എരുമേലി: പോലീസ് സ്റ്റേഷൻ പടിയിൽ ജലവിതരണ പൈപ്പ് പൊട്ടി എരുമേലി ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൂന്നു ദിവസം ജലവിതരണം നിലച്ചു. പൈപ്പ് പൊട്ടി വെള്ളം പാഴായതോടെ ടൗണിലെ ജലവിതരണത്തിന്റെ പ്രധാന ലൈൻ പൂട്ടി. ഇതോടെയാണ് ജലവിതരണം ടൗണിൽ ഉൾപ്പെടെ നിലച്ചത്.
പോലീസ് സ്റ്റേഷൻ കവാടമായ റോഡിന്റെ അടിയിലെ പൈപ്പിൽനിന്നാണ് ചോർച്ച എന്ന് മനസിലായതോടെ ഈ ഭാഗത്ത് റോഡ് കുത്തിപ്പൊളിച്ച് ചോർച്ച പരിഹരിക്കുകയായിരുന്നു. തുടർന്ന് ജലവിതരണം പുനരാരംഭിച്ചു.
പോലീസ് സ്റ്റേഷൻ ക്യാമ്പിൽ ജലക്ഷാമം മൂലം പുറത്തുനിന്ന് ടാങ്കർ ലോറിയിൽ ദിവസവും വെള്ളം എത്തിക്കുകയാണ്. ടാങ്കർ ലോറിയുടെ ഭാരസമ്മർദം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് സംശയിക്കുന്നത്.
Tags : nattu vishesham water supply Erumele