x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്തേ​ൺ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന പാ​ർ​ല​മെ​ന്‍റി​ൽ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം

വെബ്ഡെസ്ക്
Published: September 9, 2026 03:24 PM IST | Updated: September 9, 2026 03:24 PM IST

ഡ​ബ്ല്യു​എം​സി നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം നൽകുന്നു

ഡാ​ർ​വി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) ഗ്ലോ​ബ​ൽ നേ​താ​ക്ക​ൾ​ക്ക് നോ​ർ​ത്തേ​ൺ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​ര​ണം നൽകി. ചീ​ഫ് മി​നി​സ്റ്റ​ർ ലി​യ ഫി​നോ​ക്ക്യാ​രോ, മ​ന്ത്രി ജി​ൻ​സ​ൺ ചാ​ർ​ൽ​സ് എ​ന്നി​വ​രു​മാ​യി ഡ​ബ്ല്യു​എം​സി നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ, ഫാ​ർ ഈ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് കി​ര​ൺ ജെ​യിം​സ് എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

കേ​ര​ള​വും നോ​ർ​ത്തേ​ൺ ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യാ​യി.

K-Rail Survey

ചീ​ഫ് മി​നി​സ്റ്റ​ർ ലി​യ ഫി​നോ​ക്ക്യാ​രോ​യെ​യും മ​ന്ത്രി ജി​ൻ​സ​ൺ ചാ​ർ​ൽ​സി​നെ​യും കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​നും അ​മേ​രി​ക്ക​യി​ലെ വാ​ഷിംഗ്ട​ൺ ഡിസിയി​ൽ ന​ട​ക്കു​ന്ന ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​നും ഡ​ബ്ല്യു​എം​സി നേ​തൃ​ത്വം ക്ഷ​ണി​ച്ചു.

Tags : WMC GlobalLeaders NorthernAustralianStateParliament

Recent News

Corehub Up