District News
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൈപ്പു പൊട്ടി ജല വിതരണം തടസപ്പെട്ടതിനാൽ ഹൃദയ ശസ്ത്രക്രിയയടക്കം മാറ്റിവച്ചു.
രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. മെഡിക്കൽ കോളജിലെ പുതിയ സർജിക്കൽ ബ്ലോക്കിലെ എല്ലാ വാർഡുകളിലും പഴയ കെട്ടിടത്തിലെ വാർഡുകളും ശസ്ത്രക്രിയ തിയറ്ററുകളിലുമടക്കം മുഴുവൻ ബ്ലോക്കിലും വെള്ളം ലഭിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. ഇന്നലെ പുലർച്ചെ രണ്ട് മുതൽ തടസപ്പെട്ട ജലവിതരണം രാത്രി വൈകിയും പുനഃസ്ഥാപിച്ചിട്ടില്ല.
വാട്ടർ അഥോറിറ്റിയുടെ മെഡിക്കൽ കോളജിന് സമീപമുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് നേരിട്ടാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. മെഡിക്കൽ കോളജ് വളപ്പിൽ പ്രവർത്തിക്കുന്ന ഡിസിഎച്ച് ലാബിന്റെ ഉള്ളിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണം. വെള്ളം മുടങ്ങിയത് കിടപ്പു രോഗികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയത്.
കൂട്ടിരിപ്പുകാർ പുറത്ത് പോയി വെള്ളം ശേഖരിച്ച് രോഗികളുടെ പ്രാഥമിക കൃത്യനിർവഹണം നടത്തുകയായിരുന്നു. കൂട്ടിരിപ്പുകാർ വെളിയിൽ പണം കൊടുത്താണ് പ്രാഥമിക കൃത്യനിർവഹണം നടത്തിയത്. കോട്ടയത്തെ സ്വകാര്യ കുടിവെള്ള വിതരണ ഏജൻസിയിൽനിന്ന് അഞ്ച് ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചെങ്കിലും അതും ഉപയോഗിക്കാൻ കഴിയാതെ നഷ്ടപ്പെട്ടു.
തുടർന്ന് വീണ്ടും പൈപ്പ് നന്നാക്കിയ ശേഷം 10 ടാങ്കർ ലോറി വെള്ളം അടിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പൈപ്പിന്റെ തകരാർ പരിഹരിക്കാനുള്ള പണികൾ നടന്നു വരികയാണ്. രാത്രി ഒമ്പതോടെ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് രോഗികൾ.
District News
ആലത്തൂർ: പഞ്ചായത്തിലെ പ്രധാന ജലപദ്ധതിയായ ഗായത്രിപ്പുഴ എടാംപറമ്പ് ശുദ്ധജലവിതരണ പദ്ധതിയിൽനിന്ന് പ്രധാന ജലസംഭരണിയിലേക്കുള്ള പൈപ്പ്ലൈൻ പൊട്ടി ജലവിതരണം മുടങ്ങി.
എടാംപറമ്പ് തടയണയിൽനിന്ന് മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് വാട്ടർ അഥോറിറ്റി ഓഫീസിനടുത്തുള്ള സംഭരണിയിലെത്തിച്ചാണ് ജലവിതരണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് പൈപ്പിന്റെ തുരുമ്പിച്ച ഭാഗങ്ങളിൽ വിള്ളലുകളുണ്ടായതിനെ വെള്ളം കുടുതലായി പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. ഇതോടെ ജലവിതരണം മുടങ്ങുകയായിരുന്നു. ഗായത്രിപ്പുഴ എടാംപറമ്പ്, വാലിപ്പറമ്പ് പദ്ധതികളിൽ നിന്നും നാൽപതോളം കുഴൽക്കിണർ പദ്ധതികളിൽ നിന്നുമാണ് പഞ്ചായത്തിൽ മുഴുവൻ ജലവിതരണം നടത്തുന്നത്.
കുഴൽക്കിണറുകളിലെ വെള്ളം താഴ്ന്നതോടെ പല പദ്ധതികളിൽനിന്നുള്ള ജലവിതരണവും മുടങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാന ജലപദ്ധതിയിൽനിന്നുള്ള ജലവിതരണവും മുടങ്ങിയത്.പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. പലയിടത്തും പൊട്ടിയ ഭാഗത്തുകൂടി ശുദ്ധജലത്തിൽ മാലിന്യം കലരുന്നുണ്ടെന്നും പരാതിയുണ്ട്.
Kerala
കൊച്ചി: എറണാകുളത്ത് ഇന്ന് കുടിവെള്ളം മുടങ്ങില്ല. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റ പണിയെ തുടർന്ന് ഇന്ന് മുതൽ കൊച്ചി നഗരത്തില്‍ കുടിവെള്ളം മുടങ്ങുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് അറ്റകുറ്റപണി മാറ്റിവച്ചതായി കൊച്ചി കോർപറേഷൻ വ്യക്തമാക്കിയത്.
കോര്പറേഷന് ഡിവിഷനുകൾക്ക് പുറമേ ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം ലഭിക്കില്ലെന്നായിരുന്നു അറിയിപ്പ്. അറ്റകുറ്റപണികൾക്കായുള്ള വിദഗ്ധരുടെ അഭാവത്തെ തുടർന്നാണ് നടപടി.
District News
പേരൂര്‍ക്കട: വൈദ്യുതി വിതരണം നിലച്ചതോടെ പേരൂര്‍ക്കട വാട്ടര്‍ അഥോറിറ്റി സെക്ഷന്‍ പരിധിയില്‍ നിന്നുള്ള കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങി. വ്യാഴാഴ്ച രാത്രി ഒന്‍പതു മുതലാണ് വൈദ്യുതി വിതരണം തടപ്പെട്ടതോടെ കുടിവെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനം തടസപ്പെട്ടത്.
സെക്ഷന്‍ പരിധിയില്‍നിന്നു ജലവിതരണം നടത്തുന്ന കുടപ്പനക്കുന്ന്, പൂമല്ലിയൂര്‍ക്കോണം, എന്‍സിസി റോഡ്, എംഎല്‍എ റോഡ്, പാതിരിപ്പള്ളി, ഇരപ്പുകുഴി, കല്ലയം, മുക്കോലയ്ക്കല്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ജലവിതരണം സാധാരണനിലയിലായത്. വൈദ്യുതി വിതരണത്തിലെ തടസമാണ് പമ്പിംഗ് മുടങ്ങി കുടിവെള്ളവിതരണം നിലച്ചതിനു കാരണമെന്നു സെക്ഷന്‍ അധികൃതര്‍ വ്യക്തമാക്കി.