NRI
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ അവാർഡുകളുടെയും നഴ്സിംഗ് സ്കോളർഷിപ്പുകളുടെയും വിതരണം (ആർദ്രം 2026) ബുധനാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചുറാണിമുഖ്യതിഥിയായിരിക്കും. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് മുഖ്യ പ്രഭാഷണം നിർവഹിക്കും.
എഎൽഎമാരായ കെ. മുരളീധരൻ, കടകംപള്ളി സുരേന്ദ്രൻ, എം. മുകേഷ്, വി.കെ. പ്രശാന്ത്, അഹമ്മദ് ദേവർ കോവിൽ, അനൂപ് ജേക്കബ്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയൻ, മെഡിമിക്സ് ഉടമ ഡോ. എ.വി.അനൂപ്, നോർക്ക എംഡി അജിത് കൊളാശേരി, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ ആശംസകൾ നേരും.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി സി.വെളിയത്ത്, വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി പി വിജയൻ എ ന്നിവർ സന്നിഹിതരായിരിക്കും.
ഒരു കോടി നഴ്സിംഗ് സ്കോളർഷിപ്പ് വിതരണത്തിന് തുടക്കമാകും. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ ആവിഷ്ക്കരിച്ച ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണത്തിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം തദവസരത്തിൽ നടക്കും. ഒരു ലക്ഷം രൂപ വീതം 100 പേർക്കാണ് ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകുക.
ഇതിന്റെ ആദ്യഘട്ടമായി ഉദ്ഘാടന വേളയിൽ 25 നഴ്സിംഗ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. ഗ്ലോബൽ എക്സിക്യുട്ടീവ് കൗൺസിൽ യോഗം, വനിതാ ഫോറം ഭവനത്തിന്റെ താക്കോൽദാനം, സാംസ്കാരിക പരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം സമ്മേളനത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
NRI
ഫ്ലോറിഡ: ലോക മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ അമേരിക്ക മേഖലയും ഫ്ലോറിഡ പ്രൈം പ്രോവിൻസും ചേർന്ന് സംഘടിപ്പിക്കുന്ന പുതുവത്സര സൗഹൃദ - സാംസ്കാരിക സംഗമം "സാന്റാസ് ആഫ്റ്റർ പാർട്ടി 2026' ഈ മാസം 17ന് ടാമ്പയിൽ നടക്കും.
വൈകുന്നേരം അഞ്ചിന് വാൽറിക്കോയിലുള്ള സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ സമൂഹകേന്ദ്രത്തിലാണ് പരിപാടി. ലോക മലയാളി കൗൺസിൽ ആഗോള പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിന് അമേരിക്ക മേഖല പ്രസിഡന്റ് ബ്ലെസൺ മന്നിൽ, ഫ്ലോറിഡ പ്രൈം പ്രവിശ്യ പ്രസിഡന്റ് കരോളിൻ ബ്ലെസൺ എന്നിവർ നേതൃത്വം നൽകും.
ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ അമേരിക്ക റീജിയൺ ചെയർമാൻ ഡോ. ഷിബു സാമുവൽ തുടണ്ടിയവർ പങ്കടുക്കും. സിനിമാ താരം ബാബു ആന്റണി മുഖ്യാതിഥിയായി പങ്കെടുക്കും. ഹിൽസ്ബോറോ കൗണ്ടി കമ്മീഷണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. നീൽ മണിമലയും ചടങ്ങിൽ പങ്കെടുക്കും.
സംഗീത - നൃത്ത അവതരണങ്ങൾ, കുടുംബങ്ങൾക്കായുള്ള വിരുന്ന്, കുട്ടികൾക്കായി പ്രത്യേക വിനോദപരിപാടികൾ, ഭാഗ്യച്ചീട്ടു നറുക്കെടുപ്പ് എന്നിവ സംഗമത്തിന്റെ ഭാഗമാകും. പുതുവത്സരത്തെ ഒരുമിച്ച് ആഘോഷിച്ച് സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബ്ലെസൺ മന്നിൽ - 727 481 9680, ദീപക് സതീഷ് - 432 242 4041.
NRI
ടെക്സസ്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സണ്ണി വെയ്ൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ഗാർലാൻഡിലുള്ള മനോഹരമായ വേദിയിൽ വച്ചാണ് (3821 Broadway Blvd, Garland, TX 75043) ആഘോഷങ്ങൾ നടക്കുന്നത്.
സൗഹൃദവും ആനന്ദവും പങ്കുവയ്ക്കുന്നതിനായി ഒരുക്കുന്ന ഈ ചടങ്ങിൽ അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം. സംഘടനയുടെ പ്രസിഡന്റ് മനു ഡാനി, സെക്രട്ടറി സാജോ തോമസ്, ട്രഷറർ പ്രസാദ് വർഗീസ് എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: മനു ഡാനി (പ്രസിഡന്റ്) - 310 866 9099, സാജോ തോമസ് (സെക്രട്ടറി) - 972 850 7771, പ്രസാദ് വർഗീസ് (ട്രഷറർ) - 469 493 5050. ഇമെയിൽ: [email protected].
വിരുന്നിലേക്ക് എല്ലാ പ്രൊവിൻസ് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Kerala
കൊച്ചി : വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജൺ പ്രതിനിധി സമ്മേളനം നടത്തി. ഗ്ലോബൽ പ്രസിഡണ്ട് ബേബി മാത്യു സോമതീരം ഉദ്ഘാടനം ചെയ്തു.
ലോകത്തെ ഏത് കോണിലും കഴിയുന്ന മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സാധ്യമായ പരിഹാരം ചെയ്യുക എന്നതാണ് വേൾഡ് മലയാളി കൗൺസിലിൻ്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ഹോട്ടൽ പാർക്ക് സെൻട്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ പദ്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യാ റീജൺ പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ വൈസ് ചെയർമാൻ സി.യു. മത്തായി, വൈസ് പ്രസിഡന്റുമാരായ ഡോ. ശശി നടക്കൽ, ഡൊമിനിക് ജോസഫ്, ഗ്ലോബൽ സെക്രട്ടറി സാം ജോസഫ്, ഷിജു ജോസഫ്, രാജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ.ജോസ് ചാക്കോ പെരിയപ്പുറം,സിനിമാ താരവും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ അഞ്ജലി നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
NRI
ന്യൂജഴ്സി: ഡബ്ല്യുഎംസി അമേരിക്ക റീജിയണിന്റെ ആഭിമുഖ്യത്തിൽ പി. ടി. തോമസ് നയിക്കുന്ന ടാക്സ് സെമിനാർ വ്യാഴാഴ്ച ഓൺലെെനായി വൈകുന്നേരം എട്ടിന് നടക്കും.
"ബിഗ് ആൻഡ് ബ്യൂട്ടിഫുൾ ടാക്സ് ആക്ട്' എന്ന വിഷയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറിൽ പുതിയ ടാക്സ് നിയമങ്ങൾ, ഡിഡക്ഷൻ, ക്രെഡിറ്റ് മുതലായവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ചോദ്യ ഉത്തരത്തിനുള്ള അവസരവും പ്രോഗ്രാമിൽ ഉണ്ടായിരിക്കും.
ഡബ്ല്യുഎംസി അമേരിക്ക റീജിയൺ ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി എമി ഉമ്മച്ചൻ, ട്രഷറർ ബാബു ചാക്കോ, വിപി അഡ്മിൻ സക്കറിയ മത്തായി എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടീവ്, ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത്.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ജനറൽ സെക്രട്ടറി മൂസ കോയ, ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ജോണി കുരുവിള, ട്രഷർ തോമസ് ചെല്ലേത് എന്നിവർ പരിപാടിക്ക് വിജയാശംസകൾ അറിയിച്ചു.
ഡബ്ല്യുഎംസി അമേരിക്ക റീജിയൺ വനിതാ ഫോറം സെക്രട്ടറി ഡോ. ചാരി വണ്ടന്നൂർ സെമിനാറിൽ എംസി കർത്തവ്യം നിർവഹിക്കും. പ്രവാസി സമൂഹത്തിനു ഉപകാരപ്രദമായ ഇത്തരം വിജ്ഞാനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ജിനേഷ് തമ്പി പറഞ്ഞു.
NRI
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 24-ാമത് സമ്മേളനത്തിൽ കേരള പിറവി ആഘോഷവും ഒസിഐ കാർഡിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
നവംബർ 29ന് വൈകുന്നേരം മൂന്നിന് (14:00 യുകെ സമയം, 19:30 ഇന്ത്യൻ സമയം) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ കേരള പിറവി ആഘോഷവും ഒസിഐ കാർഡിനെക്കുറിച്ചുള്ള ചർച്ചകളും വേൾഡ് മലയാളി കൗൺസിൽ ഗുഡ്വിൽ അംബാസിഡറും കേരള ഹൈക്കോടതിയിലെ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു.
മ്യൂസിക് അധ്യാപകനും യൂറോപ്പിലെ പ്രശസ്ത മലയാളി ഗായകനുമായ ജോസ് കവലചിറയുടെ ഈശ്വര പ്രാർഥനയോടെയാണ് കലാസാംസ്കാരികവേദി ആരംഭിച്ചത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകരായ അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസ്, അഡ്വ. ജോർജ് വി. തോമസ്, സംസ്ഥാന ഗവൺമെന്റിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളാ സഭാ അംഗവുമായ സി.എ. ജോസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി എന്നിവർ ആശംസകൾ നേർന്നു. പ്രവാസികൾക്ക് വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്തു. മുടക്കം വരാതെ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിക്ക് നേതൃത്വം നൽകുന്ന എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നതായി ചെയർമാൻ ഗോപാലപിള്ള പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ കലാസാംസ്കാരിക വേദിയിൽ പങ്കെടുക്കുന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്നും പ്രവാസികൾക്ക് വളരെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഇവിടെ ചർച്ച ചെയ്യുന്നതിലൂടെ വേൾഡ് മലയാളി കൗൺസിൽ സമൂഹനന്മയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ബോധ്യപ്പെടുത്തുകയാണെന്നും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പറഞ്ഞു.
യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിക്ക് അഭിനന്ദനങ്ങൾ നേർന്നു. അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസിന്റേയും അഡ്വ. ജോർജ് വി. തോമസിന്റേയും വിജ്ഞാനപ്രദമായ വിവരണങ്ങൾ കേട്ടതിൽ ഒത്തിരി നന്ദിയുണ്ടെന്നും ഒസിഐ കാർഡിന്റെ കാര്യത്തിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി വേൾഡ് മലയാളി കൗൺസിൽ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരെയും സ്വാഗതം ചെയ്തു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോർജ് കുര്യൻ ഇന്നത്തെ കേരളപ്പിറവി ആഘോഷത്തിന് ആശംസകൾ നേർന്നതായി അദ്ദേഹം അറിയിച്ചു. കേന്ദ്ര ഗവൺമെന്റ് ഒസിഐ കാർഡിൽ പുതിയതായി കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ചായിരുന്നു പ്രധാനമായി ചർച്ച നടന്നത്.
ഒസിഐ കാർഡിൽ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ച് അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസും അഡ്വ. ജോർജ് വി.തോമസും സി.ജെ. ജോസഫും വിശദമായി പ്രഭാഷണം നടത്തി. അഡ്വ. ജോർജ് വി. തോമസ് പുതിയതായി കൊണ്ടുവന്ന മാറ്റങ്ങൾ പ്രവാസികളെ എങ്ങനെ ബാധിക്കുമെന്നു വിശദമായി പ്രതിപാദിച്ചു.
തുടർന്നു നടന്ന ചർച്ചകൾക്ക് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രഗിറി മേടയിൽ, അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൺ തലശേരി, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ, യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, വ്യവസായിയും ഓസ്ട്രിയയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖനുമായ സണ്ണി വെളിയത്ത് എന്നിവർ നേതൃത്വം നൽകി.
പുതിയതായി കൊണ്ടുവന്ന ഭേദഗതികളെ ആർക്കുവേണമെങ്കിലും ദുരുപയോഗം ചെയ്യാനും പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കാൻ കഴിയുമെന്നുമാണ് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടത്.
NRI
ലണ്ടൻ: വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനവും അതിനോടനുബന്ധിച്ചു കലാസന്ധ്യയും ഈ മാസം 21ന് വൈകുന്നേരം സെന്റ് കോൾമ്സില്ലെസ് ഹാൾ, ബാലിഹാക്കമോർ, ബെൽഫാസ്റ്റിൽ വച്ച് നടക്കും.
ആഗോള നേതൃത്ത്വത്തിന്റെ പിന്തുണയും ഉത്തര അയർലൻഡിലെ മലയാളികളുടെ സഹകരണവും കൈവരിക്കുമ്പോൾ, സംസ്കാരം, കാരുണ്യപ്രവർത്തനം, യുവശക്തീകരണം, ആഗോള നെറ്റ്വർക്കിംഗ് എന്നിവയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള പ്രവർത്തനത്തിലാണ് സംഘാടകർ.
ഈ ചരിത്ര മുഹൂർത്തത്തിലേക്കു ഡബ്ല്യുഎംസി പ്രവർത്തകർ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ബര്‍ലിന്‍: ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് ആസ്ഥാനമാക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) പ്രൊവിന്‍സ് രൂപീകരിച്ചു. ജര്‍മനിയിലെ 16 സംസ്ഥാനങ്ങളിലൊന്നായ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ പുരാതനവും പ്രശസ്തവുമായ ട്യൂബിംഗന്‍ നഗരത്തിലെ ഷ്ലാട്ടര്ഹൗസില് കൂടിയ യോഗത്തില്‍ ഔദ്യോഗികമായി പ്രൊവിന്‍സ് രൂപീകരിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രൊവിന്‍സ് സംഘടനാപരമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ചെയര്മാന് ജോളി തടത്തില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടില്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍, ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് കുമ്പിളുവേലില്‍, ജര്‍മന്‍ പ്രൊവിന്‍സ് സെക്രട്ടറി ചിനു പടയാട്ടില്‍, ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് പ്രൊവിന്‍സ് ചെയര്മാന് രാജേഷ് പിള്ള, പ്രസിഡന്റ് ധനേഷ് കൃഷ്ണ, ഫാ. ടിജോ പറത്താനത്ത്, ജോണ്‍സ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ജെന്‍സ് കുമ്പിളുവേലില്‍ (കൊളോണ്‍) ചടങ്ങില്‍ പങ്കെടുത്തു. ട്യൂബിംഗന്‍ മല്ലൂസിന്റെ ഓണാഘോഷവേളയിലാണ് ഉദ്ഘാടനം നടത്തിയത്. മുഖ്യാതിഥികളായ ജോളി തടത്തില്‍, ജോളി എം. പടയാട്ടില്‍, മേഴ്സി തടത്തില്‍, ജോസ് കുമ്പിളുവേലില്‍, ചിനു പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡബ്ല്യുഎംസിയുടെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രവും, റീജിയൺ, പ്രൊവിന്‍സ് തലത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇതുവരെയുള്ള സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും നേതാക്കള്‍ ഹ്രസ്വമായി പ്രസംഗിച്ചു.