Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warm Welcome

Malappuram

ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പ് ജേ​താ​ക്ക​ള്‍​ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണം

മേ​ലാ​റ്റൂ​ര്‍: ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി മേ​ലാ​റ്റൂ​ര്‍ ഇ​ര്‍​ഷാ​ദ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍.

ജ​മ്മു​കാ​ശ്മീ​രി​ലെ ശ്രീ​ന​ഗ​ര്‍, ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ജി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന ദേ​ശീ​യ സ​ബ് ജൂ​നി​യ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ദി​ല്‍ , ആ​മി​യ ജ​മാ​ല്‍, ബി​ബി ബി​സ്മി​ല്‍, നൂ​റു​ല്‍ ഹ​യ, ക​ര്‍​ണാ​ട​യി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡ​ല്‍ നേ​ടി​യ അ​നും റ​ഹ്‌​മ​ത്തു​ള്ള എ​ന്നി​വ​ര്‍​ക്കാ​ണ് സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രും മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. മേ​ലാ​റ്റൂ​ര്‍ റെ​യി​ല്‍​വേ ഗേ​റ്റ് പ​രി​സ​ര​ത്ത് നി​ന്ന് സ്‌​കൂ​ള്‍ കാ​മ്പ​സ് വ​രെ ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ജേ​താ​ക്ക​ളെ ആ​ന​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ന് മൂ​ന്നാം സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്.അ​നു​മോ​ദ​ന ച​ട​ങ്ങ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ടി. ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ കെ. ​അ​ബ്ദു​ല്‍ ക​രീം അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ള്‍ ക​രീം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​സീ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബു​ല്‍ ഇ​സ്‌​ലാം ,മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​മി​ത ജ​മാ​ല്‍, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ര്‍ ടി. ​ഹം​സ, അ​ക്കാ​ദ​മി​ക് കോ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​കെ. സ​ഹീ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

NRI

ന​രേ​ന്ദ്ര മോ​ദി നോ​ർ​വേ​യി​ൽ; 43 വ​ർ​ഷ​ത്തി​ന് ശേ​ഷം നോ​ർ​വേ​യി​ൽ എ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി

ഓ​സ്‌​ലോ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​രി​ത്ര​പ​ര​മാ​യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി നോ​ർ​വേ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. 43 വ​ർ​ഷ​ത്തി​നി​ടെ ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി നോ​ർ​വേ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

നാ​ല് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി തി​ങ്ക​ളാ​ഴ്ച നോ​ർ​വേ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്.

ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം: ഓ​സ്‌​ലോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​യെ നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി ജോ​നാ​സ് ഗ​ഹ​ർ സ്റ്റോ​റെ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​ത്തി​ന് നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ന്ദി അ​റി​യി​ച്ച മോ​ദി, ഈ ​സ​ന്ദ​ർ​ശ​നം ഇ​ന്ത്യ-​നോ​ർ​വേ സൗ​ഹൃ​ദം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച​ക​ൾ: സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ നോ​ർ​വേ​യി​ലെ രാ​ജാ​വ് ഹാ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ, സോ​ൻ​ജ രാ​ജ്ഞി എ​ന്നി​വ​രു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കൂ​ടാ​തെ നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ന​ട​ക്കും.

 

NRI

രാ​ജ്‌​നാ​ഥ് സിം​ഗി​ന് ബെ​ർ​ലി​നി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ബെ​ർ​ലി​ൻ: മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് ജ​ർ​മ​നി​യി​ലെ​ത്തി. ചൊ​വ്വാ​ഴ്ച മ്യൂ​ണി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ മ​ന്ത്രി​യെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ജി​ത് ഗു​പ്തെ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

മ്യൂ​ണി​ക്കി​ൽ നി​ന്നും ജ​ർ​മ​ൻ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ബെ​ർ​ലി​നി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് പൈ​ല​റ്റ് അ​ക​മ്പ​ടി​യാ​യി യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​ണി​നി​ര​ന്ന​ത് ഇ​ന്ത്യ​യോ​ടു​ള്ള ജ​ർ​മ​നി​യു​ടെ ആ​ദ​ര​വാ​യി മാ​റി.

ബെ​ർ​ലി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി​രോ​ധ​മ​ന്ത്രി​ക്ക് ജ​ർ​മ​ൻ സൈ​ന്യം ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. മ്യൂ​ണി​ക്കി​ൽ നി​ന്നും ബെ​ർ​ലി​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ലു​ട​നീ​ളം ജ​ർ​മ​ൻ പോ​ർ​വി​മാ​ന​ങ്ങ​ൾ രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ വി​മാ​ന​ത്തി​ന് സു​ര​ക്ഷാ അ​ക​മ്പ​ടി സേ​വി​ച്ചു.

ഒ​രു വി​ദേ​ശ പ്ര​തി​രോ​ധ​മ​ന്ത്രി​ക്ക് ജ​ർ​മ​നി ന​ൽ​കു​ന്ന അ​ത്യ​പൂ​ർ​വ​മാ​യ ബ​ഹു​മ​തി​യാ​ണി​ത്.

 

NRI

മോ​ഹ​ൻ​വീ​ണ സം​ഗീ​ത​ജ്ഞ​ൻ പോ​ളി വ​ർ​ഗീ​സി​ന്‌ ന്യൂ​യോ​ർ​ക്കി​ൽ സ്വീ​ക​ര​ണം

ന്യൂ​യോ​ർ​ക്ക്: മോ​ഹ​ൻ​വീ​ണ എ​ന്ന അ​പൂ​ർ​വ സം​ഗീ​തോ​പ​ക​ര​ണ വാ​ദ​ന​ത്തി​ലൂ​ടെ ലോ​ക പ്ര​ശ​സ്‌​ത​നാ​യ സം​ഗീ​ത​ജ്ഞ​ൻ പോ​ളി വ​ർ​ഗീ​സി​ന്‌ ന്യൂയോ​ർ​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ലോ​ക സ​ഞ്ചാ​ര​ത്തിന്‍റെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ളി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി പോ​ളി വ​ർ​ഗീ​സ്, അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് ഇ​ട​യി​ൽ ന്യൂയോ​ർ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ ആ​ണ് മോ​ഹ​ന​വീ​ണ​യി​ൽ സം​ഗീ​ത സ​ദ​സ് ന​ട​ത്തി​യ​ത്.

ന്യൂ​യോ​ർ​ക്കി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് സ​ജീ​വ സാ​നി​ദ്യ​മാ​യ ര​വി വെ​ലി​കെ​ട്ടി​ലി​ന്‍റെ (ര​വി നാ​യ​ർ) നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്. സി​ത്താ​റി​ന്‍റെ​യും വീ​ണ​യു​ടെ​യും സ​രോ​ദി​ന്‍റെ​യും ഭാ​വ​ങ്ങ​ൾ ഇ​ഴ​ചേ​ർ​ന്ന

ഭാ​വ​ങ്ങ​ൾ ഇ​ഴ​ചേ​ർ​ന്ന ഇ​രു​പ​ത്തി​ര​ണ്ടോ​ളം ത​ന്ത്രി​ക​ളു​ള്ള മോ​ഹ​ന വീ​ണ​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്ന ചു​രു​ക്കം ചി​ല സം​ഗീ​ത​ജ്ഞ​രി​ൽ ഒ​രാ​ളാ​ണു പോ​ളി.

ര​ണ്ട് മ​ണി​ക്കൂ​റി​ൽ അ​ധി​കം കാ​ണി​ക​ളെ​യും വി​സ്മ​യ ലോ​ക​ത്തു എ​ത്തി​ച്ച പോ​ളി വ​ർ​ഗീ​സ് അ​പൂ​ർ​വ്വ​ങ്ങ​ളി​ൽ അ​പൂ​ർ​വ്വ​മാ​യ ഒ​രു സം​ഗീ​ത വി​രു​ന്നാ​ണ് കാ​ണി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ഓ​രോ രാ​ഗ​ത്തി​ലും മോ​ഹ​ന​വീ​ണ​യി​ൽ സം​ഗി​തം ആ​ല​പി​ച്ച അ​ദ്ദേ​ഹം കാ​ണി​ക​ളെ വി​സ്മ​യ ലോ​ക​ത്തു എ​ത്തി​ച്ചു കേ​ട്ടി​രു​ന്ന​വ​ർ ഏ​വ​രും അ​ദ്ദേ​ഹ​ത്തെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു.

ക​വി, നാ​ട​ക–​സി​നി​മ ന​ട​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ, ചി​ത്ര​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ലും ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​ലും അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ള്ള പൊ​ളി വ​ർ​ഗീ​സ് അ​ഞ്ചു വ​ർ​ഷ​മാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ ആ​ണ് താ​മ​സം എ​ങ്കി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സം​ഗീ​ത വി​രു​ന്നു​ക​ൾ ന​ട​ത്താ​റു​ണ്ട്. തോ​ളി​ൽ മോ​ഹ​ന​വീ​ണ​യു​മാ​യി പ​ല​പ്പോ​ഴും ലോ​ക യാ​ത്ര​ക​ളി​ലാ​ണു പോ​ളി വ​ർ​ഗീ​സ്. 2012–ൽ ​മൊ​സാ​ർ​ട്ട് മ്യൂ​സി​ക് ഫെ​സ്‌​റ്റി​വ​ലി​ൽ ഇ​ന്ത്യ​യെ പ്ര​ധി​നി​ധി​ക​രും പ​ങ്കെ​ടു​ത്തു.

ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ക​ലാ​കാ​ര​നും ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ പ​ണ്ഡി​റ്റ് വി​ശ്വ​മോ​ഹ​ൻ ഭ​ട്ടി​ന്റെ ശി​ഷ്യ​നാ​ണ് പോ​ളി . സി​താ​ർ, സ​ന്തൂ​ർ, സാ​രം​ഗി, സ​രോ​ദ്, ഹ​വാ​യി​യ​ൻ ഗി​റ്റാ​ർ എ​ന്നി​വ​യു​ടെ സ​മ​ന്വ​യ​മാ​ണു 22 ത​ന്ത്രി​ക​ളു​ള്ള സം​ഗീ​തോ​പ​ക​ര​ണ​മാ​യ മോ​ഹ​ന​വീ​ണ. പ​ണ്ഡി​റ്റ് വി​ശ്വ​മോ​ഹ​ൻ ഭ​ട്ട് സൃ​ഷ്ടി​ച്ച​താ​ണ് ഈ ​വാ​ദ്യോ​പ​ക​ര​ണം. അ​ദ്ദേ​ഹം ര​ണ്ട് മോ​ഹ​ന​വീ​ണ​ക​ൾ മാ​ത്ര​മാ​ണു നി​ർ​മി​ച​തു , അ​തി​ലൊ​ന്നു പോ​ളി​യു​ടെ സ്വ​ന്ത​മാ​ണ്. ഇ​തി​ലേ​ക്കു ര​ണ്ടു ത​ന്ത്രി​ക​ൾ പോ​ളി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​താ​ണ് ഇ​ന്ന് എ​ല്ലാ വേ​ദി​ക​ളി​ലും പോ​ളി വ​ർ​ഗീ​സ് വാ​യി​ക്കു​ന്ന​ത്.

പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും വി​നോ​ദ് കെ​ആ​ർ​കെ സ്വാ​ഗ​ത​വും പ​ദ്മ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ന്യൂ ​യോ​ർ​ക്കി​ലെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി സു​രേ​ഷ് പ​ണി​ക്ക​ർ, ഹ​രി​ലാ​ൽ നാ​യ​ർ എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ച്ചു.

District News

സ​ജി​കു​മാ​റിന് സ്വീകരണം നൽകി

കു​ണ്ട​റ : മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​സ്.എ​ൽ. സ​ജി​കു​മാ​ർ കു​ണ്ട​റ, പേ​ര​യം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. നാ​ന്തി​രി​ക്ക​ൽ ക​ട​മു​ക്കി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി .​ജ​യ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗോ​പി​നാ​ഥ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ബി.തു​ള​സീ​ധ​ര കു​റു​പ്പ്, ആ​ർ.സേ​തു​നാ​ഥ്, മാ​ത്യു വ​ർ​ഗീ​സ്, ബി​ന്ദു​മോ​ൾ, ബാ​ബു എ​ന്നി​വ​ർ പ്രസംഗിച്ചു.

ചി​റ​യി​ൽ, പ​ണ​യം​കോ​ട്, ആ​ൽ​ത്ത​റ​മു​ക​ൾ, പു​ന്ന​ത്ത​ടം, മു​ള​വ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി കു​ണ്ട​റ പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണം കൊ​ല്ലൂ​ർ​ക്കോ​ണ​ത്ത് സ​മാ​പി​ച്ചു. പേ​ര​യം പ​ഞ്ചാ​യ​ത്തി​ലെ ക്രി​സ്തു​രാ​ജ് ജം​ഗ്ഷനി​ൽ ആ​രം​ഭി​ച്ച് പേ​ര​യം ജം​ഗ്ഷനി​ൽ സ​മാ​പി​ച്ചു. സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ വേ​ന​ൽ​ച്ചൂട് വ​ക​വെ​യ്ക്കാ​തെ നി​ര​വ​ധിപേ​ർ എ​ത്തി​യി​രു​ന്നു.

District News

പു​തു​യു​ഗ യാ​ത്ര​യ്ക്ക് ജി​ല്ല​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്

പ​ത്ത​നാ​പു​രം : പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​ക്ക് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പ​ത്ത​നാ​പു​ര​ത്ത് ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം. രാ​വി​ലെ പ​ത്ത​ര​യോ​ടെ യാ​ത്ര പ​ത്ത​നാ​പു​ര​ത്ത് എ​ത്തി.

യുഡിഎ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും, നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​ദ്യ മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ടൗ​ൺ സെ​ൻ​ട്ര​ൽ ജ​ംഗ്ഷ​നി​ൽ നി​ന്ന് പു​തു​യു​ഗ​യാ​ത്ര​യെ സ​മ്മേ​ള​ന ന​ഗ​രി​യാ​യ ക​ല്ലും ക​ട​വി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ച​ത്.

ത​ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ സു​ധീ​ർ മ​ല​യി​ൽ, ആ​ർ. പ​ദ്മ ഗി​രീ​ഷ്, ബാ​ബു മാ​ത്യു, പ​ള്ളി​തോ​പ്പി​ൽ ഷി​ബു,ജെ. ​ഷാ​ജ​ഹാ​ൻ, അ​ന​സ് ഹ​സ​ൻ, ഡെ​ന്നി വ​ർ​ഗീ​സ്, ഷി​ബു താ​ന്നി​വി​ള, മാ​ഹീ​ൻ, ബി​ജു വാ​ഴ​യി​ൽ, യു. ​നൗ​ഷാ​ദ്, അ​നീ​ഷ്‌​ഖാ​ൻ,സാ​ജു​ഖാ​ൻ, ടി. ​എം. ജാ​ഫ​ർ, ഷേ​ക്ക്‌ ന​വാ​സ്, മ​നോ​ഹ​ര​ൻ നാ​യ​ർ, ടി. ​എം. ബി​ജു, പു​ന്ന​ല ഉ​ല്ലാ​സ്, അ​സാ​ബു ഹു​സൈ​ൻ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 സിപിഎ​മ്മിന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പ​ക​രം ചോ​ദി​ക്കും: വി.ഡി. സ​തീ​ശ​ൻ

പ​ത്ത​നാ​പു​രം: സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ൾ കാ​ട്ടു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പ​ക​രം ചോ​ദി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ.​ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​കാ​തെ വീ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഒ​രു മ​ന്ത്രി​യാ​ണ് ന​മു​ക്കു​ള്ള​തെ​ന്ന് വി.ഡി. സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു. പു​തു​യു​ഗ യാ​ത്ര​യ്ക്ക് പ​ത്ത​നാ​പു​ര​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​രി െ ന്‍റ അ​ന്ത്യം കു​റി​ക്കാ​ൻ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന​തി െ ന്‍റ തെ​ളി​വാ​ണ് പു​തു​യു​ഗ​യാ​ത്ര​ക്ക് ല​ഭി​ക്കു​ന്ന വ​ൻ​സ്വീ​ക​ര​ണം. നൂ​റ് സീ​റ്റി​ലേ​റെ നേ​ടി യുഡിഎ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും വ​ർ​ഗീ​യ​ത ഏ​ത് കൊ​ലക്കൊ​മ്പ​ൻ പ​റ​ഞ്ഞാ​ലും ചോ​ദ്യം ചെ​യ്യു​മെ​ന്നും വ്യക്തമാക്കി.കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​

യുഡിഎ​ഫ് നേ​താ​ക്ക​ളാ​യ കെ.സി. രാ​ജ​ൻ, എ​ൻ.കെ. ​പ്രേ​മ ച​ന്ദ്ര​ൻ എംപി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം. ​പി, പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, എം.എം. ന​സീ​ർ, ബി​ന്ദു കൃ​ഷ്ണ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പി. ​ജ​ർ​മ്മി​യാ​സ്, സൂ​ര​ജ് ര​വി, ഷാ​ന​വാ​സ്, എ.കെ. ഹ​ഫി​സ്, എ.എ. അ​സീ​സ്, സു​ൽ​ഫി​ക്ക​ർ സ​ലീം, സി.ആ​ർ. ന​ജീ​ബ്, എം. ​ഷേ​ക്ക്‌ പ​രീ​ത്, ജി. ​രാ​ധാ​മോ​ഹ​ൻ, കെ. ​അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​ന​ലൂ​രി​ൽ ഉജ്വല സ്വീ​ക​ര​ണം

പു​ന​ലൂ​ർ: വി.ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യ്ക്ക് പു​ന​ലൂ​രി​ൽ വ​മ്പ​ൻ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് യാ​ത്ര​യെ സ്വീ​ക​രി​ച്ച​ ു . അ​ഞ്ച​ൽ, കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല മേ​ഖ​ല​ക​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​കർ ജാ​ഥ​യെ വ​ര​വേ​ൽ​ക്കാ​ൻ എ​ത്തി​. പ​ത്ത​നാ​പു​ര​ത്തെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് പു​തു​യു​ഗ യാ​ത്ര പു​ന​ലൂ​രി​ലെ​ത്തി​യ​ത്. പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ നി​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി.ഡി. സ​തീ​ശ​നെ സ്വീ​ക​രി​ച്ച് സ​മ്മേ​ള​ന വേ​ദി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി െ ന്‍റ ക​ട​ബാ​ധ്യ​ത ആ​റു ല​ക്ഷം കോ​ടി​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ ക​ന​ത്ത ബാ​ധ്യ​ത​യാ​ണ് എൽഡിഎഫ് സ​ർ​ക്കാ​ർ അ​ടി​ച്ചേ​ൽ​പിച്ച​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റ​ത്തി െ ന്‍റ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ അ​ത് യാ​ഥാ​ർ​ഥ്യ​മാ​കും. ​സ​ർ​ക്കാ​രാ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നി​ല്ല. ആ​രോ​ഗ്യ​മ​ന്ത്രി ഇ​തൊ​ന്നും കാ​ണാ​തെ നാ​ട​കം ക​ളി​ക്കു​ക​യാ​ണ്.

അ​ഴി​മ​തി​യും കൊ​ള്ള​യു​മാ​ണ് സ​ർ​ക്കാ​രി െ ന്‍റ മു​ഖ​മു​ദ്ര. വ​ർ​ഗീ​യ ഭി​ന്ന​ത​യു​ണ്ടാ​ക്കി ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ത​മ​സ്ക​രി​യ്ക്കു​ക​യാ​ണെ​ന്ന് സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.​ ഏ​തു ത​രം വ​ർ​ഗീ​യ​തയേയും എ​തി​ർ​ത്തു തോ​ല്പി​ക്കു​മെ​ന്നും അ​തി​നാ​യി ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നൂ​റി​ല​ധി​കം സീ​റ്റു നേ​ടി ടീം ​യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തും. ഇ​തി െന്‍റ സൂ​ച​ന​യാ​ണ് ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ മി​ക​ച്ച വി​ജ​യ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ െ ന്‍റ​ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം പി.​സി.​ വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.


എം.​പി​മാ​രാ​യ എ​ൻ.​കെ.​ പ്രേ​മ​ച​ന്ദ്ര​ൻ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ബി​ന്ദു കൃ​ഷ്ണ, ഭാ​ര​തീ​പു​രം ശ​ശി, ബി.​ആ​ർ.​എം. ഷെ​ബീ​ർ, കെ.​സി.​ രാ​ജ​ൻ, എം.​എം. ന​സീ​ർ, വി.​ടി.​ ബ​ൽ​റാം,അ​ഞ്ച​ൽ സോ​മ​ൻ, സൈ​മ​ൺ അ​ല​ക്സ്, ഷാ​ന​വാ​സ് ഖാ​ൻ, ജ​ർ​മിയാ​സ്, സ​ഞ്ജ​യ്ഖാ​ൻ, സി. ​മോ​ഹ​ന​ൻ പി​ള്ള, റോ​യി ഉ​മ്മ​ൻ, സ​ഞ്ജു ബു​ഖാ​രി, കെ.​ ശ​ശി​ധ​ര​ൻ, ഏ​രൂ​ർ സു​ഭാ​ഷ്, സി. ​വി​ജ​യ​കു​മാ​ർ, കു​ള​ത്തൂ​പ്പു​ഴ സ​ലീം, ജി.​ ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

NRI

റ​വ.​ഫാ. അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​നെ വ​ര​വേ​റ്റ് കോ​ഴ​ഞ്ചേ​രി

കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ യു​വ​വേ​ദി​യി​ൽ ശ​നി​യാ​ഴ്ച മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​ന് കോ​ഴ​ഞ്ചേ​രി​യി​ലെ കോ​ല​ത്ത് ത​റ​വാ​ട്ടി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി ആ​ദ​രി​ച്ചു.

വൈ​റ്റ് ഹൗ​സ് ഫെ​യ്ത്ത് ഓ​ഫീ​സ് ലി​യാ​സ​ൺ, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡെ​പ്യൂ​ട്ടി അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, യുഎ​സ് ഗ​വ​ൺ​മെ​ന്റ് (വാ​ഷിം​ഗ്ട​ൺ ഡിസി, യുഎ​സ്എ) എ​ന്നീ പ്ര​മു​ഖ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന റ​വ.ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ​യിം​സ് കു​ര്യ​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

 

District News

വെ​രി റ​വ.​ഫാ. മാ​ത്യു ച​ന്ദ്ര​ൻ​ക്കു​ന്നേ​ലി​ന് അ​രു​വി​ത്തു​റ കോ​ള​ജി​ൽ വ​ര​വേ​ൽ​പ്പ്

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​ വി​കാ​രി​യാ​യും സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് മാ​നേ​ജ​രാ​യും ചു​മ​ത​ല​യേ​റ്റ ശേ​ഷം കോ​ളജി​ൽ എ​ത്തി​യ വെ​രി റ​വ.​ഫാ. മാ​ത്യു ച​ന്ദ്ര​ൻ​ക്കു​ന്നേ​ലി​ന് ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി.

അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​നക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​ത്. അ​ധ്യാ​പ​ക സ​മൂ​ഹ​ത്തിന്‍റെ സം​ഭാ​വ​ന​യാ​ണ് ലോ​ക​ത്തി​ലു​ണ്ടാ​യ പു​രോ​ഗ​തി​ക​ളും ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​മെ​ന്ന് ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​ക്കു​ന്നേ​ൽ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പാൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ.​ഫാ.​ ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

NRI

ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ​യ്ക്ക് യു​കെ​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം

ല​ണ്ട​ൻ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് യു​കെ​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.

ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​ർ, നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ക​വ​ൻ​ട്രി സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് മി​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​തോ​ലി​ക്കാ ബാ​വ​യെ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ക​വ​ൻ​ട്രി മി​ഷ​ൻ പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ച്ചു. സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​റാ​യി നി​യ​മി​ത​നാ​യ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യി​ൽ കാ​തോ​ലി​ക്ക ബാ​വ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യു​ടെ​യും അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ.​ഡോ. ലൂ​യി​സ് ച​രു​വി​ള പാ​പ്പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 101 അം​ഗ ക​മ്മി​റ്റി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up