Kerala
മലപ്പുറം: താമരശേരിയിലെ ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിന്റെയും പോലീസിന്റെ ശ്രമമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പോലീസാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കി പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യമുമായി കോഴിക്കോട്ടെ മന്ത്രിമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തും. ജില്ലാ ശുചിത്വ മിഷനും തഹസിൽദാറും എല്ലാം തയാറാക്കിയ റിപ്പോർട്ടുകളിലും ഈ സ്ഥാപനം നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നതായി ഫിറോസ് പറഞ്ഞു.
എല്ലാ നിയമങ്ങളും പാലിച്ചും എല്ലാ ആക്ഷേപങ്ങളും പരിഹരിച്ചുമാണ് ഫ്രഷ് കട്ട് സ്ഥാപനം മുന്നോട്ടുപോകുന്നത് എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്.
എന്നാൽ നാല് പഞ്ചായത്തുകളിലെ സെക്രട്ടറിമാർ തയാറാക്കിയ റിപ്പോർട്ടുകളിൽ ഈ അറവുമാലിന്യ കേന്ദ്രത്തിൽ നിന്നുള്ള രൂക്ഷമായ ഗന്ധം അവിടെയുള്ള ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സ്ഥാപനത്തോട് ചേർന്ന് നിൽക്കുന്ന ഇരുതുള്ളി പുഴയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നുണ്ടെന്നും ഫ്രീസർ ഇല്ലാത്ത വാഹനങ്ങളിൽ സ്ഥാപനത്തിലെ മാലിന്യങ്ങൾ കൊണ്ടുപോവുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.
സമരവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമങ്ങളെ ഒരു നിലയ്ക്കും അംഗീകരിക്കാൻ കഴിയില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ കണ്ണൂർ ഡിഐജി യതീഷ് ചന്ദ്രയും വടകര എസ്പി ബെജുവും നേരിട്ടെത്തി ആക്രമണങ്ങൾക്ക് നേത്രത്വം കൊടുക്കുകയാണ് എന്നുള്ളത് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
District News
പേരാമ്പ്ര: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു കക്കാട് ബൈപാസ് റോഡിൽ ദിവസങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഹൈമാസ് ലൈറ്റുകൾ പ്രവർത്തന രഹിതമായിട്ട് ഇതുവരെ റിപ്പയർ ചെയ്യാത്തത്തിനെതിരേ കക്കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.
കാരാറുക്കാർക്ക് ലക്ഷങ്ങൾ അഴിമതി നടത്താനുള്ള വെള്ളാനകളായി ഇത്തരം പ്രവർത്തികൾ മാറിയിരിക്കുന്നുവെന്നും യൂത്ത് ലീഗ് ആരോപിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ് സി.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. എം. സിയാസർ അധ്യക്ഷത വഹിച്ചു. എം.സി. അഫ്സൽ, എൻ.കെ. അസീസ്, ഒ.ടി. ശംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.