എഴുകോണ്‍ രണ്ടാലുംമൂട്ടില്‍ നാട്ടുകാര്‍ എഇയെ തടഞ്ഞപ്പോള്‍.
എഴുകോണ്‍: കുടിവെള്ളം കിട്ടാത്തതിനാല്‍ എഇയെ തടഞ്ഞു നാട്ടുകാര്‍. എഴുകോണ്‍ രണ്ടാലുംമൂട് ബിവറേജ് ജംഗ്ഷനിലാണ് രാവിലെ സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ എഇയെ തടഞ്ഞത്. പ്രദേശങ്ങളില്‍ താമസിക്കുന്നതില്‍ സ്വന്തമായി കിണര്‍ ഇല്ലാത്ത നിരവധിപ്പേരാണുള്ളത്.
കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്, ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍ അടക്കമുള്ള രണ്ടായിരത്തോളം പേര്‍ക്കാണ് കുടിവെള്ളം ലഭിക്കാത്തത്. രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍ 2000 രൂപയ്ക്കാണ് ഇവര്‍ വെള്ളം വാങ്ങിക്കുന്നത്.
വെള്ളക്കച്ചവടക്കാരും വാട്ടര്‍ അഥോറിറ്റിയുടെ വാല്‍വ് ഓപ്പറേറ്റര്‍മാരുമായുള്ള ഒത്തുകളിയാണ് നിരന്തരം വെള്ളം മുടങ്ങുന്നതിന് കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ പൈപ്പിലും മറ്റും മാലിന്യം അടിഞ്ഞുണ്ടായ തകരാറാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണ് എഇ പറയു ന്നത്. വാര്‍ഡ് മെമ്പര്‍മാര്‍ അടക്കമുള്ള പഞ്ചായത്ത് അധികൃതരുമാ യി നടന്ന ചര്‍ച്ചയില്‍ നാളെ മുതല്‍ വെള്ളം മുടങ്ങില്ലെന്ന ഉറപ്പിന്മേല് ജനങ്ങള്‍ പിരിഞ്ഞുപോവുകയായിരുന്നു.
ഇതിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്നും നാട്ടുകാര്‍ എഇയെ അറിയിച്ചു.