മുക്കം: മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ചികിത്സാ സൗകര്യങ്ങൾ അട്ടിമറിക്കുന്ന നഗരസഭ ഭരണസമിതിയുടെ നടപടിക്കെതിരേ എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് നഗരസഭ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മിതമായ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാകേണ്ട എക്സറേ സേവനം മാസങ്ങളായി നിലച്ചതും, ചോർന്നൊലിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത് മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം പറഞ്ഞു. നഗരസഭ യൂത്ത് ലീഗ് പ്രസിഡന്റ് ജിഹാദ് തറോൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നഗരസഭ മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം. അബൂബക്കർ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശരീഫ് വെണ്ണക്കോട്, വൈസ് പ്രസിഡന്റ് എം.കെ. യാസർ, സലാം തെച്ചിയാട്, സാദിക്ക് കാതിയോട്, ആഷിക് നരിക്കോട്, ശിഹാബ് മുണ്ടുപാറ, മിദ്ലാജ് മുണ്ടുപാറ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu visheshsam Youth League protest rally