x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക​ൻ റീ​ജി​യ​ണി​ന് ന​വ​നേ​തൃ​ത്വം


Published: May 29, 2026 03:11 PM IST | Updated: May 29, 2026 05:15 PM IST

ന്യൂ​ജ​ഴ്‌​സി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) അ​മേ​രി​ക്ക​ൻ റീ​ജി​യ​ണി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് ദ്വി​വ​ത്സ​ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഡാ​ള​സി​ൽ നി​ന്നു​ള്ള ജോ​ണി കു​ന്നം​പു​റം അ​മേ​രി​ക്ക​ൻ റീ​ജി​യണിന്‍റെ പു​തി​യ ചെ​യ​ർ​മാ​നാ​യും സൗ​ത്ത് ജ​ഴ്‌​സി​യി​ൽ നി​ന്നു​ള്ള പിന്‍റോ ക​ണ്ണ​മ്പ​ള്ളി പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സൗ​ത്ത് ജ​ഴ്‌​സി​യി​ൽ നി​ന്നു​ള്ള അ​നീ​ഷ് ജെ​യിം​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മേയ് 15 മു​ത​ൽ 17 വ​രെ ന്യൂ​ജ​ഴ്‌​സി​യി​ലെ സോ​മ​ർ​സെ​റ്റി​ലു​ള്ള ഡെ​ൽ​റ്റാ ഹോ​ട്ട​ൽ​സ് ബൈ ​മാ​രി​യ​റ്റി​ൽ ന​ട​ന്ന ത്രി​ദി​ന സ​മ്മേ​ള​നം വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യും ശ്ര​ദ്ധേ​യ​മാ​യി.

സൗ​ത്ത് ജ​ഴ്‌​സി പ്രൊ​വി​ൻ​സ് പ്ര​സി​ഡന്‍റ് ജോ​ൺ സാം​സ​ണും നോ​ർ​ത്ത് ജഴ്‌​സി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജി​നു ത​രി​യ​നും കോക​ൺ​വീ​ന​ർ​മാ​രാ​യി സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ചെ​യ​ർ​മാ​ൻ, പ്ര​സി​ഡന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ശ​ക്ത​മാ​യ മ​ത്സ​ര​സാ​ധ്യ​ത​ക​ൾ നി​ല​നി​ന്നി​രു​ന്നു​വെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് സ​മ​വാ​യ​ത്തി​ലൂ​ടെ പു​തി​യ നേ​തൃ​ത്വ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്.

ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള സാം ​മാ​ണി​ക്ക​രോ​ട്ട്, നോ​ർ​ത്ത് ടെ​ക്സസി​ൽ നി​ന്നു​ള്ള ശാ​ന്താ പി​ള്ള എ​ന്നി​വ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് ജോ​ണി കു​ന്നം​പു​റം എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

 

K-Rail Survey

അ​തേ​സ​മ​യം, പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥിയാ​യി​രു​ന്ന ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ നൈ​നാ​ൻ മ​ത്താ​യി പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് പി​ന്‍റോ ക​ണ്ണ​മ്പ​ള്ളി പ്ര​സി​ഡന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ചെ​യ​ർ​മാ​നും പ്ര​സി​ഡ​ന്‍റും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ൽ സ​മ​വാ​യം രൂ​പ​പ്പെ​ട്ടെ​ങ്കി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ടു​ത്ത മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള സ്മി​താ​മോ​ൾ ഗീ​വ​ർ​ഗീ​സ് തോ​മ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സൗ​ത്ത് ജ​ഴ്‌​സി​യി​ൽ നി​ന്നു​ള്ള അ​നീ​ഷ് ജെ​യിം​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും വി​ജ​യി​ച്ചു.

ട്ര​ഷ​റ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ർ​ത്ത് ടെ​ക്സസി​ൽ നി​ന്നു​ള്ള ആ​ൻ​സി ത​ല​ച്ചെ​ല്ലൂ​രി​നെ മ​റി​ക​ട​ന്ന് ഒ​ന്‍റാ​റി​യോ​യി​ൽ നി​ന്നു​ള്ള നി​വി​ൻ വി​ൽ​ഫ്ര​ഡ് വി​ജ​യി​ച്ചു. മ​ത്സ​ര​ത്തി​ൽ സ്മി​താ​മോ​ളും ആ​ൻ​സി​യും എ​ട്ട് വോ​ട്ടു​ക​ൾ മാ​ത്രം കി​ട്ടി പി​ന്നി​ലാ​യി.

തു​ട​ർ​ന്ന് സ്മി​താ​മോ​ള് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ആ​ഗ്ര​ഹം ജ​ന​റ​ൽ കൗ​ൺ​സി​ലി​നെ അ​റി​യി​ക്കു​ക​യും അ​ത് ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു​പു​റ​മെ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​ൻ) സ്ഥാ​ന​ത്തേ​ക്ക് കലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള ജേ​ക്ക​ബ് എ​ഫ്രേ​മും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫി​ലഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള ജോ​സ് ആ​റ്റു​പു​റ​വും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ​മ്മേ​ള​ന​ത്തി​ൽ ന്യൂജ​ഴ്സി അ​സം​ബ്ലി​മാ​ൻ സ്റ്റെ​ർ​ലി സ്റ്റാ​ൻ​ലി മു​ഖ്യാ​തി​ഥി​യാ​യും "സൂ​പ്പ​ർ ക്ലാ​സി​ക് മി​സി​സ് ഇ​ന്ത്യ 2025' ജേ​താ​വാ​യ ഡോ. ​ആ​ലീ​സ് മാ​ത്യു വി​ശി​ഷ്‌ടാ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു.

മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ന്ന സ​മ്മേ​ള​നം ക​ലാ​പ​രി​പാ​ടി​ക​ൾ, സം​ഗീ​ത​വി​രു​ന്നു​ക​ൾ, മെന്‍റ​ലി​സം ഷോ​ക​ൾ, വി​വി​ധ വി​നോ​ദ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഡോ. ​സൂ​സ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ശ്രീ​മാ​ൻ ശ്രീ​മ​തി' മ​ത്സ​രം കാ​ണി​ക​ൾ​ക്ക് ഏ​റെ പു​തു​മ​യും ആ​വേ​ശ​വും സ​മ്മാ​നി​ച്ച പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി.

വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും സം​ഘ​ട​നാ ഐ​ക്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ സ​ന്ദേ​ശ​ത്തോ​ടെ​യും സ​മ്മേ​ള​നം വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. മു​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കോ​യി​ക്ക​ൽ​ത്ത് ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പു​തു നേ​തൃ​ത്വ​ത്തി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​ർ​ന്ന അ​ദ്ദേ​ഹം, സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ്ണ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൻ ത​ല​ച്ചെ​ല്ലൂ​ർ, ഗ്ലോ​ബ​ൽ ചെ​യ​ർമാൻ ഗോ​പാ​ല പി​ള്ള, ഡബ്ല്യുഎംസി സ്ഥാ​പ​ക നേതാക്ക​ന്മാ​രി​ൽ ഒ​രാ​ളാ​ലാ​യ ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ൻ, സോ​മ​ൻ ജോ​ൺ തോ​മ​സ് അ​നി​ൽ പു​ത്ത​ൻ​ചി​റ ഷി​ജോ പൗ​ലോ​സ്, ബോ​ബി തോ​മ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

അ​മേ​രി​ക്ക​ൻ റീ​ജി​യ​ണിന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ:

• ചെ​യ​ർ​മാ​ൻ - ജോ​ണി കു​ന്നം​പു​റം (ഡാ​ള​സ്)
• പ്ര​സി​ഡ​ന്‍റ് - പി​ന്‍റോ ക​ണ്ണ​മ്പ​ള്ളി (സൗ​ത്ത് ജേ​ഴ്‌​സി)
• ജ​ന​റ​ൽ സെ​ക്ര​ട്ട​റി - അ​നീ​ഷ് ജെ​യിം​സ് (സൗ​ത്ത് ജ​ഴ്‌​സി)
• ട്ര​ഷ​റ​ർ - നി​വി​ൻ വി​ൽ​ഫ്ര​ഡ് (ഒന്‍റാറി​യോ, കാ​ന​ഡ)
• വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​ൻ) - ജേ​ക്ക​ബ് എ​ഫ്രേം (ക​ലി​ഫോ​ർ​ണി​യ)
• വൈ​സ് പ്ര​സി​ഡ​ന്‍റ് - ജോ​സ് ആ​റ്റു​പു​റം (ഫി​ലാ​ഡ​ൽ​ഫി​യ)
• വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ - മി​നി നാ​യ​ർ (സ​തേ​ൺ ആ​ൽ​ബ​ർ​ട്ട)
• വൈ​സ് ചെ​യ​ർ​മാ​ൻ - ജെ​യിം​സ് പീ​റ്റ​ർ (ഫി​ലാ​ഡ​ൽ​ഫി​യ)
• ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - സ്മി​താ​മോ​ൾ ജി. ​തോ​മ​സ് (ഫ്ലോ​റി​ഡ)
• വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് - ഡോ. ​സൂ​സ​ൻ ചാ​ണ്ടി (സ​തേ​ൺ ആ​ൽ​ബ​ർ​ട്ട)
• വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി - ആ​ലീ​സ് മാ​ഞ്ചേ​രി (ഫ്ലോ​റി​ഡ)
• യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് - ബി​ബി മോ​ഹ​ൻ (സ​തേ​ൺ ആ​ൽ​ബ​ർ​ട്ട).

Tags : world malayalee council america region wmc usa new leadership

Recent News

Corehub Up