അരീക്കോട്: അരീക്കോട് കഐസ്ഇബി സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ കാരണം വൈദ്യുതി തടസപ്പെടുന്നതിനാൽ നാളെ രാവിലെ മുതൽ വൈകീട്ട് വരെ കൊണ്ടോട്ടി സെക്ഷന് കീഴിൽ പന്പിംഗ് തടസപ്പെടും.
ഇതുമൂലം രാമനാട്ടുകര, കൊണ്ടോട്ടി നഗരസഭകളിലും ചീക്കോട്, മുതുവല്ലൂർ, കുഴിമണ്ണ, പുളിക്കൽ, പള്ളിക്കൽ, ചെറുകാവ്, വാഴയൂർ, വാഴക്കാട് എന്നീ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം താത്കാലികമായി മുടങ്ങും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണം. ഫോണ്: 0483 2712100, 8547638404, ടോൾ ഫ്രീ നന്പർ- 1916.