x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചായത്ത് തെരഞ്ഞെടുപ്പ് : വൈപ്പിനിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർണം


Published: November 10, 2025 04:27 AM IST | Updated: November 10, 2025 04:27 AM IST

വൈ​പ്പി​ൻ : ആ​സ​ന്ന​മാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് വൈ​പ്പി​ൻ ദ്വീ​പി​ലെ ആ​റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ൽ​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ത​ർ​ക്ക​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​യി. എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ രൂ​ക്ഷ​മാ​യി നി​ല​നി​ന്നി​രു​ന്ന സി​പി​എം-​സി​പി​ഐ ചേ​രി​പ്പോ​ര് ഇ​രു​ക​ക്ഷി​ക​ളു​ടെ​യും ഏ​രി​യ നേ​തൃ​ത്വ​ത്തി​ന്‍റെ സം​യ​മ​ന​പ​ര​മാ​യ നീ​ക്ക​ത്തി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​തു​മൂ​ല​മാ​ണ് ഇ​ക്കു​റി ത​ർ​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
അ​തേ​സ​മ​യം യു​ഡി​എ​ഫി​ൽ ആ​ക​ട്ടെ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഒ​ഴി​കെ മ​റ്റ് അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലും സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ മു​സ്ലിം​ലീ​ഗി​ന്‍റെ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യൊ​രു ത​ർ​ക്കം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ത് ഇ​ന്നോ നാ​ളെ​യോ തീ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​വി​ടെ ലീ​ഗ് ര​ണ്ട് സീ​റ്റാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു സീ​റ്റ് ന​ൽ​കി ലീ​ഗി​നെ പി​ണ​ക്കാ​തെ കൂടെ നി​ർ​ത്തി​യേ​ക്കും.

ഇ​വി​ടെ മൊ​ത്തം 24 വാ​ർ​ഡു​ക​ളി​ൽ ബാ​ക്കി 23 വാ​ർ​ഡു​ക​ളി​ലും കോ​ൺ​ഗ്ര​സാ​ണ് മ​ത്സ​രി​ക്കു​ക. 24 വാ​ർ​ഡു​ക​ളു​ള്ള പ​ള്ളി​പ്പു​റ​ത്തും ,14 വാ​ർ​ഡു​ക​ൾ ഉ​ള്ള കു​ഴു​പ്പി​ള്ളി​യി​ലും, 16 വാ​ർ​ഡു​ക​ൾ ഉ​ള്ള ഞാ​റ​ക്ക​ലും മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കും.

16 വാ​ർ​ഡു​ക​ളു​ള്ള എ​ട​വ​ന​ക്കാ​ട് ര​ണ്ട് സീ​റ്റ് മു​സ്ലിം ലീ​ഗി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ക്കി പ​തി​നാ​ലെ​ണ്ണ​ത്തി​ലും കോ​ൺ​ഗ്ര​സാ​ണ് മ​ത്സ​രി​ക്കു​ക. 17 വാ​ർ​ഡു​ക​ളു​ള്ള നാ​യ​ര​മ്പ​ല​ത്ത് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ന് ഒ​രു സീ​റ്റ് ന​ൽ​കി​യേ​ക്കും. ബാ​ക്കി 16ലും ​കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കും. കൂ​ടാ​തെ വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സീ​റ്റ് മു​സ്ലിം ലീ​ഗി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Vypin Local News Ernakulam Nattuvishesham

Recent News

Corehub Up