x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് ലോ​ക മ​ല​യാ​ളി​ക​ളെ ക്ഷ​ണി​ച്ച് ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ


Published: June 17, 2026 12:31 PM IST | Updated: June 17, 2026 12:31 PM IST

ഡാ​ള​സ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ മ​ഹാ​സം​ഗ​മ​മാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് 2026-ൽ ​കു​ടും​ബ​സ​മേ​തം പ​ങ്കു​ചേ​രാ​ൻ ലോ​ക മ​ല​യാ​ളി​ക​ളോ​ട് അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ നേ​തൃ​ത്വം ആ​ഹ്വാ​നം ചെ​യ്തു. ഓ​ഗ​സ്റ്റ് 21 മു​ത​ൽ 24 വ​രെ അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ ഡാ​ള​സി​ലു​ള്ള വി​ൻ​ധം ഹോ​ട്ട​ലി​ലാ​ണ് മ​ഹാ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

ലോ​ക മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​ത്തി​ന്‍റെ​യും സ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും ച​രി​ത്ര മു​ഹൂ​ർ​ത്ത​മാ​കും ഈ ​സ​മ്മേ​ള​ന​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ജോ​ണി കു​ന്നം​പു​റം, പ്ര​സി​ഡ​ന്‍റ് പി​ന്‍റോ ക​ണ്ണം​പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ജെ​യിം​സ്, ട്ര​ഷ​റ​ർ നി​വി​ൻ വി​ൽ​ഫ്ര​ഡ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ് ഈ ​ആ​ഹ്വാ​നം.

അ​മേ​രി​ക്ക​ൻ റീ​ജി​യ​ണി​ന് അ​ഭി​മാ​നം‌

മൂ​ന്ന് ദ​ശാ​ബ്ദ​ങ്ങ​ളി​ലേ​റെ​യാ​യി ലോ​ക മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​രു കു​ടും​ബ​മാ​യി ചേ​ർ​ത്തു​നി​ർ​ത്തു​ന്ന ഡ​ബ്ല്യു​എം​സി​യു​ടെ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ അ​മേ​രി​ക്ക​ൻ റീ​ജി​യ​ണി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന അ​വ​സ​രം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് നേ​താ​ക്ക​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ൾ ഡാ​ള​സി​ൽ ഒ​ത്തു​ചേ​ർ​ന്ന് സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും പു​തു​ച​രി​ത്രം ര​ചി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ഓ​രോ മ​ല​യാ​ളി​യും ഈ ​മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യ വി.​ഡി. സ​തീ​ശ​ൻ സ​മ്മേ​ള​ന​ത്തെ അ​നു​ഗ്ര​ഹി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ, ച​ല​ച്ചി​ത്ര​താ​രം മൈ​ഥി​ലി റോ​യ്, കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ന്മാ​രി​ൽ ചി​ല​രാ​യ ന്യൂ​ജ​ഴ്സി​യി​ലെ ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​നും ടെ​ക്സ​സി​ൽ നി​ന്നു​ള്ള ജോ​ൺ എ​ബ്ര​ഹാ​മും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും ആ​ശ​യ​പാ​ര​മ്പ​ര്യ​ത്തി​നും അ​ടി​ത്ത​റ പാ​കി​യ ഈ ​നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം സ​മ്മേ​ള​ന​ത്തി​ന് കൂ​ടു​ത​ൽ പ്രൗ​ഢി​യും ച​രി​ത്ര​പ്രാ​ധാ​ന്യ​വും പ​ക​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ആ​ഗോ​ള പ​ങ്കാ​ളി​ത്തം

ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, പ്ര​ഫ​ഷ​ണ​ലു​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, വ​നി​താ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ക്കു​ന്ന ഈ ​ആ​ഗോ​ള സ​മ്മേ​ള​നം ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ​യും ബ​ന്ധ​വി​ക​സ​ന​ത്തി​ന്‍റെ​യും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ടു​ന്ന അ​പൂ​ർ​വ വേ​ദി​യാ​യി​രി​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ക​ലാ​വി​രു​ന്നു​ക​ൾ, സം​ഗീ​ത-​നൃ​ത്ത അ​വ​ത​ര​ണ​ങ്ങ​ൾ, ഇ​ന്‍റ​റാ​ക്ടീ​വ് ഷോ​ക​ൾ, പ്ര​ചോ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ച​ർ​ച്ചാ​വേ​ദി​ക​ൾ, യു​വ​ജ​ന-​വ​നി​താ ഫോ​റ​ങ്ങ​ൾ, കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ, ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി പ്ര​തി​ഭ​ക​ളെ അ​ണി​നി​ര​ത്തു​ന്ന വി​നോ​ദ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും.

റീ​ജി​യ​ണു​ക​ളി​ൽ നി​ന്ന് വ​ൻ പ​ങ്കാ​ളി​ത്തം

ഡ​ബ്ല്യു​എം​സി മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ ത​ന്‍റെ റീ​ജി​യ​ണി​ൽ നി​ന്ന് 100 പ്ര​തി​നി​ധി​ക​ളെ ഡാ​ള​സി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ നേ​തൃ​ത്വം അ​റി​യി​ച്ചു.

മി​ഡി​ൽ ഈ​സ്റ്റി​ലെ 13 പ്ര​വി​ശ്യ​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, ജെ​റോ വ​ർ​ഗീ​സ്, രാ​ജേ​ഷ് പി​ള്ള എ​ന്നി​വ​രു​ടെ സ​മ​ർ​പ്പ​ണ​വും സം​ഘാ​ട​ക മി​ക​വും ഡ​ബ്ല്യു​എം​സി നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം നേ​ടി.

ജ​ർ​മ​നി, ഇം​ഗ്ല​ണ്ട്, അ​യ​ർ​ല​ൻ​ഡ് ഉ​ൾ​പ്പെ​ടെ ഏ​ഴ് പ്ര​വി​ശ്യ​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന യൂ​റോ​പ്പ് റീ​ജി​യ​ണി​ൽ നി​ന്ന് കു​റ​ഞ്ഞ​ത് 50 പ്ര​തി​നി​ധി​ക​ളെ​യെ​ങ്കി​ലും ഡാ​ള​സി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​തി​നി​ധി ജോ​ളി ത​ട​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്ത്യ റീ​ജി​യ​നും സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ റീ​ജി​യ​ൻ കോ​ൺ​ഫ​റ​ൻ​സ് കോ-​ക​ൺ​വീ​ന​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്, 20 കു​ടും​ബ​ങ്ങ​ൾ ഇ​തി​നോ​ട​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി യാ​ത്രാ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്തു​ക​ഴി​ഞ്ഞു.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഈ ​ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണം സ​മ്മേ​ള​ന​ത്തി​ന്റെ സ്വീ​കാ​ര്യ​ത​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഡ​ബ്ല്യു​എം​സി​യു​ടെ ച​രി​ത്രം

1995 ജൂ​ലൈ മൂ​ന്നി​ന് അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ന്ന ആ​ദ്യ ലോ​ക മ​ല​യാ​ളി സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ദി​ന​ത്തി​ലാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ രൂ​പം​കൊ​ണ്ട​ത്.

അ​തി​നു​ശേ​ഷം ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യ്ക്കും മാ​ന​വി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സാം​സ്കാ​രി​ക സം​ര​ക്ഷ​ണ​ത്തി​നും നേ​തൃ​ത്വ വി​ക​സ​ന​ത്തി​നും വേ​ദി​യൊ​രു​ക്കി​യ സം​ഘ​ട​ന​യാ​യി ഡ​ബ്ല്യു​എം​സി വ​ള​ർ​ന്നു.

കൊ​ച്ചി (1998), ഡാ​ളസ് (2000, 2012), ഡിം​ഗ്ഡ​ൻ -​ ജ​ർമ​നി (2002), ബ​ഹ്റി​ൻ (2004, 2022), കൊ​ച്ചി (2006), സിം​ഗ​പ്പൂ​ർ (2008), ദോ​ഹ (2010), കു​മ​ര​കം (2014), കൊ​ളം​ബോ (2016), ബോ​ൺ - ​ജ​ർമ​നി (2018), തി​രു​വ​ന​ന്ത​പു​രം (2024) എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ജ​യ​ക​ര​മാ​യ സ​മ്മേ​ള​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഡാ​ളസ് ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നേ​തൃ​ത്വ​വും സം​ഘാ​ട​ക സ​മി​തി​യും

ഗ്ലോ​ബ​ൽ നേ​തൃ​ത്വം: ചെ​യ​ർ​മാ​ൻ ഗോ​പാ​ല പി​ള്ള, പ്ര​സി​ഡന്‍റ് ജോ​ൺ മാ​താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ശ​ശി​കു​മാ​ർ നാ​യ​ർ. കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​ർ: ജോ​ൺ​സ​ൻ ത​ല​ച്ചെ​ല്ലൂ​ർ.

കോ-​ക​ൺ​വീ​ന​ർ​മാ​ർ: നൈ​നാ​ൻ മാ​താ​യി - ഫി​ലാ​ഡ​ൽ​ഫി​യ, സാം ​ലൂ​ക്ക് മ​ണ്ണി​ക്ക​രോ​ട്ടു - ന്യൂ​യോ​ർ​ക്ക്, അ​നീ​ഷ് ജെ​യിം​സ് - ന്യൂ​ജഴ്സി, ജോ​ളി പ​ട​യാ​ട്ടി​ൽ - ജ​ർ​മ​നി, ശ്രീ​ജി​ത്ത് - ഇ​ന്ത്യ, ബാ​ബു ത​ങ്ക​ല​ത്തി​ൽ - മി​ഡി​ൽ ഈ​സ്റ്റ്.

സ​മ്മേ​ള​ന​ത്തിന്‍റെ വി​ജ​യ​ത്തി​നാ​യി ര​ജി​സ്ട്രേ​ഷ​ൻ, ഫി​നാ​ൻ​സ്, ഫ​ണ്ട് റൈ​സിം​ഗ്, സു​വ​നീ​ർ, പ​ബ്ലി​സി​റ്റി, ഹോ​സ്പി​റ്റാ​ലി​റ്റി, ലോ​ജി​സ്റ്റി​ക്സ്, റി​സ​പ്ഷ​ൻ, പ്രോ​ഗ്രാം, ക​ൾ​ച്ച​റ​ൽ, ഓ​ഡി​യോ-​വി​ഷ്വ​ൽ, ഫോ​ട്ടോ​ഗ്ര​ഫി തു​ട​ങ്ങി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

മ​ഹ​ത്താ​യ കു​ടും​ബ​സം​ഗ​മം

ഡാ​ള​സ് ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ഒ​രു സാ​ധാ​ര​ണ സ​മ്മേ​ള​ന​മ​ല്ല, മൂ​ന്ന് ദ​ശാ​ബ്ദ​ങ്ങ​ളി​ലേ​റെ​യാ​യി ലോ​ക മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മ​ഹ​ത്താ​യ ആ​ഗോ​ള കു​ടും​ബ​സം​ഗ​മ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

പ​ഴ​യ സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നും പു​തി​യ ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും പു​തു​ത​ല​മു​റ​യ്ക്ക് ന​മ്മു​ടെ ഭാ​ഷ​യും സം​സ്കാ​ര​വും കൈ​മാ​റാ​നും ഈ ​വേ​ദി അ​വ​സ​ര​മൊ​രു​ക്കും.

അ​മേ​രി​ക്ക റീ​ജി​യ​ൺ മു​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കോ​യി​ക്ക്ല​ത്ത്, ന്യു​ജ​ഴ്സി​യി​ലെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ൺ സാം​സ​ൺ, ജി​നു ത​രി​യ​ൻ എ​ന്നി​വ​രും പ്ര​മു​ഖ നേ​താ​ക്ക​ളാ​യ ലി​ബി​ൻ ബെ​ന്നി, ജേ​ക്ക​ബ് എ​ഫ്രേം, ബോ​ബി തോ​മ​സ്, ആ​ലി​സ് സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​രും സ​മ്മേ​ള​ന​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി അ​ശ്രാ​ന്ത പ​രി​ശ്ര​മ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ലാ​യി​രു​ന്നാ​ലും എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും കു​ടും​ബ​സ​മേ​തം ഡാളസി​ലേ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ൾ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു.

Tags : global conference usa wmc

Recent News

Corehub Up