x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​പ്പി​ൻ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം; ചെ​റാ​യി എ​സ്എം എ​ച്ച്എ​സ്എ​സ് ചാ​മ്പ്യ​ന്മാ​ർ


Published: November 7, 2025 03:31 AM IST | Updated: November 7, 2025 03:31 AM IST

വൈ​പ്പി​ൻ : വൈപ്പിൻ ഉപ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 258 പോ​യി​ന്‍റോ​ടെ ചെ​റാ​യി സ​ഹോ​ദ​ര​ൻ മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 242 പോ​യി​ന്‍റോ​ടെ എ​ട​വ​ന​ക്കാ​ട് ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാ​മ​തെ​ത്തി. 92 പോ​യി​ന്‍റോ​ടെ കു​ഴു​പ്പി​ള്ളി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ജി​എ​ച്ച്എ​സാ​ണ് മൂ​ന്നാ​മ​ത്‌.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 225 പോ​യി​ന്‍റോ​ടെ ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി. 155 പോ​യി​ന്‍റോ​ടെ എ​ട​വ​ന​ക്കാ​ട്‌ എ​സ്ഡി​പി​ഐ കെ​പി​എം എ​ച്ച് എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. 144 പോ​യി​ന്‍റോ​ടെ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ജി​എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

യു​പി വി​ഭാ​ഗം 74 പോ​യി​ന്‍റോ​ടെ പ​ള്ളി​പ്പു​റം ലി​റ്റി​ൽ ഫ്ല​വ​ർ യു​പി​എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. 71 പോ​യി​ന്‍റോ​ടെ ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 67 പോ​യി​ന്‍റോ​ടെ സ​ഹോ​ദ​ര​ൻ മെ​മ്മോ​റി​യ​ൽ എ​ച്ച്എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

എ​ൽ​പി വി​ഭാ​ഗം 59 പോ​യി​ന്‍റോ​ടെ പ​ള്ളി​പ്പു​റം ലി​റ്റി​ൽ ഫ്‌​ള​വ​ർ ഒ​ന്നാം​സ്ഥാ​നം നേ​ടി. 55 പോ​യ​ന്റു​ക​ളു​മാ​യി ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രി​സ് യു​പി​എ​സ്, ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സ​ഹോ​ദ​ര​ൻ മെ​മ്മോ​റി​യ​ൽ എ​ൽ​പി​എ​സ്, എ​ട​വ​ന​ക്കാ​ട് സെ​ന്‍റ് അം​ബ്രോ​സ് എ​ൽ​പി​എ​സ് എ​ന്നി​വ​ർ ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു.

54 പോ​യി​ന്‍റോ​ടെ ച​ക്ക​ര​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി​എ​സ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സം​സ്കൃ​തോ​ത്സ​വം യു​പി വി​ഭാ​ഗം 76 പോ​യി​ന്‍റോ​ടെ ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രി​സ് യു​പി​എ​സ് ഒ​ന്നാം സ്ഥാ​ന​വും 74 പോ​യി​ന്‍റോ​ടെ ക​ർ​ത്തേ​ടം സേ​ക്ര​ട്ട് ഹാ​ർ​ട്ട് യു​പി​എ​സ് ര​ണ്ടാം സ്ഥാ​ന​വും 70 പോ​യി​ന്‍റോ​ടെ ഓ​ച്ച​ന്തു​രു​ത്ത് എ​സ്എ​സ് എ​സ്എ​സ് യു​പി​എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Tags : Vypin Local News Ernakulam Nattuvishesham

Recent News

Corehub Up