​റു ഡി​വി​ഷ​നു​ക​ളി​ലും എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​ട​തു​മു​ന്ന​ണി ഏ​രി​യ ക​ൺ​വീ​ന​ർ എ.​പി. പ്രി​നി​ൽ ആ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

വൈ​പ്പി​ൻ ബ്ലോ​ക്കി​ലെ 14 ഡി​വി​ഷ​നു​ക​ളി​ൽ11​ൽ സി​പി എ​മ്മും ര​ണ്ടെ​ണ്ണ​ത്തി​ൽ സി​പി​ഐ​യും ഒ​ന്നി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എ​മ്മും മ​ത്സ​രി​ക്കും. ഇ​ട​പ്പ​ള്ളി ബ്ലോ​ക്കി​ൽ​പെ​ട്ട എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ലെ ആ​റു ഡി​വി​ഷ​നു​ക​ളി​ൽ നാ​ലി​ട​ത്ത്‌ സി​പി​എ​മ്മും ഓ​രോ സീ​റ്റി​ൽ സി​പി​ഐ​യും എ​ൻ​സി​പി​യും മ​ത്സ​രി​ക്കും. ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഉ​ള്ള 112 പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡു​ക​ളി​ൽ 79ൽ ​സി​പി​എ​മ്മും 26ൽ ​സി​പി​ഐ​യും മൂ​ന്നി​ന​ട​ത്ത്‌ കേ​ര​ള കോ​ൺ​ഗ്ര​സ്‌ എ​മ്മും ര​ണ്ടെ​ണ്ണ​ത്തി​ൽ സി​പി​ഐ​എം​എ​ൽ റെ​ഡ്‌ ഫ്‌​ളാ​ഗും ഒ​ന്നി​ൽ എ​ൻ​സി​പി​യും മ​ത്സ​രി​ക്കും. ഒ​രു സീ​റ്റി​ൽ എ​ൽ​ഡി​എ​ഫ്‌ പൊ​തു സ്വ​ത​ന്ത്ര​നാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി.

ആ​റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും വീ​ണ്ടും മ​ത്സ​ര​ത്തി​ന്

വൈ​പ്പി​ൻ : ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​പ്പി​ൻ ക​ര​യി​ലെ ആ​റു ഗ്രാ​മ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ ഇ​ക്കു​റി​യും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കും.

പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ് ര​മ​ണി അ​ജ​യ​നും (എ​ൽ​ഡി​എ​ഫ് ) എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​സി​ക​ല​യും എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സീ​ന അ​ബ്ദു​ൾ സ​ലാ​മും(​ഇ​രു​വ​രും യു​ഡി​എ​ഫ്) വീ​ണ്ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. നി​ബി​ൻ ,

ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി രാ​ജു (ഇ​രു​വ​രും എ​ൽ​ഡി​എ​ഫ്) എ​ന്നി​വ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലാ​ണ് മ​ത്സ​രി​ക്കു​ക. കൂ​ടാ​തെ നാ​യ​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു ബി​നോ​ദി​ന്‍റെ പേ​ര് യു​ഡി​എ​ഫ് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​കും.

District News

പഞ്ചായത്ത് തെരഞ്ഞെടുപ്പ് : വൈപ്പിനിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർണം

വൈ​പ്പി​ൻ : ആ​സ​ന്ന​മാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് വൈ​പ്പി​ൻ ദ്വീ​പി​ലെ ആ​റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ൽ​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ത​ർ​ക്ക​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​യി. എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ രൂ​ക്ഷ​മാ​യി നി​ല​നി​ന്നി​രു​ന്ന സി​പി​എം-​സി​പി​ഐ ചേ​രി​പ്പോ​ര് ഇ​രു​ക​ക്ഷി​ക​ളു​ടെ​യും ഏ​രി​യ നേ​തൃ​ത്വ​ത്തി​ന്‍റെ സം​യ​മ​ന​പ​ര​മാ​യ നീ​ക്ക​ത്തി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​തു​മൂ​ല​മാ​ണ് ഇ​ക്കു​റി ത​ർ​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
അ​തേ​സ​മ​യം യു​ഡി​എ​ഫി​ൽ ആ​ക​ട്ടെ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഒ​ഴി​കെ മ​റ്റ് അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലും സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ മു​സ്ലിം​ലീ​ഗി​ന്‍റെ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യൊ​രു ത​ർ​ക്കം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ത് ഇ​ന്നോ നാ​ളെ​യോ തീ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​വി​ടെ ലീ​ഗ് ര​ണ്ട് സീ​റ്റാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു സീ​റ്റ് ന​ൽ​കി ലീ​ഗി​നെ പി​ണ​ക്കാ​തെ കൂടെ നി​ർ​ത്തി​യേ​ക്കും.

ഇ​വി​ടെ മൊ​ത്തം 24 വാ​ർ​ഡു​ക​ളി​ൽ ബാ​ക്കി 23 വാ​ർ​ഡു​ക​ളി​ലും കോ​ൺ​ഗ്ര​സാ​ണ് മ​ത്സ​രി​ക്കു​ക. 24 വാ​ർ​ഡു​ക​ളു​ള്ള പ​ള്ളി​പ്പു​റ​ത്തും ,14 വാ​ർ​ഡു​ക​ൾ ഉ​ള്ള കു​ഴു​പ്പി​ള്ളി​യി​ലും, 16 വാ​ർ​ഡു​ക​ൾ ഉ​ള്ള ഞാ​റ​ക്ക​ലും മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കും.

16 വാ​ർ​ഡു​ക​ളു​ള്ള എ​ട​വ​ന​ക്കാ​ട് ര​ണ്ട് സീ​റ്റ് മു​സ്ലിം ലീ​ഗി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ക്കി പ​തി​നാ​ലെ​ണ്ണ​ത്തി​ലും കോ​ൺ​ഗ്ര​സാ​ണ് മ​ത്സ​രി​ക്കു​ക. 17 വാ​ർ​ഡു​ക​ളു​ള്ള നാ​യ​ര​മ്പ​ല​ത്ത് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ന് ഒ​രു സീ​റ്റ് ന​ൽ​കി​യേ​ക്കും. ബാ​ക്കി 16ലും ​കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കും. കൂ​ടാ​തെ വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സീ​റ്റ് മു​സ്ലിം ലീ​ഗി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

District News

ശ​ബ​രി​മ​ല ഉ​ത്സ​വം : വൈ​പ്പി​നി​ലെ ര​ണ്ടു റോ​ഡി​ന് 3.8 കോ​ടി

വൈ​പ്പി​ൻ: ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​പ്പി​ൻ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു റോ​ഡു​ക​ൾ​ക്കാ​യി 3.8 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ച് റോ​ഡി​നു ര​ണ്ട് കോ​ടി​യും എ​ള​ങ്കു​ന്ന​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട മു​ത​ൽ വ​ള​പ്പ് ജം​ഗ്ഷ​ൻ റോ​ഡി​ന് 1.80 കോ​ടി​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

വെ​ള്ള​ക്കെ​ട്ട് ദു​രി​തം പേ​റു​ന്ന പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ച് റോ​ഡ് ഉ​യ​ർ​ത്തി ഇ​ന്‍റ​ർ​ലോ​ക്കിം​ഗ് ടൈ​ൽ വി​രി​ക്കും. സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും പു​ന​ർ നി​ർ​മി​ക്കും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ശ​ബ​രി​മ​ല ഉ​ത്സ​വ ജോ​ലി​ക​ൾ സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മാ​ഞ്ഞാ​ലി-​ത​ടി​ക്ക​ക്ക​ട​വ് റോ​ഡി​ന് 7.8 കോ​ടി​

ആ​ല​ങ്ങാ​ട്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​മ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മാ​ഞ്ഞാ​ലി മാ​ർ​ക്ക​റ്റ് ലാ​ൻ​ഡിം​ഗ് -ത​ടി​ക്ക​ക്ക​ട​വ് റോ​ഡി​ന് 7.80 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് അ​റി​യി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡു​ക​ൾ തീ​ർ​ഥാ​ട​ന കാ​ല​ത്ത് ന​വീ​ക​രി​ക്കു​ന്ന​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റോ​ഡി​ന് തു​ക അ​നു​വ​ദി​ച്ച​ത്. ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും.

ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം പ​ല ഘ​ട്ട​ത്തി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ലും വാ​ർ​ഡു​ക​ളി​ലും സം​ഘ​ടി​പ്പി​ച്ച പ​ബ്ളി​ക് സ്ക്വ​യ​ർ പ​രി​പാ​ടി​യി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് റോ​ഡി​ന് തു​ക വ​ക​യി​രു​ത്തി​യ​തെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

District News

വൈ​പ്പി​ൻ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം; ചെ​റാ​യി എ​സ്എം എ​ച്ച്എ​സ്എ​സ് ചാ​മ്പ്യ​ന്മാ​ർ

വൈ​പ്പി​ൻ : വൈപ്പിൻ ഉപ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 258 പോ​യി​ന്‍റോ​ടെ ചെ​റാ​യി സ​ഹോ​ദ​ര​ൻ മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 242 പോ​യി​ന്‍റോ​ടെ എ​ട​വ​ന​ക്കാ​ട് ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാ​മ​തെ​ത്തി. 92 പോ​യി​ന്‍റോ​ടെ കു​ഴു​പ്പി​ള്ളി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ജി​എ​ച്ച്എ​സാ​ണ് മൂ​ന്നാ​മ​ത്‌.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 225 പോ​യി​ന്‍റോ​ടെ ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി. 155 പോ​യി​ന്‍റോ​ടെ എ​ട​വ​ന​ക്കാ​ട്‌ എ​സ്ഡി​പി​ഐ കെ​പി​എം എ​ച്ച് എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. 144 പോ​യി​ന്‍റോ​ടെ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ജി​എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

യു​പി വി​ഭാ​ഗം 74 പോ​യി​ന്‍റോ​ടെ പ​ള്ളി​പ്പു​റം ലി​റ്റി​ൽ ഫ്ല​വ​ർ യു​പി​എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. 71 പോ​യി​ന്‍റോ​ടെ ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 67 പോ​യി​ന്‍റോ​ടെ സ​ഹോ​ദ​ര​ൻ മെ​മ്മോ​റി​യ​ൽ എ​ച്ച്എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

എ​ൽ​പി വി​ഭാ​ഗം 59 പോ​യി​ന്‍റോ​ടെ പ​ള്ളി​പ്പു​റം ലി​റ്റി​ൽ ഫ്‌​ള​വ​ർ ഒ​ന്നാം​സ്ഥാ​നം നേ​ടി. 55 പോ​യ​ന്റു​ക​ളു​മാ​യി ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രി​സ് യു​പി​എ​സ്, ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സ​ഹോ​ദ​ര​ൻ മെ​മ്മോ​റി​യ​ൽ എ​ൽ​പി​എ​സ്, എ​ട​വ​ന​ക്കാ​ട് സെ​ന്‍റ് അം​ബ്രോ​സ് എ​ൽ​പി​എ​സ് എ​ന്നി​വ​ർ ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു.

54 പോ​യി​ന്‍റോ​ടെ ച​ക്ക​ര​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി​എ​സ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സം​സ്കൃ​തോ​ത്സ​വം യു​പി വി​ഭാ​ഗം 76 പോ​യി​ന്‍റോ​ടെ ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രി​സ് യു​പി​എ​സ് ഒ​ന്നാം സ്ഥാ​ന​വും 74 പോ​യി​ന്‍റോ​ടെ ക​ർ​ത്തേ​ടം സേ​ക്ര​ട്ട് ഹാ​ർ​ട്ട് യു​പി​എ​സ് ര​ണ്ടാം സ്ഥാ​ന​വും 70 പോ​യി​ന്‍റോ​ടെ ഓ​ച്ച​ന്തു​രു​ത്ത് എ​സ്എ​സ് എ​സ്എ​സ് യു​പി​എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Latest News

Corehub Up