x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ലോ​ണ്‍ ദോ​ര്‍ വേ​ദി​യി​ല്‍ തി​ള​ങ്ങി ഹാ​രി കെ​യ്ന്‍; ധ​രി​ച്ച​ത് 1.3 ദ​ശ​ല​ക്ഷം യൂ​റോ വി​ല​മ​തി​ക്കു​ന്ന വാ​ച്ച്

ജോസ് കുമ്പിളുവേലില്‍
Published: October 29, 2026 03:40 PM IST | Updated: October 29, 2026 03:40 PM IST

ഹാ​രി കെ​യ്ൻ

ല​ണ്ട​ൻ: 2026-ലെ ​ബ​ലോ​ണ്‍ ദോ​ര്‍ പു​ര​സ്‌​കാ​ര വേ​ദി​യി​ൽ ആ​ഡം​ബ​ര വാ​ച്ചു​മാ​യി ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി ഇം​ഗ്ല​ണ്ട് ഫു​ട്‌​ബോ​ൾ താ​രം ഹാ​രി കെ​യ്ൻ. ഏ​ക​ദേ​ശം 1.3 ദ​ശ​ല​ക്ഷം യൂ​റോ (13 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ൻ രൂ​പ) വി​ല​മ​തി​ക്കു​ന്ന റോ​ള​ക്സ് വാ​ച്ചാ​ണ് താ​രം ധ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

റോ​ള​ക്സി​ന്‍റെ "ഡേ​ടോ​ണ വൈ​റ്റ് ഗോ​ൾ​ഡ് ബ്ലൂ ​സ​ഫ​യ​ർ' മോ​ഡ​ലാ​ണ് കെ​യ്ൻ അ​ണി​ഞ്ഞ​തെ​ന്നാ​ണ് വി​വ​രം. 18 കാ​ര​റ്റ് വൈ​റ്റ് ഗോ​ൾ​ഡി​ൽ നി​ർ​മി​ച്ച ഈ ​വാ​ച്ചി​ൽ 36 നീ​ല സ​ഫ​യ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്.

ക​മ്പ​നി​യു​ടെ സാ​ധാ​ര​ണ വി​ല​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത അ​പൂ​ർ​വ മോ​ഡ​ലാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​റു​ടെ കൈ​വ​ശ​വും സ​മാ​ന​മാ​യ മോ​ഡ​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

മറ്റ് താരങ്ങളുടെ ആഡംബര വാച്ചുകളും ശ്രദ്ധേയമായി

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു താ​ര​ങ്ങ​ളും വി​ല​കൂ​ടി​യ വാ​ച്ചു​ക​ൾ ധ​രി​ച്ചി​രു​ന്നു. ഉ​സ്മാ​ൻ ഡെം​ബെ​ലെ ഏ​ക​ദേ​ശം 7.65 ല​ക്ഷം യൂ​റോ വി​ല​മ​തി​ക്കു​ന്ന റി​ച്ചാ​ർ​ഡ് മി​ല്ലെ വാ​ച്ച് അ​ണി​ഞ്ഞ​പ്പോ​ൾ, ലാ​മി​ൻ യ​മാ​ൽ ഏ​ക​ദേ​ശം 2.4 ല​ക്ഷം യൂ​റോ വി​ല​യു​ള്ള വാ​ച്ചാ​ണ് ധ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, സൂ​പ്പ​ർ​താ​രം കി​ലി​യ​ൻ എം​ബാ​പ്പെ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ വി​ല​യു​ള്ള ഹു​ബ്ലോ​ട്ട് വാ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 22,000 യൂ​റോ​യാ​ണ് ഇ​തി​ന്‍റെ വി​ല​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags : HarryKane BallondOr LuxuryWatch Rolex DaytonaWatch NRINews

Recent News

Corehub Up