x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജി​യൺ ട്ര​യാ​ഡ് പ്രൊ​വി​ൻ​സ് നി​ല​വി​ൽ വ​ന്നു


Published: June 26, 2026 12:19 PM IST | Updated: June 26, 2026 12:19 PM IST

നോ​ർ​ത്ത് ക​രോ​ലി​ന: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) അ​മേ​രി​ക്ക റീ​ജി​യ​ണി​ന്‍റെ കീ​ഴി​ൽ നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ട്ര​യാ​ഡ് പ്രൊ​വി​ൻ​സ് ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്നു.

കേ​ര​ള മു​ൻ ഡി​ജി​പി മു​ഹ​മ്മ​ദ് യാ​സി​ൻ മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ൽ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്ഥാ​ന​ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്തു.

ട്ര​യാ​ഡ് പ്രൊ​വി​ൻ​സി​ന്‍റെ ചെ​യ​ർ​മാ​നാ​യി മ​നോ​ജ് കു​മാ​ർ, പ്ര​സി​ഡ​ന്‍റാ​യി കൃ​ഷ് പാ​ർ​ളി​ക്കാ​ട്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി സാ​ജു തു​റു​ത്ത​ൽ, സെ​ക്ര​ട്ട​റി​യാ​യി രാ​ജ് നാ​യ​ർ, ട്ര​ഷ​റ​റാ​യി ഡോ. ​സ​ന്ധ്യ കു​മാ​ർ എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സ​രു​ൺ സോ​മ​ൻ (സ്പോ​ർ​ട്സ്), സ​ലീം ഇ​ല്ലി​ക്ക​ൽ (മെ​മ്പ​ർ​ഷി​പ്പ്), പ്ര​ശാ​ന്ത് നാ​യ​ർ (ഓ​ർ​ഗ​നൈ​സേ​ഷ​ൻ), ജെ​യിം​സ് തു​ണ്ട​ത്തി​ൽ ജോ​സ​ഫ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ), ഡോ. ​ടി.​കെ. ലു​ഖ്മാ​ൻ (ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​ർ) എ​ന്നി​വ​രും വൈ​സ് ചെ​യ​റാ​യി ഡോ. ​ജ്യോ​തി നാ​യ​ർ (ഓ​ർ​ഗ് ഡെ​വ​ല​പ്മെ​ന്‍റ്), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി കെ.​കെ. സ​ലീ​ഷ്, ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​ദീ​പ് ന​മ്പ്യാ​ർ, ജോ​യി​ന്‍റ് ട്ര​സ്റ്റി​യാ​യി ദി​നേ​ഷ് ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി റെ​ജി​മോ​ൻ വ​ർ​ഗീ​സ്, ശ്രീ​ജേ​ഷ് നാ​യ​ർ, മി​നി സാ​ജു, ലി​ജി ശ്രീ​ജേ​ഷ് എ​ന്നി​വ​രും സ്ഥാ​ന​മേ​റ്റു. അ​മേ​രി​ക്ക റീ​ജി​യ​ണി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലും പു​തി​യ പ്രൊ​വി​ൻ​സു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ലും നേ​തൃ​ത്വം ന​ൽ​കു​ന്ന റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൺ മ​ണ്ണി​ൽ​യെ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ നേ​തൃ​ത്വം അ​ഭി​ന​ന്ദി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും പു​തി​യ പ്രൊ​വി​ൻ​സു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ സം​ഘ​ട​ന കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ട്ര​യാ​ഡ് പ്രൊ​വി​ൻ​സ് രൂ​പീ​ക​ര​ണ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച് നി​ർ​ണാ​യ​ക നേ​തൃ​ത്വം ന​ൽ​കി​യ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ഒ​സി​ഐ ഫോ​റം ചെ​യ​ർ​മാ​ൻ സാ​ജു തു​റു​ത്ത​ൽ​യെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​വും മി​ക​ച്ച ഏ​കോ​പ​ന​വു​മാ​ണ് ട്ര​യാ​ഡ് പ്രൊ​വി​ൻ​സ് യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ച​ട​ങ്ങി​ൽ സം​സാ​രി​ച്ച അ​മേ​രി​ക്ക റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൺ മ​ണ്ണി​ൽ, ട്ര​യാ​ഡ് പ്രൊ​വി​ൻ​സി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും അം​ഗ​ങ്ങ​ളെ​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

പു​തി​യ നേ​തൃ​ത്വം സം​ഘ​ട​ന​യു​ടെ ആ​ഗോ​ള ദൗ​ത്യ​വും സാ​മൂ​ഹി​ക - സാം​സ്കാ​രി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ​ണ്ണി വ​ലി​യ​ത്ത്, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ, അ​മേ​രി​ക്ക റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ഡോ. ​ഷി​ബു സാ​മു​വ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ത​ങ്കം അ​ര​വി​ന്ദ്, സെ​ക്ര​ട്ട​റി മ​ഞ്ജു നീ​ലി​വീ​റ്റി​ൽ, ട്ര​ഷ​റ​ർ മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ പു​തി​യ പ്രൊ​വി​ൻ​സി​നും ഭാ​ര​വാ​ഹി​ക​ൾ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags : wmc america region triad province north carolina

Recent News

Corehub Up