കൊച്ചി: വൈപ്പിനിൽ നിന്ന് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തി. ജനുവരി മൂന്നിന് കാണാതായ പെൺകുട്ടിക്കായി വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് എറണാകുളത്തു നിന്ന് കണ്ടെത്തിയത്.
മേനക ഭാഗത്തെ ഹോട്ടലിലെത്തിയ പെൺകുട്ടിയെ ഒരു പരിചയക്കാരി കണ്ടിരുന്നു. ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു.
പഠനഭാരമാണ് വീട് വിട്ടു പോകാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിനൽകി. തിരുവനന്തപുരത്തും കോഴിക്കോടും ചുറ്റിക്കറങ്ങിയ ശേഷമാണ് കുട്ടി എറണാകുളത്തെത്തിയത്.
പെൺകുട്ടി തന്റെ കമ്മൽ പണയം വച്ചാണ് യാത്രക്കുള്ള പണം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
Tags : missing girl police Vypin