x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; കെ​എ​സ്‌​യു-​യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ


Published: February 26, 2026 05:26 AM IST | Updated: February 26, 2026 05:33 AM IST

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ, അ​ഹ​മ്മ​ദ് യാ​സീ​ൻ, സി.​എ​ച്ച്. മു​ബാ​സ്, വി.​വി. അ​ക്ഷ​യ്, ബി​തു​ൽ ബാ​ല​ൻ എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം എ​കെ​ജി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച ആ​റ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. ‌‌‌

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലെ ഫ്ലാ​ഗ് പോ​സ്റ്റ് ന​ശി​പ്പി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ആ​റ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷി​നാ​ജ്, ട്ര​ഷ​റ​ർ ഷ​ബീ​ർ എ​ട​യ​ന്നൂ​ർ, സെ​ക്ര​ട്ട​റി അ​ഷ്ക​ർ ക​ണ്ണാ​ടി​പ​റ​മ്പ, ജാ​ബി​ർ, നി​സാം, നി​ഹാ​ൽ ഇ​രി​ക്കൂ​ർ എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ വീ​ണ ജോ​ർ​ജി​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Tags : Protest Veena George ksu Youth League kerala police

Recent News

Corehub Up