x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ബ്ല്യു​എം​സി വാ​ൻ​കൂ​വ​ർ പ്രൊ​വി​ൻ​സ് സ്ഥാ​നാ​രോ​ഹ​ണ​വും അ​വാ​ർ​ഡ് നി​ശ​യും ശ്ര​ദ്ധേ​യ​മാ​യി


Published: June 20, 2026 12:13 PM IST | Updated: June 20, 2026 12:13 PM IST

വാ​ൻ​കൂ​വ​ർ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) വാ​ൻ​കൂ​വ​ർ പ്രൊ​വി​ൻ​സ് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും അ​വാ​ർ​ഡ് നി​ശ​യും വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ആ​ഘോ​ഷ​പൂ​ർ​വ​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും ന​ട​ന്നു.

സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​ർ, അം​ഗ​ങ്ങ​ൾ, സ്പോ​ൺ​സ​ർ​മാ​ർ, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ഔ​ദ്യോ​ഗി​ക​മാ​യി വാ​ൻ​കൂ​വ​ർ പ്ര​വി​ശ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് അ​മേ​രി​ക്ക റീ​ജി​യൺ പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൺ മ​ണ്ണി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​മേ​രി​ക്ക റീ​ജി​യ​ൺ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി പീ​റ്റ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.

ലി​റ്റി ജോ​ർ​ജ് പ്ര​സി​ഡ​ന്‍റാ​യും അ​നി ഫി​ലി​പ്പ് ചെ​യ​ർ​പേ​ഴ്സ​ണാ​യും ഉ​ല്ലാ​സ് മാ​ത്യു സെ​ക്ര​ട്ട​റി​യാ​യും നേ​തൃ​ത്വം ന​ൽ​കു​ന്ന പു​തി​യ പ്ര​വി​ശ്യാ ക​മ്മി​റ്റി ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​ന​മേ​റ്റു.

സു​നി​ൽ തോ​മ​സ് (ട്ര​ഷ​റ​ർ), ജോ​ജോ കു​ര്യ​ൻ (വി.​പി. ഓ​ർ​ഗ്), പ്രി​സ്കി​ല്ല ഓ​മ്മ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), റോ​ഷി​ൻ റോ​യ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ആ​ൽ​ബി​ൻ ജോ​ർ​ജ് (വി.​പി. അ​ഡ്മി​ൻ), ജോ​ർ​ജ് വ​ർ​ഗീ​സ്, നീ​ന ചെ​റി​യാ​ൻ, സ​ജ്‌​ന ക​രീം, സ​ന​ൽ ജോ​ൺ, അ​നൂ​പ് രാ​ജ​ശേ​ഖ​ര​ൻ, ജെ​യിം​സ് തെ​ക്കേ​ക്ക​ര എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ളും സ്ഥാ​ന​മേ​റ്റു.

സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, അ​വാ​ർ​ഡ് വി​ത​ര​ണ​ങ്ങ​ൾ, സ​മൂ​ഹ സേ​വ​ന രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​ക​ൾ​ക്കു​ള്ള ആ​ദ​ര​വു​ക​ൾ എ​ന്നി​വ ച​ട​ങ്ങി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. അ​മേ​രി​ക്ക റീ​ജി​യൺ നേ​തൃ​ത്വ​വും വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

K-Rail Survey K-Rail Survey K-Rail Survey

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ നേ​തൃ​ത്വ​ത്തി​ന്റെ പേ​രി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​യ്ക്ക​ൽ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ​ണ്ണി വ​ലി​യ​ത്ത്, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​മേ​രി​ക്ക ഇ​ൻ-​ചാ​ർ​ജ്) ഡോ. ​ത​ങ്കം അ​ര​വി​ന്ദ് എ​ന്നി​വ​ർ പു​തു​താ​യി സ്ഥാ​ന​മേ​റ്റ വാ​ൻ​കൂ​വ​ർ പ്ര​വി​ശ്യാ നേ​തൃ​ത്വ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

അ​മേ​രി​ക്ക റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ഡോ. ​ഷി​ബു സാ​മു​വ​ൽ, റീ​ജി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഞ്ജു നീ​ലി​വീ​ട്ടി​ൽ, റീ​ജി​യ​ൻ ട്ര​ഷ​റ​ർ മോ​ഹ​ൻ ആ​റു​മു​ഖം എ​ന്നി​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വാ​ൻ​കൂ​വ​ർ പ്ര​വി​ശ്യ​യു​ടെ രൂ​പീ​ക​ര​ണ​വും സ്ഥാ​നാ​രോ​ഹ​ണ​വും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ആ​ഗോ​ള വ​ള​ർ​ച്ച​യി​ലേ​ക്കു​ള്ള മ​റ്റൊ​രു സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണ്.

ഉ​ത്ത​ര അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​പ്ര​വി​ശ്യ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു എന്ന് ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു.

ച​ട​ങ്ങി​ന്‍റെ അ​വ​സാ​നം, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നും ഡ​ബ്ല്യുഎംസിയു​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്കും മൂ​ല്യ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പു​തി​യ പ്ര​വി​ശ്യാ നേ​തൃ​ത്വം പ്ര​തി​ജ്ഞാ​ബ​ദ്ധ​ത അ​റി​യി​ച്ചു.

Tags : WMC ancouver Province Awards Night

Recent News

Corehub Up